🍃 മിനുക്കും തോറും നിറം കൂടുന്നതും, അടുക്കും തോറും തിളക്കമേറുന്നതും, സ്‌നേഹിക്കും തോറും മാറ്റു കൂടുന്നതുമായ പ്രതിഭാസം ആണ് ചങ്ങാത്തം..._
🍂 ബന്ധങ്ങള്‍ ഉലയാന്‍ നന്നേ ചെറിയ ഒരു കാരണം മാത്രം മതിയാവും.. ബന്ധങ്ങള്‍ സ്ഥാപിക്കാനല്ല പ്രയാസം.., വിള്ളലില്ലാതെ, ഉലയാതെ, ഊഷ്മളത നഷ്ടപ്പെടാതെ നിലനിര്‍ത്താനാണ്...
🍃 അശ്രദ്ധയും അവഗണനയും അലസതയും സൗഹൃദത്തിന്റെ മികവും മിഴിവും നഷ്ടപ്പെടുത്തും...
🍂 ബന്ധങ്ങൾ ഉഷ്‌മളമാകുവാൻ ഏറ്റവും നല്ലത് തീ കായും പോലെയാണ്. വല്ലാതെ അടുത്തേക്ക് പോകരുത് വല്ലാതെ അകലേക്കും പോകരുത്..
എല്ലാവർക്കും ശുഭദിനം നേരുന്നു.
STORY BOX
കാട്ടിലെ ആ ആനയ്ക്ക് വല്ലാത്ത ധാര്‍ഷ്ട്യമായിരുന്നു. എല്ലാ ജീവികളേയും അത് ഉപദ്രവിക്കും. ആനയോടുള്ള പേടി കാരണം ആരും പ്രതികരിച്ചില്ല. ഒരു ദിവസം വെള്ളം കുടിക്കുന്നതിനിടയില്‍ ആന ഒരു ഉറുമ്പിന്‍കൂട് കണ്ടു. തുമ്പിക്കൈയ്യില്‍ വെള്ളമെടുത്തൊഴിച്ച് ആ കൂടുമുഴുവന്‍ ആന നശിപ്പിച്ചു. ഇതു കണ്ട ഒരു ഉറുമ്പ് പ്രതികരിച്ചെങ്കിലും ആന ആ ഉറുമ്പിനെയും ഭീഷണിപ്പെടുത്തി ഓടിപ്പിച്ചു. അന്നു രാത്രി ആന ഉറങ്ങാന്‍ കിടന്നപ്പോള്‍ ആ ഉറുമ്പ് ആനയുടെ തുമ്പിക്കൈയ്യുടെ ഉള്ളില്‍ കയറി കടിക്കാന്‍ തുടങ്ങി. വേദനകൊണ്ട് നിലവിളിച്ച ആനയെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഉറുമ്പ് പറഞ്ഞു: നീ പേടിപ്പിച്ച ഉറുമ്പാണ് ഞാന്‍. മറ്റുള്ളവരെ ഉപദ്രവിക്കുമ്പോള്‍ അവരുടെ അവസ്ഥ എന്താണെന്ന് നീ മനസ്സിലാക്കണം. നിവൃത്തികെട്ട് ക്ഷമ പറഞ്ഞ ആനയെ ഉറുമ്പ് പിന്നീട് കടിച്ചില്ല. അതിന് ശേഷം ഉപദ്രവിക്കുന്ന ശീലം ആനയും നിര്‍ത്തി. അഹം ബോധം ഒരിക്കലും അഹങ്കാരത്തിന് വഴിമാറരുത്. മറ്റാര്‍ക്കുമില്ലാത്ത കഴിവുകള്‍ എല്ലാവരിലുമുണ്ടാകും. മറ്റുള്ളവരെ കീഴടക്കിയാണ് കരുത്ത് തെളിയിക്കേണ്ടത് എന്ന അബദ്ധചിന്തയാണ് അധികാരകേന്ദ്രങ്ങളെ വികൃതമാക്കുന്നത്. കായബലത്തിന് കാലാവധിയും അധികാരകേന്ദ്രത്തിന് അതിര്‍വരമ്പുകളുമുണ്ട്. അതിനപ്പുറത്തേക്ക് ആരും സമര്‍ത്ഥരല്ല. ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തനിച്ചുള്ള ജീവിതം അസാധ്യമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് സാമാന്യമര്യാദയുടെ ബാലപാഠങ്ങള്‍ നാം പഠിക്കുന്നത്. നമുക്ക് അഹങ്കാരം ഒഴിവാക്കാം... ഓരോരുത്തരേയും അവരവരായിരിക്കുന്ന അവസ്ഥയില്‍ ബഹുമാനിക്കാന്‍ ശീലിക്കാം - ശുഭദിനം.
Tags:
INSPIRE