Trending

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ പറ്റി...



വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷന്റെ കാലഘട്ടത്തിൽ വിദ്യാർഥികളെയും മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വ്യാപകമാണ്. സർക്കാരിന്റെയോ യൂണിവേഴ്സിറ്റിയുടെ അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ  പ്രസ്തുത കോഴ്സുകളിൽ ചേർന്നു പഠിച്ചാൽ ഉടനടി ജോലി ലഭിക്കുമെന്ന തെറ്റായ പരസ്യം നൽകി വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചു കോഴ്സുകളിൽ ചേർക്കാറുണ്ട്. 

ഇത്തരം കോഴ്സുകളിൽ ചേർന്ന് പഠിച്ച  വിദ്യാർഥികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ജോലി ലഭിക്കാതിരിക്കുകയും, ഏജൻസി സ്വന്തം നിലയിൽ നൽകിയ  സർട്ടിഫിക്കറ്റുകൾക്ക് വലിയ വില ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിദ്യാർഥികൾക്ക് ഉപഭോക്തൃ  കോടതിയെ സമീപിക്കാവുന്നതാണ്.

Consumer Protection  Act അനുസരിച്ചു വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്ന ഏജൻസിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകൾക്ക് രണ്ടുവർഷം വരെ തടവോ 10 ലക്ഷം രൂപ വരെ ഫൈനോ ശിക്ഷയായി ലഭിക്കാവുന്നതാണ്.

 Central Consumer Protection Authority പുറത്തിറങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം  നടക്കുവാൻ സാധിക്കില്ലാ എന്നുറപ്പുള്ള വാഗ്ദാനങ്ങൾ  നിയമപ്രകാരം ശിക്ഷാർഹമാണ്.

കോച്ചിംഗ് ക്ലാസ്സുകളുടേയും, എഡ്യൂക്കേഷൻ ആപ്പുകളുടെയും വാഗ്ദാനങ്ങളും നിയമത്തിന്റെ കീഴിൽ വരുന്നതാണ്.

 ഇത്തരം കോഴ്സുകളിൽ ചെയ്യുന്നതിന് മുൻപ്, ഇത്തരം സ്ഥാപനങ്ങൾ നടത്തുവാൻ ആരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് എടുത്തിട്ടുള്ളതെന്ന് അറിയേണ്ടതുണ്ട്. കോഴ്സുകളിൽ ചേരുന്ന കുട്ടികൾ ഇവരുടെ പരസ്യങ്ങൾ  സൂക്ഷിച്ചു വയ്ക്കുക... ഭാവിയിൽ ആവശ്യം വന്നേക്കാം...!!!

തയ്യാറാക്കിയത്
 Adv. K. B Mohanan
 9847445075
CONSUMER COMPLAINTS AND PROTECTION SOCIETY
Email : ccpskerala@gmail.com
Ph:9847445075

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...