Trending

കൊമേഴ്സ് (BCom) പഠനത്തിൻ്റ സാധ്യതകൾ


✍️ മുജീബുല്ല KM

പഠിച്ച കോഴ്സിൻ്റെ മൂല്യം ഇനിയും തിരിച്ചറിയാത്തവർ
ഇതൊരു യാഥാർത്ഥ്യമാണ്. പറയാൻ പോവുന്നത് തട്ടി മുട്ടി എങ്ങിനെയെങ്കിലുമായി ബികോം ഡിഗ്രി കഴിഞ്ഞ് കൂടുന്നവരെയാണ്. 

ഇന്ത്യയില്‍ പഠിച്ച വിഷയത്തില്‍ തന്നെ ജോലി നേടി കരിയര്‍ മുന്നോട്ടുകൊണ്ട് പോകാൻ പറ്റുന്നവരിൽ മുൻപന്തിയിലുള്ളത് കൊമേഴ്സ് ബിരുദക്കാരാണ്.

കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്സാണ് ബികോം. 

ബികോമിന്റെ തന്നെ പല വിഭാ​ഗങ്ങളെ സ്പെഷ്യലൈസേഷൻ ചെയ്ത് പഠിക്കാവുന്നതുമായ നിരവധി കോഴ്സുകളും ഉണ്ട്.  അതിൽ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ തുടങ്ങി നിരവധിയുണ്ട്.  ഇങ്ങനെ വിദ്യാർത്ഥികൾ വളരെ താൽപര്യപൂർവ്വവും, ലളിതമെന്നും, പെട്ടന്ന് തൊഴിൽ കിട്ടുമെന്ന ചിന്തയിലുമെല്ലാം ബികോം ബിരുദത്തിലേക്ക് എത്തിപ്പെടുന്നു. 

ബികോം എന്നത് നിരവധി തൊഴിൽ അവസരങ്ങളും സാധ്യതയുള്ള കോഴ്സ് ആണെങ്കിലും അത്രമാത്രം മത്സരബുദ്ധിയോടെ നേരിടുന്നവർക്കേ കരിയർ മികച്ച് നിൽക്കുകയുള്ളു.

സാധാരണയായി ബികോം കോഴ്സ് പഠിച്ചിറങ്ങിയവർക്ക് കൂടുതൽ ആയും ലഭിക്കുന്ന തൊഴിൽ മേഖല എന്നത് അക്കൗണ്ടിങ്ങ് എന്നതാണ്. 
ഇതിന് നിരവധി അവസരങ്ങളും ഉണ്ട്. പക്ഷെ അക്കൗണ്ടിങ്ങിൽ താൽപര്യമില്ലാത്തവർ വേറെ ഏത് വഴിക്ക് പോയി കരിയർ സുരക്ഷിതമാക്കുമെന്ന് അറിയാത്തവരാണ്. സാധാരണയായി എംകോമിലേക്കും, എംബിഎ യിലേക്കും മാറിയാൽ തന്നെ അക്കൗണ്ടിങ്ങ് അല്ലാത്ത മറ്റേതൊക്കെ മേഖലയിലാണ് ജോലി കിട്ടുക എന്നൊക്കെയുള്ള ആശങ്കയുള്ളവരാണ് പലരും.

ബികോമിന് നിരവധി സ്പെഷ്യലൈസേഷനുകളുണ്ട്. അക്കൗണ്ടിങ്ങ് താൽപര്യമില്ലാത്തവർക്ക് തുടർ പഠനത്തിനായി
എംകോമിലെ തന്നെ സ്പെഷ്യലൈസേഷനുകൾ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. 
അതിൽ ടാക്സേഷൻ, ഇ-കൊമേഴ്സ്, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയവ ഉണ്ട്. എച്ച്ആർ, ഫിനാൻസ്, ക്യാപിറ്റൽ മാർക്കറ്റ്സ്, മാർക്കറ്റിങ് എന്നിവ സ്പെഷലൈസേഷനായി എംബിഎ യുമാകാം.

ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഡവലപ്മെന്റൽ സ്റ്റഡീസ്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയിലുള്ള പിജി കോഴ്സുകൾ, ബിഎഡ്, എൽഎൽബി, എച്ച്ഡിസി എന്നിവയെല്ലാം മറ്റു ചില സാധ്യതകളാണ്. ട്രാവൽ & ടൂറിസം, പബ്ലിക് പോളിസി & ഗവേണൻസ്, സോഷ്യൽ വർക്ക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്യൂണിക്കേഷൻ, പോപ്പുലേഷൻ സ്റ്റഡീസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, വിഷ്വൽ കമ്യൂണിക്കേഷൻ, സോഷ്യോളജി, വിവിധ സോഷ്യൽ സയൻസ്/ ഹ്യൂമാനിറ്റീസ് വിഷയങ്ങൾ എന്നിവയും പരിഗണിക്കാം.

മാത്‌സിൽ താൽപര്യമുണ്ടെങ്കിൽ ആക്ച്വേറിയൽ സയൻസ്, പ്ലസ്ടുവിന് മാത്‌സ് പഠിച്ചിട്ടുണ്ടെങ്കിൽ എംസിഎ എന്നിവയും പരിഗണിക്കാം.

🔻ഏതു തിരഞ്ഞെടുക്കും മുൻപും കോഴ്സിന്റെ ഉള്ളടക്കം പരിശോധിച്ച് നമ്മുടെ അഭിരുചിക്കും കഴിവിനും ഇണങ്ങുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണം. 

▫️അക്കൗണ്ടിങ് മാനേജ്മെൻ്റ് വിദഗ്ദരാകാൻ, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കമ്പനി സെക്രട്ടറി എന്നിങ്ങനെ വിവിധ തസ്തികകളിലെത്താനും ഉപരിപഠന വഴിയിലൂടെ ബികോം കാർക്ക് കഴിയും

🔹 ബി.കോം പഠനം കഴിഞ്ഞവര്‍ക്ക് ഏറ്റവും എളുപ്പം ചെയ്യാന്‍ പറ്റുന്ന ചില കോഴ്‌സുകളാണ് ഫിനാന്‍ഷ്യല്‍ പ്‌ളാനിങ്, വെല്‍ത്ത് മാനേജ്‌മെന്റ്, സി.എം.എ -സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ് തുടങ്ങിയവ.

🔹മിക്ക രാജ്യങ്ങളിലും അംഗീകരിച്ച ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണ് സി.എഫ്.പി -സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്‌ളാനര്‍.
 പേഴ്സണല്‍ ഫിനാന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ്, അഡ്വൈസറി പ്രൊഫഷനല്‍ തുടങ്ങിയ രംഗത്തെല്ലാം ആഗോള കമ്പനികളും ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സി.എഫ്.പി സര്‍ട്ടിഫിക്കറ്റുകാരെ നിയമിക്കുന്നുണ്ട്. പ്രധാനമായും സര്‍ട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്‌ളോമയുമായാണ് ഈ ഹ്രസ്വകാല കോഴ്സിനുള്ളത്. ഇതില്‍ ഇന്ത്യയിലെ പ്രധാന സ്ഥാപനമാണ് ന്യൂഡല്‍ഹിയിലെ ഐവെഞ്ച്വേഴ്സ് അക്കാഡമി ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സ്. 
ഇവിടെ അഞ്ചു മാസത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമും ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുമാണുള്ളത്. ഇതില്‍ 5 മാസ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഫീസ് 45,000+ രൂപയാണ്. കോഴ്സ് വിജയിച്ചാല്‍ ജോലി ഉറപ്പ്. 
പിജി ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്ന കോഴ്‌സിന് 2.8+ ലക്ഷമാണ് ഫീസ്. 
ഈ ബിരുദം ലോകത്തെല്ലായിടത്തും വെല്‍ത്ത് മാനേജ്‌മെന്റ് സെക്റ്ററുകളില്‍ ജോലി ലഭിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച കോഴ്സാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് www.iabf.in എന്ന വെബ്സൈറ്റ് സന്ദശിക്കുക.

🔹കോമേഴ്സ് ബിരുദമെടുത്തവര്‍ക്ക് ഇത്തരം പരിശീലനം കൊടുക്കുന്ന രാജ്യത്തെ മറ്റൊരു സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ പ്‌ളാനിങ്. 
ഇവിടെ പിജി ഡിപ്‌ളോമ ഇന്‍ അഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ പ്‌ളാനിങ് ആന്‍ഡ് വെല്‍ത്ത് മാനേജ്മന്റ് എന്ന കോഴ്സാണുള്ളത്. 
ഈ സ്ഥാപനത്തിന് ചെന്നൈയിലും പരിശീലന കേന്ദ്രമുണ്ട്. ഫീസ് 2.8+ ലക്ഷമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം പ്ലേസ്മെന്റ് വാഗ്ദാനവുമുണ്ട്.
 വിശദ വിവരങ്ങള്‍ക്ക് www.iifpindia.com എന്നതാണ് വെബ്സൈറ്റ്.

🔹കമ്പനികളുടെ കണക്കുകള്‍ ശാസ്ത്രീയമായി തയാറാക്കാന്‍ വേണ്ട പരിശീലന പദ്ധതിയായി രൂപം കൊണ്ട കോഴ്സാണ് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് അക്കൗണ്ടിങ്. അതിവേഗം കുതിക്കുന്ന ലോക ബിസിനസ് രംഗത്ത് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മുന്നിലത്തെുന്നതിനു മുമ്പുള്ള കണക്കുകള്‍ തയാറാക്കുന്നതെല്ലാം ഇത്തരം പരിശീലനം ലഭിച്ചവരാണ്. തുടക്കക്കാര്‍ക്ക് 30,000 മുതലും സി.എം.എ രണ്ടാം ലെവല്‍ പാസായവര്‍ക്ക് ഒരു ലക്ഷം രൂപ വരെയും ശമ്പളം ലഭിക്കുന്നുണ്ട്. നിലവില്‍ മിക്ക കമ്പനികളിലും സി.എം.എക്കാര്‍ ജോലി ചെയ്യുന്നു. 
ബാങ്ക് ഓഫ് അമേരിക്ക, 3.എം, എ.ടി ആന്‍ഡ് ടി, കാറ്റര്‍പില്ലര്‍, എച്ച് ആന്‍ഡ് പി, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍, പ്രോക്റ്റര്‍ ആന്‍ഡ് ഗാംബ്ളര്‍ എന്നിങ്ങനെ ലോകോത്തര ബിസിനസ് ഭീമന്മാര്‍ ഇവരെ നോട്ടമിടുന്നു.

🟰ബികോം കഴിഞ്ഞ് LLB ചെയ്താലും ഇൻ്റഗ്രേറ്റഡ് LLB കഴിഞ്ഞാലും സാമ്പത്തിക രംഗത്തെ നിയമവിദഗ്ദരാകാൻ പറ്റും. അവർക്കും നിരവധി അവസരങ്ങൾ തുറന്ന് കിടക്കുന്നു.

▶️ബികോം ബിരുദം നേടിയോ അല്ലാതെയോ വിദേശത്തോ ഇന്ത്യയിലോ ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ജോലി കിട്ടാൻ സഹായകമായ ചില കോഴ്സുകളിതാ...

⌛IFRS: ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് സ്റ്റാൻഡേഡ്സ് (https://www.ifrs.org): ആഗോളതലത്തിൽ സ്വീകാര്യതയുള്ള അക്കൗണ്ടിങ് സ്റ്റാൻഡേഡ്. ഇതു രൂപപ്പെടുത്തി നടപ്പാക്കുന്നത് ഇന്റർനാഷനൽ അക്കൗണ്ടിങ് സ്റ്റാൻഡേഡ്സ് ബോർഡ്, ഇന്റർനാഷനൽ സസ്റ്റെയ്നബിലിറ്റി സ്റ്റാൻഡേഡ്സ് ബോർഡ് എന്നീ രണ്ടു സ്ഥാപനങ്ങളാണ്. കമ്പനികൾ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ തയാറാക്കുന്ന രീതികൾക്ക് ഇതു ഏകീകൃത രൂപം നൽകുന്നു.

⌛ACCA Global എന്ന ബ്രിട്ടിഷ് സ്ഥാപനം ‘ഡിപ്ലോമ ഇൻ ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് എന്ന പ്രോഗ്രാം നടത്തുന്നുണ്ട്. വിശദവിവരങ്ങൾ www.accaglobal.com എന്ന സൈറ്റിൽ ലഭിക്കും. 
കുറഞ്ഞ ഫീസോടെ പഠിക്കാൻ Udemy എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലും സൗകര്യമുണ്ട് (www.udemy.com).

⌛GAAP : ജനറലി അക്സപ്റ്റഡ് അക്കൗണ്ടിങ് പ്രിൻസിപ്പിൾസ്: ബിസിനസ് / കോർപറേറ്റ് അക്കൗണ്ടിങ്ങിന് യുഎസ് സ്വീകരിച്ചിട്ടുള്ള രീതി. 
യുഎസിലെ ‘ഫിനാൻഷ്യൽ അക്കൗണ്ടിങ് സ്റ്റാൻഡേഡ്സ് ബോർഡ്’ എല്ലാത്തരം പബ്ലിക് അക്കൗണ്ടിങ് പ്രാക്ടീസിനും റിപ്പോർട്ടിങ്ങിനും GAAP അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നു. യുഎസ് കമ്പനികളാണ് ഈ സമ്പ്രദായം പ്രയോജനപ്പെടുത്തുന്നത്. 
IFRS പോലെ ഒരുപാടു രാജ്യങ്ങൾ ഇത് അംഗീകരിച്ചിട്ടില്ല.
 Udemy ഉൾപ്പെടെയുള്ളവയുടെ ഓൺലൈൻ കോഴ്സുകൾവഴിയും പഠിക്കാം.

⌛IND AS : ഇന്ത്യൻ അക്കൗണ്ടിങ് സ്റ്റാൻഡേഡ്സ് : ഇന്ത്യയിലെ കമ്പനീസ് ആക്ടിലെ 133–ാം വകുപ്പനുസരിച്ച് ഇവിടെ സ്വീകരിക്കേണ്ട രീതിയാണ് ഇന്ത്യൻ അക്കൗണ്ടിങ് സ്റ്റാൻഡേഡ്സ്. ഐഎഫ്ആർഎസുമായി പൊരുത്തപ്പെടുന്നതാണ് ഇതിലെ വ്യവസ്ഥകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (www.icai.org) ഈ വിഷയത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. ഓൺലൈൻ കോഴ്സുകൾ വഴിയും പഠിക്കാം.

⌛GST : ഗുഡ്സ് & സർവീസസ് ടാക്സേഷൻ – സാധനങ്ങളും സേവനങ്ങളും കൈമാറുമ്പോഴുള്ള നികുതികൾ ദേശീയതലത്തിൽ ഏകീകരിച്ചു നടപ്പാക്കിയ വ്യവസ്ഥ. ഇതിനുള്ള പഠനസൗകര്യങ്ങൾ താഴെ പറയുന്നവയാണ്

🔎കേരള സർക്കാർ സ്വയംഭരണസ്ഥാപനം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്സേഷനിൽ (തിരുവനന്തപുരം, www.gift.res.in) ബിരുദധാരികൾക്ക്  പിജി ഡിപ്ലോമ ഇൻ ഗുഡ്സ് & സർവീസസ് ടാക്സേഷൻ (ജിഎസ്ടി) പ്രോഗ്രാം നൽകുന്നു.  ജോലിയുള്ളവരെ ലക്ഷ്യമാക്കി വാരാന്ത്യങ്ങളിലും ക്ലാസ് നടത്തുന്നു. 

🔎ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (www.icai.org) ജിഎസ്ടി വിഷയത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്.

🔎കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ അസാപ്പും (Additional Skill Acquisition Programme – http://asapkerala.gov.in) ജിഎസ്ടി കോഴ്സ് നടത്തുന്നു. കൂടാതെ എൻറോൾഡ് ഏജൻ്റ് എന്ന കോഴ്സും നടത്തുന്നു.

🔹TALLY : കമ്പനി അക്കൗണ്ട് ലളിതമായും സുതാര്യമായും തയാറാക്കി സൂക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ സോഫ്റ്റ്‌വെയറാണിത്. ഇതിന്റെ updated വേർഷനാണ് Tally ERP 9. ഇആർപി എന്നത് എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്ങിനെ സൂചിപ്പിക്കുന്നു.  ടാലി പരിശീലനം നൽകുന്ന ധാരാളം സ്വകാര്യ സ്ഥാപനങ്ങളുണ്ട്.ഓൺലൈൻ കോഴ്സുകൾ വഴിയും പഠിച്ചെടുക്കാം.

ചുരുക്കത്തിൽ ബികോം ബിരുദമെന്നത് ചെറിയ മീനല്ല എന്ന യാഥാർത്ഥ്യത്തോടെ വേണം കോഴ്‌സിനെ കാണാൻ.
✍️ മുജീബുല്ല KM

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...