പ്ലസ്ടു കഴിഞ്ഞവർക്ക് ഇന്ത്യൻ നാവികസേനയും കരസേനയും വഴി സൗജന്യപഠനത്തിനും തുടർന്നു ജോലിക്കും അവസരം.
🔻എ) നേവി:
▪️ഇന്ത്യൻ നാവികസേനയിൽ 10+2 െകഡറ്റ് (ബിടെക്) എൻട്രി സ്‌കീംവഴി പ്രവേശിച്ച് 4 വർഷം കൊണ്ട് ബിടെക് സൗജന്യമായി നേടി, എക്സിക്യൂട്ടീവ്, ടെക്നിക്കൽ ശാഖകളിൽ കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. 30 ഒഴിവിൽ 9 എണ്ണംവരെ പെൺകുട്ടികൾക്ക്.
▪️അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിൽ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബിടെക് ബിരുദമാകും ലഭിക്കുക.
മാത്‌സ് ഫിസിക്സ്, കെമിസ്ട്രി എന്നിവയ്‌ക്കു മൊത്തം 70% മാർക്കോടെ പ്ലസ്‌ടു വേണം; പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും.
ജനനം 2004 ജൂലൈ രണ്ടിനു മുൻപോ 2007 ജനുവരി ഒന്നു കഴിഞ്ഞോ ആയിക്കൂടാ.
നല്ല കാഴ്‌ചശക്‌തിയും മികച്ച ആരോഗ്യവും നിർബന്ധം.
▪️2023ലെ ജെഇഇ മെയിൻ റാങ്ക് പരിഗണിച്ചാണു പ്രാഥമിക സിലക്‌ഷൻ. മികവുള്ളവർക്ക് ഓഗസ്റ്റിൽ ബെംഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിൽ 5 ദിവസത്തോളം നീളുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂ നടത്തും.
ഇതു കേവലം മുഖാമുഖ പരീക്ഷയല്ല. മറിച്ച് സമഗ്ര വ്യക്‌തിത്വ പരിശോധനയാണ്.
എസ്എസ്ബി മാർക്കനുസരിച്ചുള്ള മെറിറ്റ് മാത്രം നോക്കിയാണു തിരഞ്ഞെടുപ്പ്.
കോഴ്‌സ് പൂർത്തിയാക്കുന്നവരെ സ്ഥിരം കമ്മിഷൻഡ് ഓഫിസറായി നിയമിക്കും.
ഒരാൾ ഒരപേക്ഷയേ നൽകാവൂ. 👇🏻
🔻ബി) ആർമി:
ആൺകുട്ടികൾ മാത്രം
▪️കരസേനയിൽ 5 വർഷത്തെ സൗജന്യപരിശീലനത്തിനു ശേഷം എൻജിനീയറായി ലഫ്റ്റനന്റ് റാങ്കോടെ സ്ഥിരം കമ്മിഷൻഡ് ഓഫീസർതലത്തിൽ സേവനം തുടങ്ങാൻ ആൺകുട്ടികൾക്ക് അവസരം.
▪️മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ 3 വിഷയങ്ങൾക്ക് 60% മാർക്കോടെ 12 ജയിച്ചിരിക്കണം. 2023 ജെഇഇ മെയിൻ എഴുതിയിരിക്കണം.
ജനനം 2004 ജൂലൈ രണ്ടിനു മുൻപോ 2007 ജൂലൈ ഒന്നു കഴിഞ്ഞോ ആയിക്കൂടാ. പരിശീലനകാലത്തു വിവാഹം പാടില്ല.
▪️ആകെ 90 ഒഴിവ്; ഇതിനു മാറ്റം വരാം.
10+2 ടെക്നിക്കൽ എൻട്രി സ്കീം വഴി സിലക്‌ഷൻ കിട്ടുന്നവർക്ക് ആദ്യവർഷം അടിസ്ഥാന മിലിറ്ററി പരിശീലനവും, തുടർന്നു 4 വർഷം എൻജിനീയറിങ് ബിരുദപഠനവുമാണ്.12ലെ മാർക്കു നോക്കി മികവുള്ളവരെ 5 ദിവസത്തെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. പൂർണവിവരങ്ങൾക്ക് 👇🏻
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam