Trending

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ബിരുദ പഠനാവസരങ്ങൾ; അപേക്ഷ ജൂൺ 20 വരെ




✎ പി ടി ഫിറോസ്

പ്ലസ്ടു കഴിഞ്ഞവർക്ക്  ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (ബിപിടി), ബാച്ചിലർ ഓഫ് ക്യൂപ്പേഷണൽ തെറാപ്പി (ബിഒടി), ബാച്ചിലർ ഇൻ പോറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബിപിഒ) എ ന്നീ കോഴ്സുകളിലെ പ്രവേശനത്തിന്  ജൂൺ 20 വരെ niohkol.nic.in എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം.

കോമൺ എൻട്രൻസ് ടെസ്റ്റ് (CET2023) എന്ന പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ.

സ്ഥാപനങ്ങൾ  
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസബിലിറ്റീസ് (എൻഐഎൽ ഡി) കൊൽക്കത്ത
  • സ്വാമി വിവേകാനന്ദൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയ്നിങ് ആൻഡ് റിസർച്ച് (എസിഎൻഐആർടിഎആർ) കട്ടക്
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവര് മെന്റ് ഓഫ് പേഴ്സൺ വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റീസ് (എൻഐഇ പിഎംഡി) ചെന്നൈ
  • പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ് സൺ വിത്ത് ഫിസിക്കൽ ഡിസേ ബിലിറ്റീസ് (പിഡിയുഎൻഐപിപിഡി) ന്യൂഡൽഹി

കാലാവധി 
  • 4 വർഷത്തെ പഠനവും ആറുമാസത്തെ ഇന്റേൺഷിപ്പുമാണ് കോഴ്സിന്റെ ഭാഗമായി വരുന്നത്.

യോഗ്യത 
  • ബിപിടിബിഒടി കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഫിസിക്സ് കെമിസ്ട്രി&ബയോളജി എന്നിവ പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം.
  • ബിപിഒ കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്നവർ ബയോളജിക്ക് പകരം മാത്തമാറ്റിക്സ് പഠിച്ചിരുന്നാലും മതി. 

ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ, പട്ടിക വിഭാഗക്കാർ എന്നിവർക്ക് സംവരണമുണ്ട്

 പ്രവേശനം 
ജൂലായ് 9 നു നടക്കുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയിൽ ജനറൽ എബിലിറ്റിപൊതു വിജ്ഞാനം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവയിൽ പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യ ങ്ങളുണ്ടാവും.

Apply Online: Click Here
Website: Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...