Trending

കോഴ്‌സുകളുടെ തിരഞ്ഞെടുപ്പിൽ അഭിരുചിയുടെ പ്രാധാന്യം



പരീക്ഷാ ഫലങ്ങൾ വന്നു കഴിഞ്ഞു, പല രക്ഷിതാക്കളും മക്കളും കോഴ്‌സുകൾ തപ്പി നടക്കുകയാണ്. പെട്ടെന്ന് ജോലി കിട്ടുന്ന കോഴ്‌സ് , വലിയ ശമ്പളം കിട്ടുന്ന കോഴ്‌സ്‌, എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന കോഴ്‌സ് ഇങ്ങനെയൊക്കെ ആണ് പലരും തേടുന്നത്.

കിട്ടിയ കോഴ്‌സിന് ചേർന്ന് സമയം തട്ടിമുട്ടി നീക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. ഇവരൊക്കെ മറന്നു പോകുന്ന പ്രധാന സംഗതിയാണ് അഭിരുചി എന്ന വാക്ക്. തൻ്റെ  അഭിരുചിക്കിണങ്ങുന്ന കോഴ്‌സിനാണോ ഞാൻ ചേർന്നത് എന്ന് ആലോചിക്കാൻ പോലും  ആരും തിരക്കിനിടയിൽ ശ്രമിക്കുന്നില്ല.

നമുക്കിടയിൽ  ആരും മനസ്സിലാക്കാത്ത സംഗതിയാണ്, അഭിരുചിക്ക് അനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതു കൊണ്ടാണ് ജർമനി, ഫിൻലന്റ് പോലുള്ള രാജ്യങ്ങൾ മനുഷ്യവിഭവശേഷിയുടെ ഉപയോഗത്തിലും സമഗ്രവികസനത്തിലും മുന്നിൽ നിൽക്കുന്നത് എന്നത് . അഭിരുചി, താൽപര്യം, തൊഴിൽസാധ്യത എന്നീ ഘടകങ്ങളെ  കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തിയാൽ നമ്മുടെ മക്കൾക്ക് മികച്ച കരിയർ ഉറപ്പാണ്. ഒപ്പം സന്തോഷകരവും സംതൃപ്തവും സമാധാനപരവുമായ ജീവിതവും ലഭിക്കും.

തനിക്ക് അഭിരുചിയില്ലാത്ത  കോഴ്‌സുകളിൽ ചേരുന്ന തൊണ്ണൂറു ശതമാനം  കുട്ടികളും  ആത്മസംഘർഷങ്ങളിൽപെട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ഇന്ന് കേരളത്തിൽ പെരുകിക്കൊണ്ടിരിക്കയാണ് . 

കുട്ടികൾക്ക് അവരവരുടേതായ അഭിരുചിയും താല്പര്യങ്ങളും ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് ചോദിച്ചറിഞ്ഞ് കണ്ടെത്തി അവരുടെ അഭിരുചിക്ക് ഇണങ്ങുന്ന കോഴ്‌സുകളാണ് രക്ഷിതാക്കൾ തെരഞ്ഞെടുക്കേണ്ടത്.

ആഗ്രഹത്തെക്കാൾ അഭിരുചിക്കാണ്  പ്രധാന്യം കൊടുക്കേണ്ടത്. 
ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസർഗികമായ താല്പര്യത്തെയും അതിൽ കൂടുതൽ കഴിവാർജിക്കാനുള്ള അയാളുടെ സ്വാഭാവികമായ അഭിവാഞ്ചയെയും അഭിരുചി എന്ന് പറയാം. 

ഏതെങ്കിലും പ്രത്യേകരംഗത്ത് സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായിക്കുന്ന സവിശേഷ കഴിവാണത്. 

ഓരോരുത്തരുടെ കഴിവും താല്പര്യവും പഠനരീതിയും വ്യത്യസ്തമായിരിക്കും. ഹൈസ്‌കൂൾ തലത്തിലെത്തിയ കുട്ടിക്ക് സ്വയം നിരീക്ഷിച്ച് തങ്ങളുടെ അഭിരുചി ഏത് മേഖലയിലാണെന്ന് കണ്ടെത്താനാകും. കൂടാതെ അഭിരുചി കണ്ടെത്താനുള്ള ശാസ്ത്രീയ മാർഗങ്ങളുമുണ്ട്. [ഇരുപത്തിയാറു വർഷമായി കരിയർ ഗൈഡൻസ് രംഗത്ത് നിസ്വാർത്ഥമായ സേവനങ്ങൾ നടത്തി മുന്നേറുന്ന, പതിനായിരങ്ങൾക്ക് ദിശാ ബോധം നൽകിയ കോഴിക്കോട് ആസ്ഥാനമായ സിജി നടത്തുന്ന സിഡാറ്റ് എന്ന അഭിരുചി പരീക്ഷയിലൂടെയും തുടർന്ന് നടക്കുന്ന കൗണ്സലിങ്ങിലൂടെയും ഏതൊരു വിദ്യാർത്ഥിക്കും തനിക്കിണങ്ങുന്ന മേഖല എന്തെന്ന് കണ്ടെത്താൻ സാധിക്കും. ടെസ്റ്റ് നടത്താനും കൗണ്സലിങ്ങിനുമായി 80866 64001 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.]

കുട്ടികളെ സംബന്ധിച്ച് ഒരാൾക്ക് സയൻസാണെങ്കിൽ മറ്റാരാൾക്ക് കണക്കായിരിക്കും ഇഷ്ടവിഷയം. ചിലർക്ക് സാഹിത്യമാകാം. അവർ അതിൽ മിടുക്കരും ആകും. ബുദ്ധിശക്തിയിലെ ഈ വൈവിധ്യം തിരിച്ചറിഞ്ഞാൽ അതിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ ശോഭിക്കാൻ കഴിയുന്ന പഠനമേഖലകളിലേക്കും തുടർന്ന് തൊഴിൽമേഖലകളിലേക്കും നീങ്ങാൻ കഴിയും. 

അഭിരുചി കണ്ടെത്തി നീങ്ങുമ്പോൾ പഠനത്തിൽ മാത്രമല്ല ജീവിതത്തിലും വിജയവും സംതൃപ്തിയും നേടാനാകും. പഠനവും ജോലിയും ഒരു ‘പാഷൻ’ ആയി മാറുമ്പോഴാണ് ജീവിതം ആസ്വാദ്യകരമാകുന്നത്. പരമ്പരാഗത കോഴ്‌സുകൾ കൂടാതെ കൂടുതൽ തൊഴിൽസാധ്യതകളുള്ള പുത്തൻ കോഴ്‌സുകളും കണ്ടെത്തി പഠിക്കുവാൻ ശ്രദ്ധിക്കണം. 

വിദ്യയാർജിക്കുന്നതിനൊപ്പം തൊഴിൽ നൈപുണ്യംകൂടി സ്വായത്തമാക്കുകയെന്ന നയസമീപനമാണ്  പുതിയ രീതിയിലെ  വിദ്യാഭ്യാസത്തിന്റെ വഴി. ലഭ്യമായ തൊഴിലവസരങ്ങളെ കൂട്ടിയിണക്കുന്നതിനും പുതിയവ സൃഷ്ടിക്കുന്നതിനുമാവശ്യമായ വൈദഗ്ധ്യം നൽകുന്ന പുത്തൻ രീതികൾ പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയാണ് ഉന്നതവിദ്യാഭ്യാസരംഗം ഇന്ന് മുന്നോട്ടുപോകുന്നത്. ടെക്‌നോളജിയെ പഠനത്തിലും ജീവിതസന്ദർഭങ്ങളിലും പ്രയോജനപ്പെടുത്താനുള്ള അറിവും കഴിവും ശേഷിയുമാണ് നമുക്കുണ്ടാകേണ്ടത്. തൊഴിലിലേക്കുള്ള വഴിയാണ് ഉപരിപഠനത്തിലൂടെ തുറക്കേണ്ടത്.

ആധുനികജീവിതത്തിന്റെ വൈവിധ്യത്തിന് അനുസരിച്ച് കോഴ്‌സുകളും തൊഴിലുകളും നിരവധിയാണ്. അവയിൽ യോജിച്ചത് ഏതെന്ന് കണ്ടെത്തണം. പഠിക്കാനുള്ള മികവ് തെളിയിച്ച സ്ഥാപനത്തിൽ പ്രവേശനം തേടണം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കി പഠിച്ചതിന് അനുസരിച്ച് തൊഴിൽ കിട്ടുകയും ചെയ്യുമ്പോഴാണ് മക്കളുടെ  പഠനം അർത്ഥവത്താകുന്നത്.

വിദ്യാർത്ഥിയുടെ അഭിരുചി, താല്പര്യം, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, ജോലിസാധ്യത, ഉപരിപഠന സാധ്യത, കോഴ്‌സിന്റെ ദൈർഘ്യം, കുടുബത്തിന്റെ സാമ്പത്തികനില എന്നിവക്കനുസരിച്ചാണ് കോഴ്സുകളെ‍ തെരഞ്ഞെടുക്കേണ്ടത്. വരും കാല തൊഴിൽ മേഖലക്കിണങ്ങുന്ന കോഴ്‌സിനെ തിരഞ്ഞെടുക്കാനാണ് മുൻഗണന നൽകേണ്ടത്.

അഭിരുചിയില്ലാത്ത മേഖല തെരഞ്ഞെടുത്താൽ പഠനം ഇടക്ക് ഉപേക്ഷിക്കേണ്ടി വരാം. മാനസികപ്രശ്‌നങ്ങൾ, ആത്മസംഘർഷം, കുറ്റബോധം, വിവിധ അഡിക്ഷനുകൾ, ദേഷ്യം, അക്രമവാസന, നിരാശ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. 

രക്ഷിതാക്കൾ ശാഠ്യം പിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെമേൽ അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ തകിടംമറിയും. മക്കളെ നാം പരീക്ഷണമൃഗങ്ങളാക്കാൻ ശ്രമിക്കരുത്. താല്പര്യമില്ലാത്ത കോഴ്‌സുകളിൽ ചേർന്ന് അവസാനം തൊഴിൽ കണ്ടെത്താനാകാതെയും മനസിനിണങ്ങിയ തൊഴിൽ ചെയ്യാൻ കഴിയാതെയും വന്നാൽ ജീവിതം പരാജയമാവും. അംഗീകാരങ്ങളില്ലാത്ത കോഴ്‌സുകളിൽ ചേർന്ന് ജീവിതം കട്ടപ്പുകയായ ആയിരങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. അവരുടെ ജീവിതങ്ങൾ നമുക്ക് പാഠമാകുകയും വേണം. ഒരു ദീർഘവീക്ഷണം ഇക്കാര്യത്തിൽ ഓരോ രക്ഷിതാക്കളിലും  മക്കളിലും ഉണ്ടാവണം എന്നോർമ്മിപ്പിക്കുകയാണ്.

മുജീബുല്ല കെഎം
00971509220561

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam


 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...