കേരളത്തിൽനിന്നുള്ളവർക്ക് വിദേശ രാജ്യങ്ങളിലെ പാരാമെഡിക്കൽ മേഖലയിൽ തൊഴിൽ സ്വീകാര്യത വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കോഴ്സുകൾ ആരംഭിക്കാൻ തിരുമാനം.
ആദ്യഘട്ടമായി മൂന്ന് പുതിയ പാരാമെഡിക്കൽ കോഴ്സ്ആരംഭിക്കുന്നതിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.
സർക്കാർ നിർദേശം ലഭിച്ചെന്നും ഇതിനുള്ള അംഗീകാരം ഉടൻ നൽകുമെന്നും ആരോഗ്യം സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.
അംഗീകാരം ലഭിച്ചാൽ ഈ വർഷം തന്നെ കോഴ്സ്തുടങ്ങുന്നതിനായി ബിഎസ്സി നഴ്സിങ് പാരാമെഡിക്കൽ പ്രവേശന വിജ്ഞാപനത്തിൽ പുതിയ കോഴ്സുകൾ കൂടി പ്രവേശന പ്രക്രിയ ചുമതലയുള്ള എൽബിഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
നാളിതുവരെ എക്സറേ ടെക്നീഷ്യൻ, റേഡിയോ തെറാപ്പി എന്നിവയ്ക്ക് ബിഎസ്സി റേഡിക്കൽ യോഗ്രഫി കോഴ്സായിരുന്നു
കേരളത്തിലുണ്ടായിരുന്നത്.
പല വിദേശ രാജ്യങ്ങളിലും ഇവ രണ്ടും വ്യത്യസ്ത സിലബസിൽ കൈകാര്യം ചെയ്യുന്നതിനാൽ രണ്ടു കോഴ്സാക്കും.
ബാച്ചിലർ ഓഫ് മെഡിക്കൽ ഇമേജിങ്ടെ ക്നോളജി, ബാച്ചിലർ ഓഫ്റേഡിയോ തെറാപ്പി ടെക്നോളജി എന്നിങ്ങനെയാണ് പുതിയ
കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്.
കൂടാതെ രാജ്യത്തിനകത്തും
പുറത്തുമുള്ള സാധ്യതകൾ മുന്നിൽക്കണ്ട് ബാച്ചിലർ ഓഫ് ന്യൂറോടെക്നോളജി എന്ന കോഴ്സുകൂടി പാരാമെഡിക്കൽ മേഖലയിൽ
ആരംഭിക്കാനും തീരുമാനിച്ചു.
കേരളത്തിൽ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ടത് 30 വരെയാണെങ്കിലും ആരോഗ്യ സർവകലാശാല
യുടെ അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് തുടർ അലോട്ടുമെന്റുകളിൽ പുതിയ കോഴ്സുകൾക്കൂടിഉൾപ്പെടുത്തുമെന്ന് എൽബിഎസ് ഡയറക്ടർ അറിയിച്ചു.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam