🕊️ഓരോ ദിവസവും ചിന്തിക്കാൻ, സ്വപ്നംകാണാൻ, ചെയ്തുതീർക്കാൻ, കുറിച്ചിടാനെങ്കിലും എന്തെങ്കിലും ഉണ്ടാവുക എന്നത് വലിയ കാര്യമാണ്. നമ്മെ മുന്നോട്ടുനയിക്കുന്നത് അതാണ്......
💡മികച്ച സമയം അത് ഒരിക്കലും നിങ്ങളിലേക്ക് വന്നു ചേരില്ല. അതിനെ നിങ്ങൾ തേടി ഇറങ്ങുക തന്നെ വേണം. ആ യാത്രയിൽ നിങ്ങളെ കളിയാക്കുന്ന, നിങ്ങളെ വിമർശിക്കുന്ന, ഒട്ടനവധി പേരുണ്ടാകും, അവരെ അവഗണിക്കുക......
💡അവർക്ക് പറയാനുള്ളത് അവർ പറഞ്ഞു കൊള്ളട്ടെ. അവർ നിങ്ങളെ എത്ര വേണമെങ്കിലും കളിയാക്കി കൊള്ളട്ടെ, നിങ്ങൾ നിങ്ങളുടെ യാത്ര തുടരുക തന്നെ ചെയ്യുക.....
സ്നേഹത്തോടെ നേരുന്നു ...❤️
ശുഭദിനം... 😊
STORY BOX 🎁
1982 ലാണ് അമന്‍ ഗുപ്ത ജനിച്ചത്. ഡല്‍ഹി സ്‌കൂളിലായിരുന്നു പഠനം. തന്റെ അക്കാദമിക് യാത്രപൂര്‍ത്തിയാക്കിയ അമന്‍ ഗുപ്ത സിറ്റിബാങ്കിലെ അസിറ്റന്റ് മാനേജറായി. മാര്‍ക്കറ്റിങ്ങ് മേഖലയോടുള്ള ഇഷ്ടംകൊണ്ട് തന്റെ ജോലി രാജിവെച്ചു. 2005 ല്‍ അദ്ദേഹം അഡ്വാന്‍സ്ഡ് ടെലി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചെങ്കിലും വിജയിക്കാനായില്ല. തുടര്‍ന്ന് ജെബിഎല്‍ ല്‍ സെയില്‍സ് ഹെഡ്ഡായി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴാണ് അയാളുടെ താല്‍പര്യം മാര്‍ക്കറ്റിങ്ങില്‍ നിന്ന് ഓഡിയോ ഇന്റസ്ട്രിയിലേക്ക് വഴിമാറിയത്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ ആ ജോലി ഉപേക്ഷിച്ച് സുഹൃത്ത് സമീര്‍ മേത്തയുമായി ചേര്‍ന്ന് ഒരു കമ്പനി സ്ഥാപിച്ചു. 30 ലക്ഷം രൂപയായിരുന്നു അവരുടെ ആദ്യ മൂലധനം. തുടക്കം ഐ ഫോണുകളുടെ ചാര്‍ജ്ജിങ്ങ് കേബിളുകളില്‍ നിന്നായിരുന്നു. പെട്ടെന്ന് പൊട്ടിപ്പോകുന്ന കേബിളുകള്‍ക്ക് പകരം പൊട്ടാത്ത ക്വാളിറ്റിയുള്ള മികച്ച കേബിളുകള്‍ കുറഞ്ഞവിലക്ക് വിപണിയിലെത്തിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചു. വില്‍പന ഇ-കോമേഴ്‌സ് സെറ്റുകളിലൂടെയായിരുന്നു. അങ്ങനെ, പുതിയൊരു ഹെഡ്‌സെറ്റോ, ഇയര്‍ ഫോണോ വാങ്ങാന്‍ തീരുമാനമെടുക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ബ്രാന്റ് നെയിം ആയി ആ കമ്പനി മാറി.
ബോട്ട് (boAt). അതെ അധികം വര്‍ഷങ്ങളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു കുഞ്ഞന്‍ ബ്രാന്റ്! ഇന്റസ്ട്രി അടക്കിവാണിരുന്ന വമ്പന്‍ ബ്രാന്റുകളൊക്കെ പതിനായിരത്തിനും പതിനയ്യായിരത്തിനുമെല്ലാം ഇയര്‍ഫോണുകളും സ്പീക്കറുകളും വിറ്റുകൊണ്ടിരുന്ന മാര്‍ക്കറ്റിലേക്ക് ബോട്ട് ആയിരവും രണ്ടായിരവും അതില്‍ താഴെയും വിലവരുന്ന ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചു. ഇന്ത്യയിലെ ഭൂരിഭാഗവും വരുന്ന വിദ്യാര്‍ത്ഥികളേയും മിഡ്ഡില്‍ക്ലാസ്സ് കമ്യൂണിറ്റിയേയും ബോട്ട് സ്വാധീനിച്ചു. ആദ്യം ഓണ്‍ലൈനില്‍ തുടങ്ങിയ വില്‍പന പിന്നെ ഓഫ്‌ലൈനിലായി. പിന്നീടാരംഭിച്ച ഹോംഡെലിവറി സര്‍വ്വീസും ബ്രാന്റിനെ കൂടുതല്‍ ജനപ്രിയമാക്കി.
ഇന്ന് ലോകത്തെ 5 മികച്ച ഓഡിയോ ബ്രാന്റുകളെടുത്താല്‍ അതിലൊന്ന് ബോട്ട് ആണ്.
ജീവിതത്തിലെ പല തോല്‍വികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് അമന്‍ തന്റെ പുതിയ സ്വപ്നത്തിന് അടിത്തറപാകിയത്. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു.
തോല്‍വികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറാന്‍ തയ്യാറായ അമന്‍ ഗുപ്തയുടെ മനസ്സും, ഒപ്പം വിപണിയുടെ ആവശ്യകത കണ്ടറിഞ്ഞ് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തയ്യാറായ സ്ട്രാറ്റിജിയും നമുക്കും സ്വീകരിക്കാവുന്ന ഒന്നാണ് -
ശുഭദിനം നേരുന്നു
♡ ㅤ ❍ㅤ ⎙ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
INSPIRE