Trending

പാരാ മെഡിക്കൽ രംഗത്തെ ചവറ് കോഴ്സുകളെ പറ്റി അറിഞ്ഞിരിക്കുക




യൂണിവേഴ്സിറ്റികൾ 4 തരം, സെൻട്രൽ, സ്റ്റേറ്റ്, പ്രൈവറ്റ്, ഡീംഡ്‌.
ഇതിൽ കേരളത്തിൽ 15 സ്റ്റേറ്റ് യൂണിവേഴ്സിറ്റീസ്  ഉണ്ട്. 
ഗവണ്മെൻ്റും UGCയും അംഗീകരിച്ച യൂണിവേഴ്സിറ്റിക്ക് മാത്രമേ യൂണിവേഴ്സിറ്റി പരിധിക്ക് പുറത്ത് വെളിയിൽ കോളേജുകൾക്കു അഫിലിയേറ്റ് നൽകുവാൻ പറ്റു. 

കേരളത്തിലെ 15 യൂണിവേഴ്സിറ്റികളിൽ ഒരു യൂണിവേഴ്സിറ്റിക്ക് മാത്രമേ കേരളത്തിൽ Health കോഴ്സുകൾ നടത്തുവാൻ കോളേജുകൾക്ക് അഫിലിയേഷൻ (Kerala University of Health Sciences) കൊടുക്കുവാൻ പറ്റൂ, ഈ യൂണിവേഴ്സിറ്റി affiliation കൊടുത്താൽ മാത്രം പാരാമെഡിക്കൽ കോഴ്സ് നടത്താൻ പറ്റില്ല. 
കേരളത്തിലെ DIRECTORATE OF MEDICAL എഡ്യൂക്കേഷന്റെയും, കേരള സർക്കാരിന്റെയും, പാരാമെഡിക്കൽ കൗൺസിലിന്റെയും അഗീകാരം ഈ affiliation എടുക്കുന്ന മിനിമം 100 ബെഡഡ് ഹോസ്പിറ്റലിന് കാണണം, എങ്കിൽ മാത്രമേ കേരളത്തിൽ പാരാമെഡിക്കൽ കോഴ്സ് നടത്താവൂ.  

 എല്ലാ വർഷവും ജൂൺ, ജൂലൈ ,ഓഗസ്റ്റ് മാസങ്ങൾ അടുപ്പിച്ചു കേരള സർക്കാർ പത്രമാധ്യമങ്ങളിൽ പരസ്യം നൽകി ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വഴിയും LBS ഏകജാലകം വഴിയും ഇത്തരം കോഴ്സുകൾക്ക് അപേക്ഷ സ്വീകരിക്കുന്നതും സീറ്റ് അലോട്ട്മെന്റ് നടത്തുന്നതും എന്ന വലിയ സത്യം നിങ്ങൾ മനസിലാക്കുക.

താഴെ പറയുന്ന കോഴ്സുകൾക്ക് യൂണിവേഴ്സിറ്റി affiliation മാത്രം കൊണ്ട് പഠിക്കുവാൻ പറ്റില്ല 
LLB കോഴ്‌സിന് ബാർകൗൺസിൽ അപ്രൂവൽ വേണം, എഞ്ചിനീറിങ് , എംബിഎ കോഴ്സുകൾക്ക് AICTE യുടെ അപ്രൂവൽ വേണം, നേഴ്സിങ്ങിന് ഇന്ത്യൻ നേഴ്സിങ്ങ്  കൗൺസിൽ ,  ഫാർമസിക്ക് - ഇന്ത്യൻ ഫാർമസി കൗൺസിൽ, മെഡിക്കൽ കോഴ്സ് - നാഷനൽ മെഡിക്കൽ കൗൺസിൽ... ഇവകളുടെ അംഗീകാരമുണ്ടാവണം.
 
അതുപോലെ കേരളത്തിൽ നടത്തപ്പെടുന്ന പാരാമെഡിക്കൽ കോഴ്സ്കൾക്ക്  DIRECTORATE OF MEDICAL എഡ്യൂക്കേഷന്റെയും, കേരള സർക്കാരിന്റെയും, പാരാമെഡിക്കൽ കൗൺസിലിന്റെയും അഗീകാരം വേണം.

മുകളിൽ പറഞ്ഞ അതാത് കൗൺസിലുകൾ  സ്ഥാപനങ്ങളിൽ പരിശോധന നടത്തി അവിടത്തെ സൗകര്യങ്ങൾ നോക്കിയാണ് ഓരോ കോളേജിനും സീറ്റ് അംഗീകാരം കൊടുക്കുകയുള്ളൂ... പാരാമെഡിക്കൽ കോഴ്സുകൾക്ക് ഓരോ കോളേജിനും 10, 20,30,40 എന്നിങ്ങനെ  സീറ്റുകൾ  നൽകി ഓരോ കൗൺസിലുകളും യൂണിവേഴ്സിറ്റിയും DME യും അംഗീകാരം കൊടുക്കുന്നത് അങ്ങിനെയാണ്. അതിൽ കൂടുതൽ വിദ്യാർത്ഥികളെ ചേർത്താൽ, ചേരുന്ന വിദ്യാർത്ഥികളുടെ കാര്യം പോക്കാണ്. അംഗീകാരമില്ലാത്ത കോഴ്‌സിനാവും ചേർന്നിരിക്കുക എന്നതാണ് കാരണം. 

😡😡ഈ മേഖലയിൽ നടക്കുന്ന തട്ടിപ്പിൻ്റെ  കാര്യം ഇനി പറയാം:



 കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും 1000 സ്ക്വയർ  ഫീറ്റ് സ്ഥലമെടുത്ത് യൂണിവേഴ്സിറ്റി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സ് പഠിപ്പിക്കുന്നു,
 റോഡിൽ ഇറങ്ങിയാൽ ഇലക്ട്രിസിറ്റി പോസ്റ്റുകളിലും മതിലുകളിലും ഇവരുടെ കണ്ണഞ്ചിക്കുന്ന, പ്രലോഭിപ്പിക്കുന്ന പരസ്യങ്ങൾ കാണാം, ഈ  1000 സ്ക്വയർ  ഫീറ്റ്  സ്ഥലത്തു പഠിപ്പിക്കുന്നതു ലക്ഷങ്ങൾ വിലയുള്ള മെഡിക്കൽ എക്വിപ്മെൻ്റുകളിൽ ട്രെയിനിങ് കൊടുക്കേണ്ട കോഴ്സുകൾ.
 ഇവ 2 ,3 ,4 വർഷ കാലാവധിയുള്ള ഡിപ്ലോമ, B.Voc or BSc.  കാർഡിയോ വസ്ക്യൂലർ ടെക്നോളോജി, ഡയാലിസിസ്  ടെക്നോളോജി, റേഡിയോ ഇമേജിങ് ടെക്നോളജി,  അനസ്തേഷ്യ  ടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി, ഒപ്ടോമെട്രി എന്നിങ്ങനെയുള്ള കോഴ്സുകൾ ആണ്, ഈ അനധികൃതമായി നടത്തുന്ന കോഴ്സുകൾക്ക് വാങ്ങുന്ന ഫീസ് ലക്ഷങ്ങൾ ആണ് . ആധികാരികമായ പ്രാക്ടിക്കലും തിയറിയും കിട്ടാതെ പഠിക്കുന്ന ഇവർക്ക് ഭാവിയിൽ രോഗ നിർണയം നടത്തുന്ന പാരാമെഡിക്കൽ മേഖലയിൽ  അവസരം ലഭിക്കുകയാണെകിൽ  രോഗികൾക്ക് സേവനമാകില്ല ലഭിക്കുക.

ഇവിടെ അംഗീകാരം ഉണ്ട് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന പ്രൈവറ്റ് യൂണിവേഴ്സിറ്റികളായ Singhania University, Mewar University (ഈ യൂണിവേഴ്സിറ്റികൾ വിദേശ രാജ്യങ്ങളിൽ ബ്ലാക്ക് ലിസ്റ്റിൽ വന്നതാണ് എന്നറിയുക)

 HIMALAYAN  University [ഇത് സ്ഥിതി ചെയുന്നത് Arunachal Pradesh ആണ് ഇവിടെ ആര്  പഠിക്കാൻ പോകണമെങ്കിലും ILP  പാസ് വേണം, ILP പാസ് എടുത്തു അതിൽ എന്റർ ചെയ്തു അവിടെ ചെന്നില്ലെങ്കിൽ അവരുടെ ഡിഗ്രി ക്യാൻസൽ ആണ്] 

University of Technology - Jaipur, Capital University Jharkhand,  Desh Bhagat University ,Rabindranath Tagore University - Bhopal, Sunrise University കൂടാതെ Deemed to be യൂണിവേഴ്സിറ്റികളായ Lingaya's Vidyapeeth, Jain University ഈ യൂണിവേഴ്സിറ്റികളിൽ എല്ലാം കൂടി പതിനായിരക്കണക്കിന് വിദ്യാത്ഥികൾ കേരളത്തിൽ നിന്ന് പഠിക്കുന്നു. 

ഈ യൂണിവേഴ്സിറ്റികൾക്കു ഒന്നും കേരളത്തിലെ പാരാമെഡിക്കൽ കൗൺസിലിൻ്റെയോ DIRECTORATE OF MEDICAL എഡ്യൂക്കേഷന്റെയോ അംഗീകാരം ഇല്ല. മാത്രമല്ല ഇത്തരം കോഴ്‌സ് കഴിയുന്നവർക്ക് കേരള ആരോഗ്യ സർവകലാശാല തുല്യതയും നൽകുന്നില്ല.

 കേരളത്തിൽ ആധികാരികമായ പ്രാക്ടിക്കൽ സൗകര്യങ്ങൾ ഇല്ലാതെ പഠിക്കുന്ന ഇത്തരം കോഴ്സിൽ ചേർന്ന വിദ്യാത്ഥികൾക്കു കേരളത്തിൽ government മേഖലയിലോ, പ്രൈവറ്റിലോ, വിദേശ രാജ്യങ്ങളിലെ  government,  പ്രൈവറ്റ് മേഖലയിലോ  ജോലി ചെയ്യുവാനോ ഉന്നത പഠനം ചെയ്യുവാനോ കഴിയില്ല. 

Dubai Health Authority (DHA), Ministry of Health (MOH), ഇത് എല്ലാം ചെയ്യണമെങ്കിൽ പാരാമെഡിക്കൽ കൗൺസിൽ അംഗീകാരവും രജിസ്ട്രേഷൻ നമ്പറും വേണം.
 ഇത്തരക്കാർ ഉഡായിപ്പിൽ പ്രൈവറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എടുത്തു ഇപ്പോൾ പോകുന്നുണ്ട്. അതിൻമേൽ പരാതികൾ പോയതിനാൽ അതും സ്റ്റോപ്പ് ആകും. 

മേൽപറഞ്ഞ യൂണിവേഴ്സിറ്റികളിലെ മെഡിക്കൽ കോഴ്സുകൾക്ക് ഒന്നും https://www.bcit.ca/ices/ International Credential Evaluation Service (ICES), WES | World Education Services - WES ൻ്റെ Evaluation ലഭിക്കില്ല. അതുകൊണ്ടു Foreignനിൽ ഹയർ സ്റ്റഡി ചെയുവാനും പറ്റില്ല. 

ചില പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ (Mewar University, University of Technology – Jaipur)  യൂണിവേഴ്സിറ്റിക്ക് ഉള്ളിൽ കൊണ്ടുചെന്നു ഒരു പ്രഹസന എക്സാം നടത്തുന്നുണ്ട്. യൂണിവേഴ്സിറ്റിക്കുള്ളിൽ ക്ളാസു വേണ്ട പ്രാക്ടിക്കലും വേണ്ട, വിദ്യാർത്ഥികൾക്ക് എങ്ങനെയും ഒരു സർട്ടിഫിക്കറ്റ് കിട്ടും. മെഡിക്കൽ കോഴ്സുകൾക്ക്  85 Percentage attendance നിർബന്ധം ആണെന്നിരിക്കെ ഇത്തരം പ്രൈവറ്റ് , ഡീംഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയും വേണ്ട, ഹാജരും വേണ്ട.

ഈ പ്രൈവറ്റ് ,ഡീംഡ് യൂണിവേഴ്സിറ്റികൾക്കു കൌൺസിൽ ഇല്ലാത്ത ജനറൽ കോഴ്സുകൾ  (BA, Bcom, BBA, Ma, MCom, MBA)പോലും ഈ യൂണിവേഴ്സിറ്റിക്ക് വെളിയിൽ അത് സ്ഥിതി ചെയുന്ന സംസ്ഥാനത്തോ മറ്റൊരു സംസ്ഥാനത്തോ പോലും നടത്താൻ പറ്റില്ല. 
എന്നിട്ടും പാരാമെഡിക്കൽ കൗൺസിൽ അപ്പ്രൂവ് വേണ്ടുന്ന പാരാമെഡിക്കൽ കോഴ്സുകൾ മറ്റു സംസ്ഥാനത്തു നടത്തി വിദ്യാർത്ഥികളെ പറ്റിക്കുന്നു.

 യൂണിവേഴ്സിറ്റികൾ വെറും 10,000/രൂപയാണ് ഒരു വർഷത്തേക്കു അഡ്മിഷന് വാങ്ങുന്നത്. പക്ഷെ കേരളത്തിലെ unauthorized സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ നിന്നും ലക്ഷങ്ങളാണ് ഫീസായ് വാങ്ങുന്നത്.

ഈ unauthorized paramedical സ്ഥാപനങ്ങൾ കാരണം നിലവിൽ ഇവിടെ ഉറക്കം കളഞ്ഞു ഹാർഡ് വർക്ക് ചെയ്തു DIRECTORATE OF MEDICAL എഡ്യൂക്കേഷന്റെയും, കേരള സർക്കാരിന്റെയും, പാരാമെഡിക്കൽ കൗൺസിലിന്റെയും, KUHS യൂണിവേഴ്‌സിറ്റിയുടെയും അഗീകാരത്തോടെ പഠിക്കുന്ന വിദ്യാർത്ഥികൾ മണ്ടന്മാർ ആകുകയാണ്.

ഈ പച്ച പരമാർത്ഥം പൊതുജനമധ്യേ വിളിച്ച് പറയുന്നവർക്കെതിരെ മാഫിയകൾ ഭീഷണി ഉയർത്തുന്നുണ്ട്. സത്യ സ്ഥിതി മനസിലാക്കി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സിന് ചേർത്ത് തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് നൻമയുടെ കണം തരിമ്പെങ്കിലും അവശേഷിക്കുന്ന രക്ഷിതാക്കൾ തയ്യാറാകണം എന്ന് അപേക്ഷിക്കയാണ്.

ഏജൻറുമാരുടെ വലയിൽ വീണ് വ്യാജ കോഴ്സുകൾക്ക് ചേർന്ന് ജീവിതം കട്ടപ്പുകയായ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ നമുക്ക് ചുറ്റുമുണ്ട് എന്ന സത്യവും എല്ലാരുമറിയുക.

മുജീബുല്ല KM
സിജി കരിയർ ടീം

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...