Trending

അനാഥ വിദ്യാർഥികൾക്ക് ജെഡിടിയിൽ ഉപരിപഠനത്തിന് അവസരം: ജൂലൈ 3 തിങ്കൾ 10 am ന് കൗൺസലിംഗ്



ജെഡിടി ഇസ്‌ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 25% സീറ്റുകൾ അനാഥ വിദ്യാർഥികൾക്ക് സൗജന്യമായി നീക്കി വെച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജെഡിടിയിലെ പോളിടെക്നിക് കോളേജ്, ഐടിഐ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് & ടെക്നോളജി എന്നീ സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കാൻ അർഹരായ അനാഥവിദ്യാർഥികൾക്ക് അവസരം.
പഠനം, ഹോസ്റ്റൽ സൗകര്യം, ഭക്ഷണം എന്നിവ പൂർണ്ണമായും സൗജന്യമായിരിക്കും.

27 വർഷത്തെ പാരമ്പര്യമുള്ള പോളിടെക്നിക് കോളേജിൽ നിന്ന് ആർകിടെക്ചർ, സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എന്നീ ട്രേഡുകളിൽ എൻജിനീയറിങ് ഡിപ്ലോമ കരസ്ഥമാക്കാം.

ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക് മെക്കാനിക്, റഫ്രിജറേഷൻ & എസി ടെക്നീഷ്യൻ, വയർമാൻ എന്നീ ദ്വിവൽസര കോഴ്സുകളും പ്ലംബർ, വെൽഡർ, സ്റ്റെനോഗ്രാഫർ & സെക്രട്ടേറിയൽ അസിസ്റ്റൻറ് എന്നീ ഏകവർഷ കോഴ്സുകളും ഐടിഐയിൽ ലഭ്യമാണ്.

B Com, BBA, BA English, BA Economics, BA Sociology എന്നീ കോഴ്സുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് & ടെക്നോളജിയിൽ ലഭിക്കുക.

അർഹരായ അനാഥ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 3, ,തിങ്കൾ, രാവിലെ 10 മണിക്ക് ജെഡിടി അഡ്മിഷൻ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

സെക്രട്ടറി, ജെഡിടി ഇസ്‌ലാം ഓർഫനേജ് & എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് 


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...