Trending

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക്, നേടിയെടുക്കാം ഒരു കേന്ദ്ര സർക്കാർ ജോലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ MTS തസ്തികയിൽ വിജ്ഞാപനം വന്നു.: അപേക്ഷ ജൂലൈ 21 വരെ



കേന്ദ്ര സർവീസിൽ പത്താം ക്ലാസ് യോഗ്യത അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന  MTS തസ്തിക പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. 1,500+ തിലധികം ഒഴിവുകൾ.

◾️യോഗ്യത: പത്താം ക്ലാസ്സ് കൂടുതൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.

◾️തുടക്കത്തിൽ തന്നെ ₹20,000 മുതൽ ₹81,000 രൂപ വരെ ശമ്പളം ലഭിക്കുന്നു.

▪️ടൈപ്പിംഗ് / സ്‌കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. 

താത്പര്യമുള്ളവർ https://ssc.nic.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. 

🛑 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 21.

▪️അപേക്ഷാ ഫീ 100 രൂപ 
സ്ത്രീകൾക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്കും ഫീസില്ല.

▪️ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:
  • കോഴിക്കോട് (9206)
  • തൃശൂർ (9212)
  • എറണാകുളം (9213)
  • കോട്ടയം (9205)
  • കൊല്ലം (9210)
  • തിരുവനന്തപുരം (9211)
🔺 ഉദ്യോഗാർഥി മുൻഗണനാടിസ്ഥാനത്തിൽ ഒരു റീജനിലെ മൂന്നു കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകണം.

♦️ പരീക്ഷ:
 ഓൺലൈനിൽ രണ്ടു ഘട്ടം. ന ഒന്നാം ഘട്ട പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 200 മാർക്ക്. ജനറൽ ഇന്റലിജൻസ് & റീസണിങ്, ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങൾ. ഉത്തരം തെറ്റെങ്കിൽ അര മാർക്ക് കുറയ്ക്കും. 

▪️ഒന്നാം ഘട്ടത്തിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു രണ്ടാം ഘട്ട പരീക്ഷ. മൊത്തം 3 പേപ്പറിൽ ആദ്യത്തേത് എല്ലാവരും എഴുതണം. ഇതു രണ്ടു സെഷനുണ്ട്. രണ്ടേകാൽ മണിക്കൂറിന്റെ ഒന്നാം സെഷൻ പരീക്ഷയിൽ കണക്ക്, റീസണിങ് & ജനറൽ ഇന്റലിജൻസ്, ഇംഗ്ലിഷ്, ജനറൽ അവെയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ പരിശോധിക്കും. 15 മിനിറ്റിന്റെ ഡേറ്റാ എൻട്രി സ്പീഡ് ടെസ്റ്റാണ് രണ്ടാം സെഷൻ. 

കൂടുതൽ വിവരങ്ങൾക്ക്: 
കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കർണാടക കേരള റീജ്യന്റെ വിലാസം: 
Regional Director (KKR), Staff Selection Commission, 1st Floor, 'E' Wing, Kendriya Sadan, Koramangala, Bengaluru, Karnataka - 560034 , 


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...