Trending

എൻട്രൻസില്ല: 13 നഴ്സിംഗ്, പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലെപ്രവേശനം പ്ലസ്ടുമാർക്ക് അടിസ്ഥാനമാക്കി



കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന 13 ബിരുദ കോഴ്‌സുകളിലെ പ്രവേശനം 12ലെ മാർക്ക് ആധാരമാക്കിയായിരിക്കും. എൻട്രൻസ് പരീക്ഷയില്ല.

✅1. ബി എസ്‌സി നഴ്‌സിങ്:
4 വർഷം, സർക്കാർ കോളജുകളിൽ ഒരു വർഷം ഇന്റേൺഷിപ്പും.

✅2. ബി എസ്‌സി എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നോളജി):
 4 വർഷം.

✅3. ബി എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി:
 3 വർഷവും ഒരു വർഷം ഇന്റേൺഷിപ്പും. 

✅4. ബിഎസ്‌സി എംആർടി (മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി):
4 വർഷം.

✅5. ബിഎസ്‌സി ഓപ്‌ടോമെട്രി:
 3 വർഷവും ഒരു വർഷം ഇന്റേൺഷിപ്പും.

✅6. ബിപിടി(ഫിസിയോതെറപ്പി)
 4 വർഷവും 6 മാസം ഇന്റേൺഷിപ്പും. 

✅7. ബിഎഎസ്എൽപി (ഓഡിയോളജി & സ്‌പീച്ച് ലാംഗ്വേജ് പതോളജി)
 3 വർഷവും 10 മാസം ഇന്റേൺഷിപ്പും. 

✅8. ബിസിവിടി (കാർഡിയോ വാസ്‌ക്യുലാർ ടെക്‌നോളജി):
 3 വർഷവും ഒരു വർഷം ഇന്റേൺഷിപ്പും. 

✅9. ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി:
3 വർഷവും ഒരു വർഷം ഇന്റേൺഷിപ്പും. 

✅10. ബിഒടി (ഒക്യുപേഷനൽ തെറപ്പി)
 4 വർഷവും 6 മാസം ഇന്റേൺഷിപ്പും. 

✅11. ബാച്‌ലർ ഓഫ് മെ‍ഡിക്കൽ ഇമേജിങ് ടെക്നോളജി.

✅12. ബാച്‌ലർ ഓഫ് റേഡിയോ തെറപ്പി ടെക്നോളജി.

✅13. ബാച്‌ലർ ഓഫ് ന്യൂറോ ടെക്നോളജി.
11, 12, 13 കോഴ്സുകൾ തുടങ്ങുന്നതിന് സർക്കാർ/സർവകലാശാലാ അംഗീകാരം പ്രതീക്ഷിച്ചുകൊണ്ട് പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

വാർഷികഫീസ് 
വാർഷികഫീസ് സർക്കാർ കോളജുകളിൽ 21,000 – 23,000 രൂപ. 

വിദ്യാഭ്യാസ യോഗ്യത 
  • ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണമെന്നതാണ് പൊതുവേയുള്ള മാനദണ്ഡം.ബിഎഎസ്‌എൽപി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ ബയോളജി/മാത്‌സ്/കംപ്യൂട്ടർ സയൻസ്/സ്‌റ്റാറ്റിസ്‌റ്റിക്‌സ്/ഇലക്‌ട്രോണിക്‌സ്/സൈക്കോളജി ഇവയിലൊന്നും ചേർത്ത് ആകെ 50% എങ്കിലും മാർക്കോടെ പ്ലസ്‌ടു.
  • ഹയർ സെക്കൻഡറിയിലെ 2 വർഷങ്ങളിലും ബോർഡ് പരീക്ഷയുണ്ടെങ്കിൽ രണ്ടിലെയും മാർക്കുകളുടെ തുകയാണ് പ്രവേശനയോഗ്യതയ്ക്കു പരിഗണിക്കുക. 12ൽ മാത്രമാണു ബോർഡ് പരീക്ഷയെങ്കിൽ അതിലെ മാത്രം മാർക്കും,
  • 12 ക്ലാസ് പരീക്ഷയിലെ വിവിധ സ്‌ട്രീമുകളിൽ (കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ, സിബിഎസ്‌ഇ, ഐഎസ്‌സി മുതലായവ) നേടിയ മാർക്കുകൾ തുല്യപ്പെടുത്തി കണക്കാക്കുകയാവും ചെയ്യുക. 
  • ഹയർ സെക്കൻഡറിക്കു തുല്യമാണ് കേരള വിഎച്ച്എസ്ഇ. 
  • അപേക്ഷാസമർപ്പണത്തിന്റെ അവസാന തീയതിയിൽ പരീക്ഷായോഗ്യത നേടിയിരിക്കണം. 
  • ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കസമുദായക്കാർക്ക് 45% മാർക്ക് മതി. 
  • ഒഇസി, ഭിന്നശേഷി വിഭാഗക്കാർക്കും 45% മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചിരിക്കണമെന്നേയുള്ളൂ. 
  • കേരളീയർക്കാണു പ്രവേശനത്തിന് അർഹത. പിഐഒ, ഒസിഐ വിഭാഗക്കാരെയും പരിഗണിക്കുമൈങ്കിലും സംവരണമില്ല.
✅ പ്രായം 
ഏതു സമുദായക്കാരായാലും 2023 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. 
സർവീസ് ക്വോട്ടക്കാരല്ലാത്തവർക്ക് ഉയർന്ന പ്രായപരിധി പൊതുവേയില്ല. 
ബിഎസ്‌സി നഴ്സിങ്ങിന് 35 വയസ്സ് കവിയരുത്. 

✅ സീറ്റ് വിഭജനം

◾1. സർക്കാർ സീറ്റുകൾ:
എൽബിഎസ് ഡയറക്‌ടർ അലോട്ട് ചെയ്യുന്ന സീറ്റുകൾ. 
സർക്കാർ കോളജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ, സർക്കാരുമായി കരാറിലേർപ്പെടുന്ന സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നിവയിൽ സർക്കാർ സീറ്റുകളുണ്ട്. ന്യൂനപക്ഷ നഴ്സിങ് കോളജുകളിലെ 20% സർക്കാർ സീറ്റുകൾ അതതു സമുദായങ്ങളിലെ അപേക്ഷകരെ മെറിറ്റ് അടിസ്‌ഥാനത്തിൽ റാങ്ക് ചെയ്‌തു നികത്തും. 

◾2. മാനേജ്‌മെന്റ് സീറ്റുകൾ:
സർക്കാർ സീറ്റുകളല്ലാത്തവ. 
കേന്ദ്ര സംസ്‌ഥാന സർക്കാർ നോമിനി, സർവീസ് ക്വോട്ട, ഭിന്നശേഷി (സർക്കാർ കോളജുകളിൽ 5%) വിഭാഗക്കാർക്കു പുറമേ വിമുക്‌തഭടർ, സൈനികർ, സ്‌പോർട്‌സ് താരങ്ങൾ, എൻസിസി കെഡറ്റുകൾ മുതലായ വിഭാഗക്കാർക്ക് നിർദിഷ്‌ട വ്യവസ്‌ഥകളനുസരിച്ച് സീറ്റ് സംവരണമുണ്ട്. പ്രഫഷനൽ കോളജ് പ്രവേശനത്തിനുള്ള സാമുദായിക സംവരണ മാനദണ്ഡങ്ങളും പാലിക്കും.

✅അപേക്ഷ
എത്ര കോഴ്‌സിനു ശ്രമിക്കുന്നെങ്കിലും ഒരൊറ്റ ഓൺലൈൻ അപേക്ഷ മതി. 
അപേക്ഷാഫീ 800 രൂപ ജൂൺ 30ന് അകം അടയ്ക്കണം. 
പട്ടികവിഭാഗക്കാർക്ക് 400 രൂപ. 
ഓൺലൈൻ അപേക്ഷ ജൂലൈ 3 വരെ. 

ഹാർഡ് കോപ്പി അയയ്ക്കേണ്ട. 
സർവീസ് ക്വോട്ടയിലെ അപേക്ഷയ്ക്കു വിശേഷ വ്യവസ്ഥകളുണ്ട്. 
പൂർണവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്ടസും നോക്കാം.

അപേക്ഷ സ്വീകരിച്ച് റാങ്കിങ് നടത്തുന്ന ചുമതല എൽബിഎസിനാണ്. 
വിലാസം: LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033.

Website: 
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...