Trending

❓എനിക്കൊരു ചാർട്ടേഡ് അക്കൗണ്ടൻറാവണം. അതെപ്പറ്റി പറഞ്ഞ് തരാമോ?


നമ്മുടെ രാജ്യത്തെ ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിനെയും ഓഡിറ്റിംഗിനെയും നിയന്ത്രിക്കുന്നതിനായി പാർലമെന്റ് പാസാക്കിയ നിയമപ്രകാരം, 1949-ഇൽ രൂപീകൃതമായ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ(ICAI). 
ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സ് നടത്തുകയും ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ തൊഴിൽപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതും ഇൻസ്റ്റിറ്റൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയാണ് . ന്യൂഡൽഹി ആസ്ഥാനമാക്കിയാണ് ICAI പ്രവർത്തിക്കുന്നത്

🔹എന്താണ്ചാർട്ടേർഡ്  അക്കൗണ്ടന്റിന്റെ ജോലി?

ഒരു സ്ഥാപനത്തിലെ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സേഷൻ ജോലികൾ ചെയ്യുന്നത് ചാർട്ടേഡ് അക്കൗണ്ടന്റുമാരാണ്. ദിവസം തോറും പുതിയ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം വർക്കുകൾ ചെയ്യാൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാർ വേണം. 
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും താഴ്ചയിലുമെല്ലാം ചാർട്ടേർഡ് അക്കൗണ്ടന്റുകളുടെ വിദഗ്ധ നിർദ്ദേശം ആവശ്യമാണ്.

CA പഠിച്ചു പൂർത്തിയാക്കാത്തവർക്ക് വരെ വളരെ നല്ല ജോലി ലഭിക്കുന്നു എന്ന് പറയുമ്പോൾ ഈ കോഴ്സിന്റെ ഗ്ലാമർ എത്രയെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

🔹പാഠ്യപദ്ധതി
വ്യക്തമായ സിലബസാണ് ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കാൻ വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ എന്നിങ്ങനെ CA കോഴ്സിൽ മൂന്ന് ലെവലാണുള്ളത്.
ഫൗണ്ടേഷനിൽ 4, ഇന്റർമീഡിറ്റിൽ 8, ഫൈനൽ 8 എന്നിങ്ങനെ മൂന്നു ലെവലിലും കൂടെയായി 20 പേപ്പറുകളാണുള്ളത്.

ഫൗണ്ടേഷനിൽ ഒരു ഗ്രൂപ്പ്, ഇന്റർമീഡിയേറ്റിൽ രണ്ട് ഗ്രൂപ്പ്, ഫൈനലിൽ രണ്ട് ഗ്രൂപ്പ് അങ്ങനെ ഇവ അഞ്ചു ഗ്രൂപ്പുകളായി ചിട്ടപ്പെടുത്തിയാണ് പഠനം. 
നാല് പേപ്പറുകളാണ് ഒരു ഗ്രൂപ്പിലുള്ളത്. പാസ്സിങ് ക്രൈറ്റീരിയ ഫിക്സ് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നത്. 

ഒരു പേപ്പറിന് 40 മാർക്കാണുള്ളത്. 100 ഇൽ ഓരോ പേപ്പറിനും 40 മാർക്ക് വീതം നാനൂറിൽ ഇരുന്നൂറ് മാർക്ക് വാങ്ങിയാലാണ് പാസ്സാകാൻ സാധിക്കുന്നത്. 
ഇത് കൂടാതെ മൂന്ന് വർഷത്തെ ആർട്ടിക്കിൾഷിപ്പും പൂർത്തിയാക്കണം. 
ഈ മൂന്നു ലെവലും ആർട്ടിക്കിൾഷിപ്പും പൂർത്തിയാക്കിയെങ്കിൽ മാത്രമേ ചാർട്ടേർഡ് അക്കൗണ്ടന്റായി പുറത്തിറങ്ങാനാകൂ.

🔹എങ്ങനെ രജിസ്റ്റർ ചെയ്യാം ?
വിദ്യാർഥികൾക്ക് രണ്ട് രീതിയിൽ ചാർട്ടേർഡ് അക്കൗണ്ടൻസിക്ക് ചേരാൻ സാധിക്കും.
അതിൽ ആദ്യത്തേത് ഫൗണ്ടേഷൻ റൂട്ടും രണ്ടാമത്തേത് ഡയറക്റ്റ് എൻട്രയുമാണ്. 
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഫൗണ്ടേഷൻ റൂട്ട്. 
പ്ലസ് ടു വിലെ ഏത് കോഴ്സ് എടുത്തവർക്കും ഫൗണ്ടേഷൻ എക്സാമിന് രജിസ്റ്റർ ചെയ്യാം. പത്ത് കഴിഞ്ഞും ഫൗണ്ടേഷൻ കോഴ്‌സിന് രജിസ്റ്റർ ചെയ്യാം (പരീക്ഷ എഴുതാൻ +2 പാസാവണം)
മെയിലും നവംബറിലുമാണ് പ്രവേശന പരീക്ഷയായ ഫൗണ്ടേഷൻ എക്സാമിനേഷൻ നടക്കുന്നത്. 

പ്ലസ്ടു പാസ്സായ ശേഷം ഫൗണ്ടേഷൻ എക്സാമിന് വേണ്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
 രജിസ്ട്രേഷനും എക്സാമിനുമായി മിനിമം നാല് മാസത്തെ വ്യത്യാസം ഉണ്ടായിരിക്കണം. 
പ്ലസ് ടു കോമേഴ്സിൽ പഠിച്ച കാര്യങ്ങൾ തന്നെയാണ് ചാർട്ടേർഡ് അക്കൗണ്ടന്റ് എക്സാമിനും ചോദിക്കുന്നത്.
 സയൻസ് പഠിച്ച വിദ്യാർത്ഥികൾ പുതിയ വിഷയങ്ങൾ ആയി പഠിക്കേണ്ടതായി വരും.

ഫൗണ്ടേഷനിലെ 4 പേപ്പറുകൾ പഠിച്ച് പാസായാൽ ചാർട്ടേർഡ് അക്കൗണ്ടൻസി പഠനത്തിന് തുടക്കമായി. ഓരോ പേപ്പറിനും 100 ഇൽ നാല്പത് മാർക്ക് വീതം നാനൂറിൽ 200 മാർക്ക് വീതം നേടിയാൽ ഫൌണ്ടേഷൻ പാസ്സാകും. 

പ്ലസ് ടു കോമേഴ്സെടുത്തവർക്കും സയൻസ് എടുത്തവർക്കും ഹുമാനിറ്റീസുകാർക്കും ഫൗണ്ടേഷന് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഫൌണ്ടേഷൻ, ബിരുദം, CS എക്സിക്യൂട്ടീവ് ആൻഡ് CMA ഇന്റർമീഡിയറ്റ് ലെവലുകൾ കഴിഞ്ഞു വരുന്നവർക്ക് സിഎ ഇന്റർമീഡിയേറ്റിലേക്ക് ഡയറക്റ്റ് എൻട്രി നൽകുന്നുണ്ട്.

ഫൌണ്ടേഷൻ പൂർത്തിയാക്കിയ കുട്ടികൾ CA ഇന്റർമീഡിയറ്റിന്റെ എട്ടുമാസത്തെ ക്ലാസ് കഴിഞ്ഞ ശേഷം ഗ്രൂപ്പ് 1, ഗ്രൂപ്പ് 2 ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടുമോ പാസ്സായ ശേഷം ഓറിയന്റഷൻ പ്രോഗാമും Integrated Course on Information Technology and Soft Skills ക്ലാസ്സുകളും അറ്റൻഡ് ചെയ്യണം. ശേഷം നാലാഴ്ചത്തെ ട്രെയിനിങ് പൂർത്തിയാക്കണം.
 എട്ടുമാസത്തെ പഠനവും ഈ നാലാഴ്ചത്തെ ട്രെയിനിങ്ങും പൂർത്തിയായ ശേഷം എക്സാമിനേഷന് തയ്യാറെടുക്കാവുന്നതാണ്. 

ആ പരീക്ഷയിൽ സിംഗിൾ ഗ്രൂപ്പോ രണ്ട് ഗ്രൂപ്പോ ഏതെങ്കിലും ഒന്ന് പാസ്സായാൽ പ്രാക്ടിക്കൽ ട്രൈനിങ്ങിന് വേണ്ടി ആർട്ടിക്കിൾഷിപ്പ് തുടങ്ങാവുന്നതുമാണ്. അവ രണ്ടു ഗ്രൂപ്പുകളും പഠിച്ചു കഴിയുമ്പോൾ ഫൈനലിനിനുള്ള എക്സാം എഴുതാവുന്നതാണ്.
 
ബിരുദം കഴിഞ്ഞവർ ഇന്റർമീഡിയറ്റിലേക്ക് ഡയറക്റ്റ് ആയി പ്രവേശിക്കുന്ന സമയത്ത് ബികോം ആണെങ്കിൽ 55 % മാർക്കും മറ്റ് ഡിഗ്രികളാണെങ്കിൽ 60% മാർക്കും നേടിയിരിക്കണം. 

CA ഇന്റർമീഡിയറ്റ് രജിസ്റ്റർ ചെയ്ത ശേഷവും Integrated Course on Information Technology and Soft Skills എന്ന നാലാഴ്ചത്തെ ട്രെയിനിങ് പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
പിന്നീട് പ്രാക്ടിക്കൽ ട്രൈനിങ്ങിന് വേണ്ടി രജിസ്റ്റർ ചെയ്യുകയും 9 മാസത്തെ ട്രൈനിങ് പൂർത്തിയാക്കുകയും ചെയ്തെങ്കിലേ ഇന്റർ ഫൈനലിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഫൈനൽ ലെവലിൽ മൊത്തം എട്ട് പേപ്പറുകളും നാലാഴ്ചത്തെ Advanced Integrated Course on Information Technology and Soft Skills ഉം പഠിക്കണം.

🔹എന്താണ് ആർട്ടിക്കിൾഷിപ്പ് ?

മൂന്ന് വർഷത്തെ ആർട്ടിക്കിൾഷിപ്പ് ഒരു പ്രാക്ടീസിങ് ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കീഴിലാണ് പരിശീലിക്കേണ്ടത്. ഇന്ററിൽ ഏതേലും വിഷയം പാസ്സാകാനുണ്ടെങ്കിൽ അതും ഈ സമയത്ത് എഴുതിയെടുക്കാം. 
ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കീഴിൽ ലഭിക്കുന്ന ഒരു CA വിദ്യാർത്ഥിയുടെ ഏറ്റവും പ്രയോജനകരമായ മൂന്ന് വർഷങ്ങളാണിത്. ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കീഴിൽ അദ്ദേഹം ഓഡിറ്റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ പോകാനും കാര്യങ്ങൾ മനസ്സിലാക്കാനും കോഴ്സ് പൂർത്തിയാക്കാനും സാധിക്കുന്നു. 
CA ജോലിയുടെ എല്ലാ പ്രത്യേകതകളും ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നു. 
കൂടാതെ ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നതിനൊപ്പം സ്റ്റൈപൻഡും സ്വന്തമാക്കാനാവും.
 ആർട്ടിക്കിൾഷിപ്പ് രണ്ടര വർഷം പൂർത്തിയാക്കിവർക്ക് മാത്രമാണ് ഫൈനൽ പരീക്ഷ എഴുതാൻ സാധിക്കുന്നത്.

ചാർട്ടേർഡ് അക്കൗണ്ടൻസിക്ക് രജിസ്റ്റർ ചെയ്യാനായി Institutte of Charterd Accountant of India യുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.icai.org യുടെ വിസിറ്റ് ചെയ്ത് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.

 ഫൗണ്ടേഷൻ കോഴ്സ്ന് 9000, ഇന്റർമീഡിയറ്റ് കോഴ്സിന് 18000, ഫൈനലിന് 22000 എന്നിങ്ങനെയാണ് ഓൺലൈൻ രജിസ്ട്രേഷൻ ഫീസ്.

ഫൈനൽ ജയിച്ചു കഴിഞ്ഞാൽ ICAI യുടെ അംഗത്വത്തിന് അപേക്ഷിച്ച് CA മെമ്പർഷിപ്പ് എടുക്കണം. ഇൻസ്റ്റിട്യൂട്ട് അംഗത്വം ലഭിച്ചാൽ ഫിനാൻസ് ഹെഡ് ആയും അല്ലാതെയും ജോലി നോക്കാം.

🔹തൊഴിൽ സാധ്യതകൾ

ഏതൊരാൾക്കും സധൈര്യം തിരഞ്ഞെടുക്കാവുന്ന കോഴ്സാണ് CA. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ CA നേടിയവർ വഹിക്കുന്ന പങ്ക് ചെറുതല്ല.
 സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ എഴുതുകയും ഫിനാൻഷ്യൽ റിപ്പോർട്ടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളും ആദായ നികുതി, വില്പന നികുതി, സേവന നികുതി, റിട്ടേണുകൾ തയ്യാറാക്കുന്നതടക്കമുള്ള ടാക്സേഷൻ ജോലികൾ, ഓഡിറ്റിംഗ് തുടങ്ങി വൈവിധ്യമാർന്ന നിരവധി ജോലികളാണ് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് നിർവഹിക്കുന്നത്. 

ഒരു പ്രൊഫഷണൽ ജോലി കുറഞ്ഞ ചിലവിൽ സ്വന്തമാക്കാനാകുമെന്ന് മാത്രമല്ല പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്റ്റൈപൻഡ് ഇങ്ങോട്ട് ലഭിക്കുന്നു.

 പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കോഴ്സാണ് CA എന്ന് പൊതുവെ ഒരു അഭിപ്രായമുണ്ട്. എന്നാൽ കൃത്യമായ പഠനത്തിലൂടെ നാലു വർഷം കൊണ്ട് ഈ പ്രഫഷണൽ കോഴ്സ് എളുപ്പത്തിൽ സ്വന്തമാക്കാനാകും. പഠിച്ചിറങ്ങിയാൽ 100 ശതമാനം ജോലി ഉറപ്പുള്ള കോഴ്സാണ് CA. 

ആരുടെയും കീഴിൽ ജോലി ചെയ്യാൻ ആഗ്രഹമില്ലാത്ത നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അവർക്കാണെങ്കിലും അതുപോലെ ഗവണ്മെന്റ് ജോലി സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്കും വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്കുമെല്ലാം CA സധൈര്യം തെരെഞ്ഞെടുക്കാവുന്നതാണ്. ഫിനാൻഷ്യൽ പരമായ കാര്യങ്ങളിൽ അവസാന തീരുമാനമെടുക്കുന്നത് ചാർട്ടേർഡ് അക്കൗണ്ടന്റാണ്. ഉന്നതമായ ജോലിയായതുകൊണ്ട് തന്നെ ആകർഷകമായ സാലറിയാണ് CA ക്കാർക്ക് ലഭിക്കുന്നതും.

ചാർട്ടേർഡ് അക്കൗണ്ടന്റ് ആയാൽ എത്ര നാൾ വേണമെങ്കിലും  ജോലിയിൽ തുടരാമെന്ന് മാത്രമല്ല പ്രൈവറ്റ് ആയി പ്രാക്ടീസ്  സ്വന്തം വീട്ടിൽ തന്നെ ചെയ്യുകയുമാവാം.

🔻ലാസ്റ്റ് പോയൻ്റ്: 

ലക്ഷങ്ങളുടെ ക്യാപിറ്റേഷൻ ഫീസോ പതിനായിരങ്ങളുടെ സെമസ്റ്റർ ഫീസോ ഒന്നും വേണ്ട ഈ കോഴ്സിന് ചേരാൻ. പഠനത്തിനിടയിൽ സ്റ്റൈപൻഡ് ഇങ്ങോട്ട് കിട്ടും. 
പഠിച്ചിറങ്ങിയാൽ 100 ശതമാനം തൊഴിൽ സാധ്യതയും ഉറപ്പ്.  ആകെ വേണ്ടത് ചിട്ടയായ പഠനത്തിനുളള മനസ്സും കഠിനാധ്വാനത്തിനുളള സന്നദ്ധതയും മാത്രം.

ഇന്ത്യയിലെ ഒരു കോളേജിലും സർവകലാശാലയിലും സിഎ കോഴ്സ് പഠിപ്പിക്കുന്നില്ല. (ന്യൂജെൻ സർവ്വകലാശാലകൾ ആഡ്ഓൺ കോഴ്സായി പഠിപ്പിക്കുന്നുണ്ട് എന്നത് മറുവശം). പാർലമെന്റ് ചട്ട പ്രകാരം സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ) എന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ് ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സും പരീക്ഷയും നടത്തി മികവുറ്റവരെ കണ്ടെത്തുന്നത്.

മുജീബുല്ല KM
00971 50922 0561

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...