Trending

ഉപരിപഠനം വിദേശത്താകുമ്പോൾ




പി.കെ അൻവർ മുട്ടാഞ്ചേരി
 കരിയർ വിദഗ്ധൻ 
anver@live.in 

ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാർഥികളുടെ എണ്ണം നാൾക്കു നാൾ വർധിച്ചു വരികയാണ്. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം, ഉയർന്ന തൊഴിൽ സാധ്യതകൾ, പുതിയ കാഴ്ചപ്പാടു കൾ പുതിയ ജീവിത രീതികൾ പരിചപ്പെടാനും ഉൾക്കൊള്ളാനുമുള്ള അവസരങ്ങൾ, വിദേശ ഭാഷകൾ പഠിക്കാനും മികച്ച ആശയ വിനിമയ ശേഷി ആർജിക്കുവാനുമുള്ള അവസരങ്ങൾ, വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളുമായുള്ള സൗഹൃദങ്ങൾ,വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസത്തിന് അനുവാദം ലഭിക്കാനുള്ള സാധ്യതകൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ വിദേശപഠനത്തെ ആകർഷകമാക്കുന്നു.

വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികൾ കുറഞ്ഞത് ഒരു വർഷം മുമ്പെങ്കിലും തയാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട്. ഇവിടെ ബിരുദ പഠനം ഗ്രാന്വേഷനും ബിരുദാനന്തര പഠനം പോസ്റ്റ് ഗ്രാഷനുമാണെങ്കിൽ വിദേശത്ത് അത് അണ്ടർ ഗ്രാജൂവേഷനും ഗ്രാജൂവേഷനുമാണ്. പ്ലസ്ടുവിനു ശേഷം അണ്ടർ ഗ്രാജൂവേഷനാണോ അതോ ഡിഗ്രിക്കു ശേഷം അണ്ടർ ഗ്രാജൂവേഷനോ വിദേശത്തു പഠിക്കേണ്ടത് എന്നതിൽ വ്യക്തമായ ധാരണ നേരത്തെ ഉണ്ടാക്കിവയ്ക്കണം. 

പഠനത്തിനായി തെരഞ്ഞെടുക്കുന്നതാ രാജ്യം, വിഷയം, ഭാഷ, തൊഴിൽ സാധ്യത, സാമ്പത്തിക ബാധ്യത, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യണം. 
പഠന മേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളും സർവകലാശാലകളും തെരഞ്ഞെടുക്കാം. പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ ആഗോള റാങ്കിങ് മനസിലാക്കണം. 
ഇതിനായി  QS (Quacquarelli Symonds  - https://www.qs.com). THE (Times Higher Education - https://www.timeshighereducation.com/), US News, ARWU (Academic Ranking Of World Universities)തുടങ്ങിയ  റാങ്കിങ് ഏജൻസികളുടെ സഹായം തേടാം. 

നിലവാരം കുറഞ്ഞ സർവകലാശാലകളിൽ കോഴ്സ് പൂർത്തിയാക്കിയാൽ പ്രാദേശികമായി പോലും തൊഴിൽ സാധ്യത ഉറപ്പിക്കാനാവില്ല. ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കാൻ Commonwealth Universities Year Book, International Hand book of Universities എന്നിവ പരിശോധിച്ചാൽ മതി കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ Universtiy Grants Commision (UCC)യുമായി ബന്ധപ്പെടാം. 

വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർഥികളെ കണ്ടെത്തി ആശയ വിനിമയം നടത്താൻ ശ്രമിക്കണം, വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ , അതത് രാജ്യത്തിന്റെ ഇന്ത്യയിലുള്ള വിദ്യാഭ്യാസ പ്രമോഷൻ ഓഫിസുകളിൽനിന്ന് ലഭിക്കും. അമേരിക്കയിലേക്ക് USIEF (www.usief. org),ഫ്രാൻസിലേക്ക് കാംപസാൻസ് (www.campusfrance.org), യു.കെയി ലേക്ക് താൽപര്യപ്പെടുന്നവർക്ക് ബ്രിട്ടീഷ് കൗസിൽ  തുടങ്ങിയ ഓദ്യോഗിക വിദ്യാഭ്യാസ ഏജൻസികളുടെ സേവനങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്. 

ഇന്ത്യൻ എംബസികൾ എല്ലാ രാജ്യ ങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളും വെബ്സൈറ്റുകളും പ്രയോജനപ്പെടുത്തി വിശദമായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശ്വേതമേ  വിദേശ പഠനത്തെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താവു... 

വിദേശത്ത് വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുമ്പോൾ വിവിധ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. മികച്ച രീതിയിൽ തയാറാക്കിയ വിശദമായ ബയോഡേറ്റ യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്ക് (Transcripts), വിദേശ പഠനം ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഒരു ഉപന്യാസം (Statement of Purpose), വിദ്യാർഥിയുടെ കഴിവും മികവും നന്നായി അറിയുന്ന അധ്യാപകരിൽ നിന്ന് ലഭിക്കുന്ന ശുപാർശക്കത്തുകൾ (Letterof Recommendation),പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, ഭാഷാ നൈപുണ്യം അളക്കുന്ന IELTS, TOEFL തുട ങ്ങിയ പരീക്ഷകളിലെ മികച്ച സ്കോർ കാർഡ് തുടങ്ങിയവ തയാറാക്കണം 

കൂടാതെ അഭിരുചി പരീക്ഷകളായ SAT, ACT (അണ്ടർ ഗ്രാറ്റ് പഠനത്തിന്), CRE (ഗ്രാഫ്റ്റ്വേറ്റ് പഠനം), GMAT (മാനേജ്മെന്റ് പഠനം തുടങ്ങിയ പരീക്ഷാ സ്കോറുകളും ആവശ്യപ്പെടാറുണ്ട്. ഇത്തരം പരീക്ഷകളിലെ മികച്ച സ്കോറുകൾ നമ്മുടെ പ്രവേശനവും സ്കോളർഷിപ്പ് ലഭ്യതയും എളുപ്പമാക്കും. 

വിദേശപഠനമെന്നത് ചെലവേറിയ കാര്യമാണ്. യാത്രാചെലവ്,താമസ ചെലവ്, ഭക്ഷണം, ഇൻഷുറൻസ്, കോഴ്സ് ഫീ തുടങ്ങിയവ നമ്മുടെ രാജ്യത്തെ അക്ഷിച്ച് വളരെ കൂടുതലാണ്. പഠനത്തിനായി തെരഞ്ഞെടുക്കുന്ന രാജ്യം, സർവകലാശാല, കോഴ്സ്, കോഴ്സ് ദൈർഗ്യം എന്നിവ പരിഗണിക്കുമ്പോൾ സെപ്റ്റംബറിലാണ് നമ്മുടെ വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യപ്രദം. സ്കോളർഷിപ്പുകൾ, ഫെല്ലോഷിപ്പുകൾ, അസിസ്റ്റൻഷിപ്പുകൾ, പാർട്ട് ടൈം ജോലികൾ, വിദ്യാഭ്യാസ വായ്പകൾ തുടങ്ങിയവ ഒരളവുവരെ വിദ്യാർഥികൾക്ക് സഹായകരമാകാറുണ്ട്.

നമ്മുടെ വിദ്യാഭ്യാസ രീതിയിൽനിന്ന് വ്യത്യസ്തമായി ഒന്നിലധികം അഡ്മിഷൻ സൈക്കിളുകളുണ്ട് (Intakes)വിദേശങ്ങളിൽ ഭൂരിഭാഗം യൂനിവേഴ്സിറ്റികളിലും Fall, Spring എന്നീ രണ്ട് Intakes ആണുള്ളത് .  ചില സ്ഥാപനങ്ങളിൽ ഏപ്രിൽ ആരംഭിക്കുന്ന ഒരു Summer ഇന്റാകെ കൂടിയുണ്ട് . വിദേശപഠനമെന്നത് ഒരു വലിയ നിക്ഷേപവും തീരുമാനവുമായതിനാൽ എല്ലാ വശങ്ങളെക്കുറിച്ചും വളരെ ആഴത്തിലുള്ള ഗവേഷണം അത്യാവശ്യമാണ്. വിദ്യാർഥികളോടൊപ്പം രക്ഷിതാക്കൾക്കും ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. വ്യാജ ഏജൻസികളുടെയും വെബ് സൈറ്റുകളുടെയും പ്രലോഭനങ്ങളിൽ വീഴാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...