Trending

ശുഭദിന ചിന്തകൾ


 
ഒരിക്കൽ ബീർബലും സുഹൃത്തും പാലത്തിലൂടെ നടക്കുകയായിരുന്നു.  പെട്ടെന്ന് സുഹൃത്ത് കാൽവഴുതി നദിയിൽ വീണു. ബീർബൽ പാലത്തിൽ നിന്ന് കൈകൾ നീട്ടിക്കൊടുത്തു.  കയ്യിൽ പിടിച്ചുകയറാൻ തുടങ്ങിയ അയാൾക്ക് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. 

ജീവിതം തിരിച്ചുനൽകിയ ബീർബലിനോട് അയാൾ പറഞ്ഞു:  ഞാൻ പാലത്തിന് മുകളിലെത്തുമ്പോൾ നിങ്ങൾക്ക് വിലമതിക്കാനാകാത്ത ഒരു സമ്മാനം നൽകും. ഇത് കേട്ട് ബീർബൽ സന്തോഷം കൊണ്ട് കൈകൂപ്പി നന്ദിപറയാൻ ശ്രമിച്ചപ്പോൾ സുഹൃത്ത് പിടിവിട്ട് വീണ്ടും താഴേക്ക് വീണു.  പിന്നീട് ബീർബൽ കൊടുത്ത കയറിൽ പിടിച്ച്  കരയിലേക്ക് നീന്തുന്നതിനിടെ അയാൾ ചോദിച്ചു.  നിങ്ങളെന്തിനാണ് എന്റെ കൈവിട്ടത്?

സന്തോഷം കൊണ്ട് : ബീർബൽ മറുപടി പറഞ്ഞു.  ഞാൻ കരയിലെത്തുന്നതുവരെ കാത്തുനിൽക്കാൻ പാടില്ലായിരുന്നോ?  അപ്പോൾ ബീർബൽ ഇങ്ങനെ തിരിച്ചുചോദിച്ചു:  കരയിലെത്തിയശേഷം താങ്കൾക്ക് സമ്മാനത്തെക്കുറിച്ച് പറഞ്ഞാൽ മതിയായിരുന്നല്ലോ... 

ചിലപ്പോഴൊക്കെ, ആവേഷത്തിൽ നിന്ന് ഉതിർന്നുവീഴുന്ന പാരിതോഷികങ്ങൾക്ക് ആത്മാർത്ഥതയോ കൃതജ്ഞതയോ ഉണ്ടാകണമെന്നില്ല.  അവസരങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റുന്നവർ ഉചിതസമയത്ത് ഇടപെടുകയും തങ്ങളുടെ സാന്നിധ്യം പരസ്യപ്പെടുത്തുകയും ചെയ്യും.  

വികാരവിക്ഷോഭത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് ചില ന്യൂനതകളുണ്ടായിരിക്കും.  അവയ്ക്ക് യാഥാർത്ഥ്യബോധമുണ്ടാകണമെന്നില്ല.  പലപ്പോഴും പ്രായോഗികക്ഷമത കുറവായിരിക്കുകയും ചെയ്യും.   

കുറച്ച് ദിവസങ്ങൾക്ക് ശേഷം ആവേശം കുറയുമ്പോൾ പഴയ തീരുമാനങ്ങൾ അബദ്ധങ്ങളായെന്നും തോന്നും.   ഏത് പ്രവൃത്തിയും തീരുമാനങ്ങളും നമുക്ക് മാനസിക സമനിലയോടെ എടുക്കാൻ സാധിക്കട്ടെ, എന്തെന്നാൽ അമിതാഹ്ലാദവും, അധിക നിരാശയും മനസ്സിന്റെ നിയന്ത്രണശേഷി നഷ്ടപ്പെടുത്തുക തന്നെ ചെയ്യും

ധനം കൊടുത്തുകൊണ്ട് നമുക്കെല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒരു നല്ല വാക്കു കൊണ്ടോ സംസാരം കൊണ്ടോ നമുക്ക് മറ്റുള്ളവരുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ കഴിയും.പലപ്പോഴും സംസാരമാണ് നമ്മുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത്.

നമ്മളെപ്പോഴും ഒരു നല്ല ശ്രോതാവായിരിക്കുക.
അവനവനെക്കുറിച്ച്  സംസാരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
അവരുടെ വീക്ഷണകോണിൽ
കൂടി കാര്യങ്ങൾ കാണാൻ ആത്മാർത്ഥമായി ശ്രമിക്കുക.

മറ്റൊരാളുടെ ആശയങ്ങളോടും ആഗ്രഹങ്ങളോടും താല്പര്യം കാണിക്കുക.
വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെ
നിങ്ങളുടെ ആശയങ്ങൾ നാടകീയമായി  അവതരിപ്പിക്കുക.
സ്തുതിയോടും സത്യസന്ധമായ അഭിനന്ദനത്തോടും കൂടി വേണം സംസാരം ആരംഭിക്കേണ്ടത്.

ആരെയെങ്കിലും വിമർശിക്കുന്നതിനുമുമ്പ് നമ്മുടെ സ്വന്തം തെറ്റുകളെക്കുറിച്ച് അവരുമായി സംവദിക്കുക. അവരുടെ
ചെറിയ നേട്ടങ്ങളെ പ്രശംസിക്കുകയും എല്ലാ മെച്ചപ്പെടുത്തലുകളെയും അംഗീകരിക്കുകയും ചെയ്യുക.

- ശുഭദിനം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...