Trending

അവസരങ്ങൾ ഏറെയുള്ള പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം



പ്ലസ്ടു കഴിഞ്ഞാൽ ആരോഗ്യരംഗത്തെ തൊഴിലുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരങ്ങൾ ഏറെയാണ്. സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപ്പത്രികളിലുമെല്ലാം പാരാമെഡിക്കൽ വിഭാഗത്തിലെ വ്യത്യസ്ത പഠനശാഖകളിലായി ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ നടത്തുന്നു. ഈ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവർക്കെല്ലാം മികച്ച തൊഴിലവസരങ്ങളുമുണ്ട്.

ആരോഗ്യ സംരക്ഷണം, രോഗനിർണയം, രോഗചികിത്സ എന്നിവയ്ക്ക് വളരെയധികം പ്രാധാന്യംനൽകുന്ന ഒരു സംവിധാനത്തിൽ കേരളത്തിൽ ഉൾപ്പെടെ ലോകത്ത് എവിടെയും ജോലിസാധ്യത ഉള്ളതാണ് പാരാമെഡിക്കൽ കോഴ്സുകൾ.

ഡിഗ്രി കോഴ്സുകൾ
  • ബിഎസ്സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി.)
  • ബി.എസ്സി. പെർഫ്യൂഷൻ ടെക്നോളജി
  • ബിഎസ്സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി
  • ബാച്ച്ലർ ഓഫ് ഡയാലിസിസ് ടെക്നോളജി
  • ബി.എസ്സി. ഒപ്ടോമെട്രി
  • ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.)
  • ബാച്ച്ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എൽ.പി.)
  • ബാച്ച്ലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബി.സി.വി.ടി.)എന്നിവയിൽ കേരളത്തിൽ ഡിഗ്രി പ്രോഗ്രാം ഉണ്ട്.
ഡിപ്ലോമ കോഴ്സുകൾ
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, ഓഫ്താൽമിക് അസിസ്റ്റൻസ്, ഡെന്റൽ മെക്കാനിക്, ഡെന്റൽ ഹൈജിനിസ്റ്റ് തുടങ്ങിയവ ഉൾപ്പടെ 15-ഓളം ഡിപ്ലോമ പ്രോഗ്രാമുകളും ഉണ്ട്.

മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി.)
ആരോഗ്യരംഗത്ത് ദിനംപ്രതി ജോലി സാധ്യതയേറി വരുകയാണ്. ഈ രംഗത്ത് ഉയർന്ന ജോലി സാധ്യതയുള്ളതാണ് മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ. എക്സ്-റേ ലാബുകൾ മുതൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ വരെ ലബോറട്ടറി ടെക്‌നിഷ്യനെ ആവശ്യമുണ്ട്.

ലാബ് ടെക്നീഷ്യൻ‌മാർ‌ക്ക് ജോലി ചെയ്യാൻ‌ കഴിയുന്ന വൈവിധ്യമാർ‌ന്ന തൊഴിൽ മേഖലകളുണ്ട്. വിദേശത്തും സ്വദേശത്തും തൊഴിൽ അവസരങ്ങളേറെയാണ് എന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ പ്രത്യേകത. മെഡിക്കൽ ലബോറട്ടറി ടെക്നോളജി രംഗത്ത് പ്രൊഫഷണലാകാൻ അംഗീകൃത ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം.
ചികിത്സ മുഖ്യമായും നിശ്ചയിക്കുന്നത് പരിശോധനഫലങ്ങൾ അടിസ്ഥാനമാക്കിയാണ്. ഈ മേഖലയിൽ താത്പര്യമുള്ളവർക്ക് ചില പ്രോഗ്രാമുകളുണ്ട്. രക്തം, ശരീരദ്രാവകങ്ങൾ, ശരീരകോശങ്ങൾ തുടങ്ങിയവയുൾപ്പെടെയുള്ളവയുടെ വിശകലനത്തിൽക്കൂടി ഒരു രോഗത്തിന്റെ കാരണങ്ങൾ കണ്ടെത്തുക, ചികിത്സയുടെ ഫലപ്രാപ്തി നിരീക്ഷിക്കുക എന്നിവയുടെ പഠനമാണ് എം.എൽ.ടി.

എം.എൽ.ടി. കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ഹയർ സെക്കൻഡറി പരീക്ഷയിൽ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിക്കപ്പെട്ട പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തം 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് (24 സീറ്റ്)
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് (24 സീറ്റ്)
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ സെന്റർ ഓഫ് ഹെൽത്ത് സയൻസസ് (30 സീറ്റ്) കോട്ടയത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (30 സീറ്റ്) എന്നിവയാണ് ബി.എസ്സി. എം.എൽ.ടി. കോഴ്സ് നടത്തുന്ന സർക്കാർ സർവകലാശാലാ സ്ഥാപനങ്ങൾ. 

പെരിന്തൽമണ്ണ ഇ.എം.എസ്. ആസ്പത്രിക്ക് കീഴിലെകോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസ് (30 സീറ്റ്)
കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (30 സീറ്റ്)
കണ്ണൂർ മെഡിക്കൽ കോളേജിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് (30 സീറ്റ്)
ണ്ണൂർ പരിയാരത്തെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് (25 സീറ്റ്) എന്നിവിടങ്ങളിൽ സ്വാശ്രയാടിസ്ഥാനത്തിൽ ബി.എസ്സി. എം.എൽ.ടി. കോഴ്സുകൾ നടത്തുന്നു.


ഡയാലിസിസ് ടെക്നോളജി
വൃക്ക സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടു ചെയ്യുന്ന രക്തശുദ്ധീകരണ പ്രക്രിയയാണ് ഡയാലിസിസ്. ഡയാലിസിസ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളെ സംബന്ധിച്ചും ഡയാലിസിസ് ചെയ്യുന്ന രീതിയെ സംബന്ധിച്ചുമുള്ള പഠനമാണു ഡയാലിസിസ് ടെക്നോളജി. 

ഡോക്ടറുടെ മേൽനോട്ടത്തിൽ നടക്കുന്ന ഡയാലിസിസിന് നേതൃത്വം നൽകുന്നത് ഡയാലിസിസ് ടെക്നോളജിസ്റ്റുകളാണ്. ഡയാലിസിസ് ചെയ്യുന്ന വേളകളിലും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വേളകളിലും രോഗികളുടെ ശുശ്രൂഷയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കൈകാര്യവും ഡയാലിസിസ് ടെക്നോളജിസ്റ്റുകളുടെ ചുമതലയാണ്. ഈ വിഭാഗത്തിൽ ഡിപ്ലോമ, പിജി. പിജി ഡിപ്ലോമ കോഴ്സുകളാണ് നിലവിലുള്ളത്.

ഡിപ്ലോമ കോഴ്സുകൾ രണ്ടുവർഷം ദൈർ ഘ്യമുള്ളതാണ്. 
ആദ്യവർഷത്തിൽ സിലബസ് അനുസരിച്ചുള്ള പഠനവും തുടർപരീക്ഷയ്ക്ക് ശേഷം രണ്ടാം വർഷത്തിൽ ഇന്റേൺഷിപ്പും ഉണ്ടാകും. 

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് ഈ കോഴ്സുകൾ സർക്കാർ തലത്തിലുള്ളത്. ചില സ്വാശ്രയ സ്ഥാപനങ്ങളും ഈ കോഴ്സുകൾ നടത്തുന്നുണ്ട്.

ബി.എസ്സി ഒപ്ടോമെട്രി
ബി.എസ്സി ഒപ്ടോമെട്രി കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ഹയർ സെക്കൻഡറി പരീക്ഷയിൽ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിക്കപ്പെട്ട പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തം 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി (20 സീറ്റ്), 
കോഴിക്കോട് മെഡിക്കൽ കോളേജ് (20 സീറ്റ്), 
മലപ്പുറം പെരിന്തൽമണ്ണയിലെ അൽസലാമ കണ്ണാസ്പത്രി (30 സീറ്റ്), 
പെരിന്തൽമണ്ണയിലെ തന്നെ അഹല്യ ഫൗണ്ടേഷൻ കണ്ണാസ്പത്രി (30 സീറ്റ്), 
അൽഷിഫ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസ് (8 സീറ്റ്), 
അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് (8 സീറ്റ്) എന്നിവിടങ്ങളിൽ ബി.എസ് സി. ഒപ്ടോമെട്രി കോഴ്സ് നടക്കുന്നുണ്ട്.

പെർഫ്യൂഷൻ ടെക്നോളജി, ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.)
ബി.എസ്സി. പെർഫ്യൂഷൻ ടെക്നോളജി, ബി.സി.വി.ടി., ബി.പി.ടി. എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഐച്ഛിക വിഷയങ്ങളായി കേരള ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും പരീക്ഷകൾ പാസായിരിക്കണം. 
ബയോളജിക്ക് 50 ശതമാനം മാർക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ മൊത്തത്തിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം.
ബി.പി.ടി. കോഴ്സിന് അപേക്ഷിക്കുന്നവർ ഈ യോഗ്യതകൾക്ക് പുറമെ പ്ലസ്ടു തലത്തിൽ ഇംഗ്ലീഷ് ഒരു വിഷമായി പഠിച്ചിരിക്കണം. 

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് (4 സീറ്റ്), 
കോഴിക്കോട് മെഡിക്കൽ കോളേജ് (2 സീറ്റ്), 
തിരുവനന്തപുരത്തെ ശ്രീ കൃഷ്ണ കോളേജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്റർ (30 സീറ്റ് ) എന്നിവിടങ്ങളിൽ മാത്രമാണ് ബി.എസ്സി. പെർഫ്യൂഷൻ ടെക്നോളജി കോഴ്സ് നടക്കുന്നത്. 
തിരുവനന്തപുരം (3 സീറ്റ്), കോഴിക്കോട് (4 സീറ്റ്), കോട്ടയം (4 സീറ്റ്) മെഡിക്കൽ കോളേജുകളിൽ മാത്രമേ ബി.സി.വി.ടി. കോഴ്സ് പഠിക്കാൻ അവസരമുള്ളൂ.

കോഴിക്കോട്ടെ ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പി (50 സീറ്റ്), 
കോഴിക്കോട്ടെ എ.ഡബ്ലു.എച്ച്. സ്പെഷൽ കോളേജ് (50 സീറ്റ്), 
പെരിന്തൽമണ്ണയിലെ ഇ.എം.എസ്. മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസ് (30 സീറ്റ്), 
കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (30 സീറ്റ്), കോട്ടയം വൈക്കത്തെ ബി.സി.എഫ്. കോളേജ് ഓഫ് ഫിസിയോതെറാപ്പി (50 സീറ്റ്), തിരുവനന്തപുരത്തെ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പി (50 സീറ്റ്), 
കണ്ണൂർ തളിപ്പറമ്പിലെ ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് (40 സീറ്റ്) എന്നിവയാണ് ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി കോഴ്സ് നടത്തുന്ന സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകൾ.

സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന തലശ്ശേരിയിലെ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്, അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (30 സീറ്റ്) എന്നിവിടങ്ങളിലും ബി.പി.ടി. കോഴ്സ് നടത്തുന്നു. എം.ജി. സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ സയൻസസിന്റെ ഗാന്ധിനഗർ, അങ്കമാലി, തേവര സെന്ററുകളിലും ബി.പി.ടി. കോഴ്സുണ്ട്.

ബാച്ച്ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എസ്.എൽ.പി)
ബി.എ.എസ്.എൽ.പി. കോഴ്സിന് അപേക്ഷിക്കുന്നവർ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിച്ച മറ്റേതെങ്കിലും പരീക്ഷകൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്തമാറ്റിക്സ് / കമ്പ്യൂട്ടർ സയൻസ് / സ്റ്റാറ്റിസ്റ്റിക്സ് / ഇലക്ട്രോണിക്സ് / സൈക്കോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.

തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്-25 സീറ്റ്), തൃശ്ശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (20 സീറ്റ്), കോഴിക്കോട്ടെ എ.ഡബ്ല്യു.എച്ച് സ്പെഷ്യൽ കോളേജ് (25 സീറ്റ്), കാസർകോട് ബദിയടുക്കയിലെ മാർത്തോമ കോളേജ് ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ (40 സീറ്റ്) എന്നിവിടങ്ങളിലാണ് ഈ കോഴ്സ് നടത്തുന്നത്.

അനസ്തേഷ്യാ ടെക്നോളജി
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഏതാനും പാരാമെഡിക്കൽ കോഴ്സുകളുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കായി നിയന്ത്രിതമായി താത്കാലികമായി ബോധം നഷ്ടമാകുന്ന അവസ്ഥയുമായി ബന്ധപ്പെട്ട പഠനമേഖലയാണ് അനസ്തേഷ്യാ ടെക്നോളജി. 

ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികൾക്ക് അനസ്‌ത്യേഷ്യ നൽകുന്നതിലും അവരെ നിരീക്ഷിക്കുന്നതിലും ഡോക്ടർമാരെ സഹായിക്കുന്ന അനുബന്ധ ആരോഗ്യ പ്രൊഫഷണൽ ആണ് അനസ്‌ത്യേഷ്യ ടെകനീഷ്യൻ.
വിവിധ അനസ്‌ത്യേഷ്യ ഏജന്റുകൾ, അനസ്‌ത്യേഷ്യക്ക് ഉപയോഗിക്കുന്ന ടെക്‌നിക്കുകൾ, രോഗിയേയും പ്രവർത്തന സാഹചര്യങ്ങളുമനുസരിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്നതാണ് പ്രധാനമായും അനസ്‌ത്യേഷ്യ ടെക്‌നോളജി പഠനത്തിന്റെ ലക്ഷ്യം.
മൂന്ന് വർഷത്തെ ബിരുദമായും ഡിപ്ലോമയായുമെല്ലാം അനസ്തേഷ്യ ടെക്നോളജി പഠിക്കാം. 

കേരളത്തിൽ നിലവിൽ ബിരുദ കോഴ്സ് ആയി അനസ്തേഷ്യ ടെക്നോളജി ഇല്ല. രണ്ടര വർഷത്തെ ഡിപ്ലോമ കോഴ്‌സ് ആയി ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി ലഭ്യമാണ്. 

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശ്ശൂർ, കോഴിക്കോട് തുടങ്ങിയ സർക്കാർ മെഡിക്കൽ കോളേജിൽ ഈ കോഴ്സ് പഠിക്കാവുന്നതാണ്. 
സ്വാശ്രയ മേഖലയിൽ നിരവധി സ്ഥാപനങ്ങളിൽ ഡിപ്ലോമ പ്രോഗ്രാമായി ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി ചെയ്യാം.

ഡെന്റൽ മെക്കാനിക്
ദന്തചികിത്സാമേഖലയിൽ താത്പര്യമുള്ളവർക്ക് ചിന്തിക്കാവുന്ന പ്രോഗ്രാമുകളാണ് ഡന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഡെന്റൽ മെക്കാനിക് (കൃത്രിമദന്തങ്ങൾ, ക്രൗൺ, തുടങ്ങിയവയുടെ രൂപകല്പന, നിർമാണം തുടങ്ങിയവയുടെ പഠനം), ഡെന്റൽ ഹൈജിനിസ്റ്റ് (വായ, പല്ല് എന്നിവയുടെ ശുചിത്വം, പരിപാലനം) തുടങ്ങിയ കോഴ്സുകൾ.

കേരളത്തിൽ പാരാമെഡിക്കൽ പ്രവേശനം
കേരളത്തിൽ പാരാമെഡിക്കൽ ഡിപ്ലോമ, ഡിഗ്രി കോഴ്സ് പ്രവേശനം പൊതുവേ പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയാണ്.
സർക്കാർ-സ്വാശ്രയ കോളേജുകളിലേക്കുള്ള പാരാമെഡിക്കൽ ഡിഗ്രി/ഡിപ്ലോമ പ്രവേശനം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് നടത്തുന്നത്.
2021-ലെ പ്രവേശനവിവരങ്ങൾ https://lbscentre.in/paramdegnursother2021എന്ന സൈറ്റിൽ ലഭിക്കും.

പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയുള്ള ബി.എസ്സി. നഴ്സിങ് പ്രവേശനവും എൽ.ബി.എസ്. ഡിഗ്രി പ്രവേശനപ്രക്രിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദേശീയതലത്തിൽ മിക്ക മുൻനിര സ്ഥാപനങ്ങളും പ്രവേശനപരീക്ഷ വഴിയാണ് പാരാമെഡിക്കൽ കോഴ്സുകളിൽ അഡ്മിഷൻ നൽകുന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ന്യൂഡൽഹിയിലും മറ്റു കേന്ദ്രങ്ങളിലും-https://www.aiimsexams.org/) ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് പുതുച്ചേരി (https://www.jipmer.edu.in), പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ചണ്ടിഗർ-//pgimer.edu.in), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ബാംഗളൂർ-nimhans.ac.in) തുടങ്ങിയവയിൽ പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ

തൊഴിലവസരങ്ങൾ
സർക്കാർ/സ്വകാര്യ മേഖലകളിലെ സാധാരണ ക്ലിനിക്കുകൾ, ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവിടങ്ങളിലൊക്കെ പഠനമേഖലയ്ക്കനുസരിച്ച് ഇവർക്ക് അവസരങ്ങളുണ്ട്. ആശുപത്രിയിലുള്ള സ്പെഷ്യാലിറ്റിക്കനുസരിച്ചാണ് തൊഴിലവസരങ്ങൾ ലഭിക്കുക. 
നഴ്സിങ് ഫാർമസി സംബന്ധമായ അവസരങ്ങൾ എല്ലായിടത്തും പ്രതീക്ഷിക്കാം. 
ചില കോഴ്സുകളിൽകൂടിയുള്ള തൊഴിലുകൾ (പെർഫ്യൂഷൻ ടെക്നോളജിപോലെ) ആശുപത്രികളുമായിമാത്രം ബന്ധപ്പെട്ടവയാണെങ്കിൽ മറ്റുചിലത് (മെഡിക്കൽ ലബോറട്ടറി ടെക്നോളജിപോലെ) ആശുപത്രിയോടുബന്ധപ്പെട്ടും പുറത്തും സ്വകാര്യ പ്രാക്ടീസിൽക്കൂടിയും ഏർപ്പെട്ടുപ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതാണ്. 

ഹെൽത്ത് ക്ലിനിക്കുകൾ, ഫിറ്റ്നസ് സെന്ററുകൾ തുടങ്ങിയ മേഖലകളിലും ചില മേഖലക്കാർക്ക് അവസരങ്ങൾ പ്രതീക്ഷിക്കാം. 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...