Trending

ശുഭദിന ചിന്തകൾ



മുഖം കൊണ്ടും മുഖം കണ്ടുമല്ല,
മനസ്സ് കണ്ടും മനസ്സ് കൊണ്ടുമാണ്
സ്നേഹം ഉണ്ടാവേണ്ടത്.

ശബ്ദമില്ലാത്തവരുടെ വാക്കാകുമ്പോഴും
കാഴ്ച്ചയില്ലാത്തവരുടെ കണ്ണ് ആകുമ്പോഴും
ചലിക്കാൻ കഴിയാത്തവരുടെ താങ്ങ് ആകുമ്പോഴും
മനസ്സ് കൈവിട്ടവരുടെ ചിന്തയാകുമ്പോഴുമൊക്കെയാണ് നമ്മുടെ ഓരോ നിമിഷവും
ഓരോ ദിനവും അർത്ഥപൂർണ്ണമാകുന്നത്.

വാടിത്തളർന്ന ഹൃദയങ്ങളിലേക്ക് കടന്നുചെന്ന് ഒരു 
ചെറുചിരികൊണ്ടെങ്കിലും തണലാവാൻ ശ്രമിക്കുക.

മറ്റുള്ളവരുടെ പോരായ്മകൾ കണ്ടെത്താനും അവ പറഞ്ഞുപരത്താനുമുള്ള ആവേശം, അവരുടെ സത്കർമങ്ങളും കഴിവുകളും തിരിച്ചറിയാനും വളർത്താനും ഉണ്ടായിരുന്നെങ്കിൽ പതിരായിപ്പോയ പലതും കതിരായി വിളഞ്ഞേനെ....

പഴിചാരുന്നതിന്റെ ഇരട്ടി പ്രയത്നം വേണം സുകൃതങ്ങൾ കണ്ടെത്താൻ, കാരണം, കുറ്റങ്ങളിലേക്കും കുറവുകളിലേക്കും മാത്രമുള്ള ചായ്‌വ് കണ്ണിന്റെയും മനസ്സിന്റെയും സ്വാഭാവിക വൈകല്യമാണ്...

നമ്മൾ ഒറ്റപ്പെട്ടുപോയി എന്ന തോന്നൽ നമ്മളെ കീഴ്പ്പെടുത്തുമ്പോൾ പലപ്പോഴും നാം ചുറ്റുപാടും നോക്കാറില്ല. ശ്രദ്ധിച്ചു നോക്കിയാൽ കാണുവാൻ സാധിക്കും  ചില പിടിവള്ളികൾ ...നടന്ന് കയറുവാൻ ചില ചവിട്ടുപടികൾ..... ചാരിയിരിക്കാൻ ചില ചുമലുകൾ..

ഒറ്റപ്പെടലിൻ്റെ നിരാശയിൽ നിന്നും പിടിച്ചു കയറുവാൻ ഇതൊക്കെ ഒരു മാർഗ്ഗം തന്നെയായിരിക്കും. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് തളർന്നിരിക്കരുത്. ഒറ്റപ്പെടലുകൾ നമുക്ക് സ്വയം കണ്ടെത്തുവാനും മനസ്സിലാക്കുവാനുള്ള അവസരങ്ങളാണ്.

ബന്ധം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ആയിരം തെറ്റുകളും ക്ഷമിച്ചെന്ന് വരും...ബന്ധം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവർ  ചെറിയൊരു കാരണം കണ്ടെത്തി നമ്മളെ ഒറ്റപ്പെടുത്തുകയും ചെയ്യും.

പറഞ്ഞു മനസ്സിലാക്കുന്നതിലും നല്ലത് സ്വയം അറിഞ്ഞു മനസ്സിലാക്കുന്നതാണ്.
അനുഭവങ്ങളോളം ആഴം നൽകുന്ന തിരിച്ചറിവ് മറ്റാരുടേയും വാക്കുകൾക്ക് നൽകാൻ കഴിയില്ലല്ലോ ..!

എല്ലാ ബന്ധങ്ങൾക്കും ഒരു സ്ഥാനമുണ്ട്.... ഒരിക്കലും ആ പരിധി മറക്കാതിരിക്കുക .നല്ല ബന്ധങ്ങളെ എന്നും ജീവിതത്തോട് ചേർത്ത് പിടിക്കുക. ഒരിക്കൽ കൈവിട്ടു പോയാൽ പിന്നെ തിരിച്ചുകിട്ടിയെന്ന് വരില്ല .

നിങ്ങൾ നിങ്ങളെത്തന്നെ ബഹുമാനിക്കുക... നിങ്ങളെത്തന്നെ സ്നേഹിക്കുക... കാരണം നിങ്ങളെപ്പോലെ ഒരു വ്യക്തി ഇതിനു മുൻപ് ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല, ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല.

അമേരിക്കൻ പ്രസിഡൻ്റായിരുന്ന ജോർജ് വാഷിംഗ്ടണും  സുഹൃത്തും പ്രഭാതസവാരി നടത്തുമ്പോൾ ഏതിരേ വന്ന ഒരടിമ അഭിവാദ്യം ചെയ്തു.
അതു കണ്ട വാഷിംഗ്ടൺ തൻ്റെ തൊപ്പി ഊരി പ്രത്യഭിവാദ്യം ചെയ്ത് ശുഭദിനം ആശംസിച്ചു. അപ്പോൾ സുഹൃത്ത് ഒരു അടിമയെ ഇപ്രകാരം അഭിവാദ്യം ചെയ്യേണ്ടതുണ്ടോ ഏന്ന് ചോദിച്ചു... വാഷിംഗ്ടണിൻ്റെ മറുപടി എന്നെക്കാൾ വിനയമുള്ളവനും മാന്യനുമാകാൻ ഞാൻ ആരേയും അനുവദിക്കില്ല എന്നായിരുന്നു.

STORY BOX
പർവ്വതാരോഹകൻ, ഗുസ്തിതാരം, സ്‌കൈ ഡൈവർ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് എറിക് വെയ്ൻമെയർക്ക്. പക്ഷേ, കീഴടക്കിയ പർവ്വതങ്ങളെയോ, എതിരാളികളേയോ കാണാനുള്ള ഭാഗ്യം എറികിന് ഉണ്ടായില്ല. 

1968 സെപ്റ്റംബർ 23 ന് അമേരിക്കയിലെ പ്രിൻസ്റ്റണിലാണ് എറിക് വെയ്ൻമെയറുടെ ജനനം. ഒന്നരവയസ്സായപ്പോഴേക്കും കാഴ്ച മങ്ങിതുടങ്ങിയിരുന്നു. 13-ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടതോടെ നിരാശയുടെ പടുകുഴിയിലേക്ക് എറിക് വീണു. അവന് ലോകത്തോട് തന്നെ വെറുപ്പായി. ബ്രെയിൻ ലിപി പഠിക്കാൻ പോലും അവൻ കൂട്ടാക്കിയില്ല. എന്നാൽ പതുക്കെ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവൻ തയ്യാറായി. 

തന്റെ സ്വപ്നങ്ങളെ ഉപേക്ഷിച്ച എറിക് 12-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗുസ്തി ശീലിച്ചുതുടങ്ങി. ബിരുദം നേടിയശേഷം അധ്യാപകനായും പരിശീലകനായും ജോലി ചെയ്തു. ക്രമേണ താൽപര്യം പർവ്വതാരോഹണത്തിലേക്കായി. രണ്ടുവർഷത്തെ നിരന്തര പരിശീലനത്തിന് ശേഷം 2001 മെയ് 24ന് എറികും സംഘവും എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരത്തിലെത്തി. 

2005 ൽ അലാസ്‌കയിൽ ദെനാലി പർവ്വതവും അദ്ദേഹം കീഴടക്കി. കൂടാതെ ബൈക്ക് റൈസിലും അത്‌ലറ്റിക്‌സിലും സ്‌കൈ ഡൈവിലും മഞ്ഞുപാളികൾക്ക് മുകളിലൂടെയുള്ള സ്‌കിഡിലും എറിക് തന്റെ കയ്യൊപ്പ് ചാർത്തി. 

ഹെലൻ കെല്ലർ അവാർഡ്, നിക്‌സ് കേസി മാർടിൻ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ എറിക് സ്വന്തമാക്കി. 2017 ൽ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ജീവിച്ച ലോകത്തെ ഏറ്റവും മികച്ച സാഹസിക വ്യക്തികളിൽ ഒരാളായി എറിക്. 

രോഗങ്ങളും ശാരീരിക പരിമിതികൾകൊണ്ടുമെല്ലാം ഒരു തരത്തിലും ഉയരാനാകാതെ മുമ്പിൽ മതിലുതീർത്ത പ്രതിസന്ധികളെ മറികടന്ന് ലോകം കീഴടക്കിയവർ സ്വയം അത്ഭുതങ്ങളായി തീർന്നവരാണ്. അവരുടെ കഥകൾ നമ്മുടെ മുന്നോട്ടുള്ള യാത്രകൾക്ക് ഊർജ്ജമായി മാറട്ടെ 

ശുഭദിനം നേരുന്നു 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...