2022 മാർച്ചിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈനായി 20.06.2023 വരെ അപേക്ഷ സമർപ്പിക്കാം. എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായവും അംഗീകാരവും നൽകുന്നതാണ് സ്കോളർഷിപ്പ്.
ചുരുക്കത്തിൽ
- സ്കോളർഷിപ്പ് : ജില്ലാ മെറിറ്റ് അവാർഡ്
- യോഗ്യത : 2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരിക്കണം
- സ്കോളർഷിപ്പ് തുക 1250 രൂപ.
- ഏജൻസി : കൊളീജിയറ്റ് വിദ്യാഭ്യാസം
- വരുമാന പരിധി: ബാധകമല്ല
- ആരംഭിക്കുന്ന തീയതി 20-02-2023
- അവസാന ദിവസം 20-06-2023
♦️ അവാർഡ് തുക:
തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 1250 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.
♦️അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20.06.2023
അപേക്ഷിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷൻ ലിസ്റ്റ്) , അപേക്ഷ നൽകേണ്ട വിധം, സമർപ്പിക്കേണ്ട രേഖകൾ, അപേക്ഷ നൽകാനുള്ള ലിങ്ക് എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്
Notification : Click Here
Selection List: Click Here
Apply Online: Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam