ഒരിക്കല്‍ ആ ഗ്രാമത്തില്‍ ഒരു അപ്പൂപ്പന്‍ വന്നു. അദ്ദേഹം വലിയ ദിവ്യനായിരുന്നു. അതുകൊണ്ട് തന്നെ ഗ്രാമത്തിലെ ധനികന് അപ്പൂപ്പനെ സല്‍ക്കരിക്കാന്‍ ഒരാഗ്രഹം. പക്ഷേ, അപ്പോഴാണ് ഒരു ശ്രുതി അയാള്‍ കേട്ടത്.
ഗ്രാമത്തിലെ ആളുകള്‍ പലതരത്തിലുള്ള ഭക്ഷണവും അദ്ദേഹത്തിന് കൊടുക്കുന്നുണ്ട് . പക്ഷേ, അതില്‍ അധികവും അദ്ദേഹം എറിഞ്ഞുകളയുന്നു. നമ്മുടെ നാട്ടുകാരല്ലേ, നല്ല ഭക്ഷണമൊന്നും കൊടുക്കാത്തതുകൊണ്ടായിരിക്കും അദ്ദേഹം എറിഞ്ഞുകളയുന്നത്. ധനികന്‍ വിചാരിച്ചു.
അങ്ങനെ ഒരു ദിവസം അയാള്‍ അപ്പൂപ്പനെ വീട്ടിലേക്ക് ക്ഷണിച്ചു. വിലപിടിച്ച പഴങ്ങള്‍ അദ്ദേഹത്തിന് കഴിക്കാനായി കൊടുത്തു. അപ്പൂപ്പന്‍ ചിലതെടുത്ത് പരിശോധിച്ച് പുറത്തേക്ക് എറിഞ്ഞു. ധനികന്‍ ഞെട്ടിപ്പോയി. എന്തെങ്കിലും കേട് അതിലുണ്ടാകുമായിരിക്കും. അതായിരിക്കും അപ്പൂപ്പന്‍ അതെറിഞ്ഞുകളഞ്ഞത്. അയാള്‍ കരുതി. കൂടുതല്‍ പഴങ്ങള്‍ കൊണ്ടുവരാന്‍ അയാള്‍ ആജ്ഞാപിച്ചു. അപ്പൂപ്പന്‍ അതില്‍ നിന്നും ചിലതെടുത്ത് പുറത്തേക്ക് എറിഞ്ഞു.
ഇത് അയാളെ ദേഷ്യംപിടിപ്പിച്ചു. അയാള്‍ പറഞ്ഞു: ഇത് അഹങ്കാരമാണ്. എത്ര നല്ലതുകിട്ടിയാലും തൃപ്തി കാണിക്കാത്ത വൃത്തികെട്ട സ്വഭാവം. അയാളുടെ ഭാവം കണ്ടപ്പോള്‍ അപ്പൂപ്പന് കാര്യം മനസ്സിലായി.
അദ്ദേഹം പറഞ്ഞു: ആഹാരം തന്നതിന് വളരെ നന്ദി. ഞാന്‍ എറിഞ്ഞത് കേടായ പഴങ്ങളല്ല. കൂട്ടത്തില്‍ ഏറ്റവും നല്ല പഴങ്ങളാണ്. അവര്‍ക്ക് തിന്നാന്‍! അപ്പൂപ്പന്‍ ജനലിന് പുറത്തേക്ക് ചൂണ്ടിക്കാട്ടി. അവിടെ അതാ കുറെ കിളികള്‍ സന്തോഷത്തോടെ പഴങ്ങള്‍ കൊത്തി തിന്നുന്നു.
അപ്പൂപ്പന്‍ പറഞ്ഞു: ചുറ്റുമുളള ജീവികള്‍ക്കും ഒരു പങ്ക് കൊടുക്കാതെ ഞാന്‍ ഒന്നും കഴിക്കാറില്ല.. ധനികന്റെ തല കുനിഞ്ഞു.
കാണുന്നതും കേള്‍ക്കുന്നതും പലപ്പോഴും സത്യമാകണമെന്നില്ല. സത്യത്തെ അന്വേഷിച്ച് കണ്ടെത്തുക തന്നെ വേണം. സത്യമറിയാതെ ആരെയും വിലയിരുത്താതിരിക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
INSPIRE