Trending

മുൻവർഷ റാങ്ക് നോക്കി നീറ്റ് സാധ്യത വിലയിരുത്താം



നീറ്റ് ഫലം വന്നതോടെ ഓരോ വിദ്യാർഥിയുടെയും ആകാംക്ഷ, ഈ റാങ്കിൽ തനിക്കു പ്രവേശനം കിട്ടുമോ, എവിടെ കിട്ടും തുടങ്ങിയ കാര്യങ്ങളാകും.

◾️കൃത്യമായ മറുപടി നൽകാൻ കഴിയില്ല. പക്ഷേ, കഴിഞ്ഞവർഷം ഓരോ വിഭാഗത്തിലും സ്ഥാപനത്തിലും പ്രവേശനം കിട്ടിയ അവസാനറാങ്കുകൾ നോക്കിയാൽ ഏകദേശരൂപം കിട്ടും.

◾️സീറ്റുകളിലെ വ്യത്യാസം, കുട്ടികളുടെ മാറിവരുന്ന താൽപര്യങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ ഇത്തവണ മാറ്റം വരാം.

🔸അവസാന റാങ്ക് അറിയാൻ 2 വഴികൾ :

1) കഴിഞ്ഞവർഷം എംസിസി കൗൺസലിങ്ങിലെ ഓരോ റൗണ്ടിലും ഓരോ കോഴ്സിലും (എംബിബിഎസ് / ബിഡിഎസ് / ബിഎസ്‌സി ഓണേഴ്സ് നഴ്സിങ്) ഓരോ കോളജിലും ഓരോ കാറ്റഗറിയിലും പ്രവേശനം കിട്ടിയ അവസാനറാങ്കുകാരെ സംബന്ധിച്ച വിവരങ്ങൾ എംസിസി സൈറ്റിലുണ്ട്. ഉദാഹരണത്തിന് https://mcc.nic.in – UG Medical Counselling – Archives - FINAL RESULT FOR ROUND 1 UG 2022 എന്ന ലിങ്കുകൾവഴി പോയാൽ ആദ്യറൗണ്ട് അലോട്മെന്റിലെ വിവരങ്ങളടങ്ങിയ പട്ടിക കാണാം. ഇതുപോലെ തുടർന്നുള്ള റൗണ്ടുകളിലെ വിവരങ്ങളും അറിയാം.

2) കേരളത്തിൽ കഴിഞ്ഞവർഷം പ്രവേശനം കിട്ടിയ കുട്ടികളുടെ അവസാനറാങ്കുകൾ 
നോക്കുന്നതാണു മറ്റൊരു വഴി. ദേശീയതലത്തിലെ നീറ്റ് റാങ്കുകൾ അതേപടിയെടുത്ത് ഇവിടത്തെ പ്രവേശനം സാധ്യമല്ല. കേരളത്തിൽ പ്രവേശനാർഹതയുള്ള കുട്ടികളുടെ നീറ്റ് റാങ്കുകൾ തിരഞ്ഞെടുത്ത്, അവ സംസ്ഥാനത്തിനു വേണ്ടി പ്രത്യേകിച്ചു റാങ്ക് ചെയ്യുന്നു. ഉദാഹരണത്തിന് 47, 79, 88, 97 എന്നീ നീറ്റ് റാങ്കുകൾക്കാണ് യഥാക്രമം 1,2,3,4 എന്നീ സംസ്ഥാന റാങ്കുകൾ ലഭിച്ചത്. കഴിഞ്ഞവർഷം കേരളത്തിൽ ഓരോ കാറ്റഗറിയിലും എംബിബിഎസ്, ബിഡിഎസ് പ്രവേശനം കിട്ടിയത് ഏതു റാങ്ക് വരെയുള്ളവർക്കാണെന്ന് ഇതോടൊപ്പമുള്ള ചാർട്ടുകളിൽ കാണാം. ആദ്യ ചാർട്ടിലുള്ളത് കഴിഞ്ഞവർഷത്തെ എൻടിഎ ലിസ്റ്റിലെ നീറ്റ് റാങ്കുകളാണ്; രണ്ടാമത്തെ ചാർട്ടിലുള്ളത് അവരുടെ തന്നെ സംസ്ഥാന റാങ്കുകൾ.

🔹 ഓൾ ഇന്ത്യാ ക്വോട്ടയിലേക്ക് എംസിസി കൗൺസലിങ്📮

◾️കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (www.mcc.nic.in) ദേശീയതലത്തിൽ എംബിബിഎസ് / ബിഡിഎസ് / ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിന് പൊതുവായ ഒരൊറ്റ കൗൺസലിങ് നടത്തും. അതിൽ ഇനിപ്പറയുന്നവ ഉൾപ്പെടും.

◾️ഇന്ത്യയിലെ എല്ലാ സർക്കാർ മെഡിക്കൽ / ഡെന്റൽ കോളജുകളിലെയും 15% ഓൾ ഇന്ത്യാ ക്വോട്ട.

◾️ വിവിധ കേന്ദ്രങ്ങളിലെ എയിംസ്, കൽപിത സർവകലാശാലകൾ, കേന്ദ്രസർവകലാശാലകൾ (ബനാറസ് ഹിന്ദു / ഡൽഹി/ അലിഗഡ്), വർധമാൻ മഹാവീർ ഡൽഹി, എ.ബി. വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലത്തേത് ഉൾപ്പെടെയുള്ള ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ കോളജുകൾ (ഐപി ക്വോട്ട), ജിപ്മെർ (പുതുച്ചേരി, കാരയ്ക്കൽ), ജാമിയ മില്ലിയ (ഡെന്റൽ), കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബിഎസ്‌സി ഓണേഴ്സ് നഴ്സിങ്

◾️പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് (ആദ്യഘട്ടം മാത്രം)

◾️സ്ഥാപനങ്ങളും സീറ്റുകളും സംബന്ധിച്ച കൃത്യവിവരങ്ങൾ എംസിസി സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഇനംതിരിച്ചു നൽകിയിരിക്കും.

◾️ആയുഷ് (ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി) കോഴ്സുകളുടെ കൗൺസലിങ്
https://aaccc.gov.in  എന്ന സൈറ്റിലൂടെയും

◾️വെറ്ററിനറി കൗൺസലിങ് https://vci.admissions.nic.in എന്ന സൈറ്റിലൂടെയും ആയിരിക്കും.

◾️പത്തിലേറെ അഗ്രികൾചറൽ വിഷയങ്ങളിലെ ബാച്‌ലർതല ദേശീയ സിലക്‌ഷൻ നീറ്റിൽപ്പെടില്ല.

◾️അത് ഐസിഎആർ എൻട്രൻസ് പരീക്ഷവഴിയാണ്:

🔹ഫീസ് കുറഞ്ഞ സ്ഥാപനങ്ങൾ

◾️തീരെക്കുറഞ്ഞ ഫീസ് നൽകി, ഇന്ത്യയിലെ ഏതു പ്രദേശത്തും എംബിബിഎസിനു പഠിക്കാൻ ‘ഓൾ ഇന്ത്യാ ക്വോട്ട’ ഉപകരിക്കും.

◾️ന്യൂഡൽഹിയിലേതുൾപ്പെടെ എയിംസ്, മൗലാനാ ആസാദ് ഡൽഹി, ജിപ്മെർ– പുതുച്ചേരി / കാരൈക്കൽ, ലേഡി ഹാർഡിഞ്ച് (വനിത) ഡൽഹി, അസം മെഡിക്കൽ കോളജ് ദിബ്രുഗഡ്, യൂണിവേഴ്സിറ്റ് കോളജ് ഓഫ് മെ‍ഡിക്കൽ സയൻസസ് ഡൽഹി, വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കൽ സയൻസസ് നാളന്ദ, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കൽ സയൻസസ് ഇംഫാൽ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കൽ സയൻസസ് ആദിലാബാദ് (തെലങ്കാന) തുടങ്ങി ഫീസ് കുറവായ പല സ്ഥാപനങ്ങളുമുണ്ട്.

◾️വിവരങ്ങൾക്ക് എന്ന സൈറ്റിലെ യുജി കൗൺസലിങ് – Participating Institutions ലിങ്ക് നോക്കാം. 

🔹കേരളത്തിലെ പ്രവേശനം ഇങ്ങനെ

◾️അഖിലേന്ത്യാ ക്വോട്ട കഴിച്ച്, കേരളത്തിലെ എംബിബിഎസ്, ബിഡിഎസ്, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി, കേരളകാർഷിക സർവകലാശാലയിലെ ബിടെക് ബയോടെക്നോളജി, ബിഎസ്‌സി (ഓണേഴ്സ്) കോ–ഓപ്പറേഷൻ & ബാങ്കിങ് / ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ് പ്രവേശനത്തിന്റെയും അടിസ്ഥാനം ഇതേ റാങ്കിങ് തന്നെ.

◾️സംസ്ഥാനതലത്തിലെ സിലക്‌ഷന് എൻട്രൻസ് കമ്മിഷണർ നീറ്റ് റാങ്ക് നോക്കി വിശേഷ റാങ്ക്‌ലിസ്റ്റ് തയാറാക്കും.

◾️വിദേശത്ത് എംബിബിഎസ് പഠിക്കാനും നീറ്റ് യോഗ്യത വേണം.

♡ ㅤ   ❍ㅤ        ⎙      ⌲ 
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ   ˢʰᵃʳᵉ
✒️ ᴄᴀʀᴇᴇʀʟᴏᴋᴀᴍ.ᴄᴏᴍ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...