കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് ജൂലൈ 20 വരെ അപേക്ഷിക്കാം.
🔻 അപേക്ഷകർ മൂന്നുവർഷം/ രണ്ടുവർഷം(ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനീയറിങ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യ ഗവൺമെൻറിന് കീഴിലുള്ള സ്ഥാപനങ്ങൾ/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് നേടിയ ഡി.വോക്ക് യോഗ്യത നേടിയിരിക്കണം.അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് യു.ജി.സി. അംഗീകൃത സർവകലാശാലയിൽനിന്ന് ബി.എസ്സി ബിരുദം നേടിയവർക്കും അപേക്ഷിക്കാം
▪️മാത്തമാറ്റിക്സ് പഠിക്കാത്തവർ യൂനിവേഴ്സിറ്റി/കോളജ് തലത്തിൽ നിർദേശിക്കുന്ന ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടണം. യോഗ്യത പരീക്ഷ 45 മാർക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40 മാർക്ക് നേടിയിരിക്കണം.
▪️ അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/വർഗവിഭാഗത്തിന് 500 രൂപയുമാണ്.
🔻വ്യക്തിഗത വിവരങ്ങൾ👇🏻
www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽക്കൂടി ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിൻറെ ഏതെങ്കിലും ശാഖ വഴിയോ *2023 ജൂലൈ 20 വരെ അപേക്ഷഫീസ് ഒടുക്കാം.*
▪️ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്ലോഡ് ചെയ്യണം.
▪️കേരള സംസ്ഥാനത്തിലെ എല്ലാ ജില്ലതല പരീക്ഷകേന്ദ്രങ്ങളിൽ എൽ.ബി.എസ് ഡയറക്ടർ പിന്നീട് പ്രഖ്യാപിക്കുന്ന തീയതിയിൽ പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിൻറെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്.
ഫോൺ:
0471 2560363, 364
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam