1960 ല്‍ ജോണ്‍ ക്ലോഡ് വാന്‍ ഡാം ബ്രസ്സല്‍സിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. പത്താംവയസ്സില്‍ അവനെ അച്ഛന്‍ കരാട്ടെ ക്ലാസ്സില്‍ അവനെ ചേര്‍ത്തു. ഇതായിരുന്നു അവന്റെ ജീവിതത്തിലെ ആദ്യവഴിത്തിരിവ്. 18-ാം വയസ്സില്‍ വാന്‍ഡാം കരാട്ടെ ബ്ലാക്ക്‌ബെല്‍റ്റ് സ്വന്തമാക്കി. മെയ് വഴക്കവും സ്റ്റാമിനെയും കൂട്ടാന്‍ 5 വര്‍ഷം ബാലെ പഠനം. തായ്‌കൊണ്ടോ, മുന്‍തായ് തുടങ്ങിയ ആയോധനകലകളിലും ജോണ്‍ അഗ്രഗണ്യനായി. 1976 മുതല്‍ 1980 വരെ പങ്കെടുത്ത മത്സരങ്ങളില്‍ തുടര്‍ച്ചയായി 44 തവണ വിജയത്തെ വാന്‍ഡാം തൊട്ടു. പക്ഷേ, ചിലവുകള്‍ നടത്താന്‍ അവന്‍ റസ്റ്റോറന്റുകളില്‍ പൂവില്‍പനയും സ്വന്തമായി ജിമ്മും ആരംഭിച്ചു. ജീവിതം പക്ഷേ സാമ്പത്തികമായി പച്ചപിടിച്ചില്ല.
അപ്പോഴാണ് ഹോളിവുഡ് വാനിന്റെ സ്വപ്നങ്ങളിലേക്ക് കടന്നുവന്നത്. കൂട്ടുകാരന്‍ മൈക്കിള്‍ ക്രിസ്റ്റിയുമൊത്ത് അമേരിക്കയിലേക്ക് എത്തിയ വാന്‍ഡാം ആദ്യം ചെയ്തത് സിനിമകളിലെ എക്‌സ്ട്രാ ജോലിയാണ്. കാര്‍പറ്റ് ലെയര്‍, ലിമോ ഡ്രൈവര്‍ , പിസാ ഡെലിവറി മാന്‍ തുടങ്ങിയ ജോലികളെല്ലാം അയാള്‍ മാറി മാറി ചെയ്തു.
ചെറിയ ചെറിയ റോളുകള്‍ വാന്‍ഡാമിനെ തേടിയെത്തി. പ്രിഡേറ്റര്‍ എന്ന റക്ഷ്യന്‍ സിനിമയിലെ ടൈറ്റില്‍ ക്യാരക്ടര്‍ വാന്‍ഡാമിനെ തേടിയെത്തി. പക്ഷേ, മോണ്‍സ്റ്റര്‍ സ്യൂട്ടില്‍ ജോലിചെയ്യാനുളള ബുദ്ധിമുട്ട് കാരണം വാന്‍ഡാം ആ റോള്‍ ഉപേക്ഷിച്ചു.
1988 ല്‍ പുറത്തിറങ്ങിയ ബ്ലഡ് സ്‌പോട്ട് വാന്‍ഡാമിന്റെ ജീവിതത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. നിസ്സംഗംഭാവവും തിളങ്ങുന്ന കണ്ണുകളും ആരേയും മയക്കുന്ന പുഞ്ചിരിയും ആക്ഷനും വാന്‍ഡാമിന് ധാരാളം ആരാധകരെ സൃഷ്ടിച്ചു. പക്ഷേ, ധാരാളം കയറ്റിറക്കങ്ങള്‍ വാനിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. വാന്‍ഡമിന്റെ കഥ ഇവിടെ പ്രശ്‌സ്തമാകുന്നത് ചെറിയ മനസ്സിലെ വലിയ സ്വപ്നങ്ങളുടെ പേരിലാണ്.
ഒരു സാധാരണകുടുംബ പശ്ചാത്തലത്തില്‍ നിന്നും സ്വന്തം ശാരീരിക മികവുകൊണ്ടും അധ്വാനം കൊണ്ടും ലോകത്തിന്റെ നെറുകയിലെത്തിയ ആ കഥ നമുക്കും പ്രചോദനാത്മകമാണ്.
നാമൊരു കാര്യത്തില്‍ ഉറച്ചുവിശ്വസിച്ചാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും - ശുഭദിനം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
INSPIRE