സമുദ്രപഠനത്തിന് അവസരങ്ങളൊരുക്കുന്ന കേരളത്തിനകത്തേയും പുറത്തേയും പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
🔹കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്)
ഫിഷറീസ്-സമുദ്രപഠനത്തിനായി അവസരമൊരുക്കുന്ന രാജ്യത്തെ ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണ് കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്). ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ് സമുദ്രപഠന സർവകലാശാലയാണിത്. ഫിഷറീസ്, സമുദ്രപഠനം, മാനേജ്മെന്റ് മേഖലകളിലാണ് കുഫോസിലെ കോഴ്‌സുകൾ. കൊച്ചിയിലെ പനങ്ങാട് ആണ് സർവകലാശാലയുടെ ആസ്ഥാനം.
🔹യു.ജി കോഴ്സുകൾ
ബി.എഫ്.എസ്.സി
ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്സി.) ആണ് ഏക ബിരുദ കോഴ്സ്. കേരളത്തിൽ ഈ കോഴ്സ് നടത്തുന്ന ഏക സ്ഥാപനമാണ് കുഫോസ്. ദേശീയ കാർഷിക ഗവേഷണ കേന്ദ്രവും (ഐ.സി.എ.ആർ.), സംസ്ഥാന സർക്കാറും നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. ഐ.സി.എ.ആർ. നടത്തുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷയിലൂടെയോ കേരള എൻട്രൻസിൽ ലഭിക്കുന്ന റാങ്ക് പ്രകാരമോ ബി.എഫ്.എസ്.സി കോഴ്സിന് ഓപ്ഷൻ നൽകി പ്രവേശനം നേടാം.
പി.ജി കോഴ്‌സുകൾ- ഫാക്കൽറ്റി ഓഫ് ഫിഷറീസ് സയൻസ്
- എം.എഫ്.എസ്.സി. അക്വാകൾച്ചർ
- എം.എഫ്.എസ്.സി. അക്വാട്ടിക് അനിമൽ ഹെൽത്ത് മാനേജ്‌മെന്റ്
- എം.എഫ്.എസ്.സി. അക്വാട്ടിക് എൻവയൺമെന്റ് മാനേജ്‌മെന്റ്
- എം.എഫ്.എസ്.സി. ഫിഷ് ന്യൂട്രീഷൻ
- എം.എഫ്.എസ്.സി. ഫിഷ് പ്രോസസങി ടെക്‌നോളജി
- എം.എഫ്.എസ്.സി. ഫിഷഫീസ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി
- എം.എഫ്.എസ്.സി. ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ്
- എം.എഫ്.എസ്.സി. ഫിഷറീസ് എക്സ്റ്റൻഷൻ
- ഫാക്കൽറ്റി ഓഫ് ഓഷ്യൻ സയൻസ് ആന്റ് ടെക്‌നോളജി
- എം.എസ്.സി. മറൈൻ ബയോളജി
- എം.എസ്.സി. മറൈൻ കെമിസ്ട്രി
- എം.എസ്.സി. മറൈൻ മൈക്രോബയോളജി
- എം.എസ്.സി. ഫിസിക്കൽ ഓഷ്യാനോഗ്രഫി
കുഫോസിൽ ഗവേഷണം ചെയ്യാം
ഡയറക്ടറേറ്റ് ഓഫ് റിസർച്ചിന് കീഴിലാണ് കുഫോസിൽ എല്ലാ ഗവേഷണ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചിട്ടുള്ളത്.
സമുദ്രശാസ്ത്രത്തിൽ, മറൈൻ ബയോആക്ടീവ് കോംപൗണ്ട്സ്, കണ്ടൽ സംരക്ഷണം, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണം, കടലിൽ നിന്നുള്ള മരുന്ന് നിർമാണം, സമുദ്ര പാരിസ്ഥിതിക ആരോഗ്യപഠനം, കടൽത്തീര മലിനീകരണം, കാലാവസ്ഥാ വ്യതിയാന പഠനം, റിമോട്ട് സെൻസിങ്, സമുദ്രസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലാണ് പ്രധാന ഗവേഷണ പ്രവർത്തനങ്ങൾ.
മത്സ്യകൃഷി, ജല ആവാസവ്യവസ്ഥ, ടാക്സോണമിയും ജൈവവൈവിധ്യവും, സമുദ്ര, ഉൾനാടൻ മത്സ്യബന്ധനം, മാരികൾച്ചർ, അലങ്കാരമത്സ്യകൃഷി, പോസ്റ്റ് ഹാർവെസ്റ്റ്, മത്സ്യസംസ്‌കരണവും മൂല്യവർധിത ഉത്പാദനവും, മറൈൻ മോളിക്യൂൾസ്, നാട്ടറിവുകൾ എന്നീ പ്രധാന മേഖലകളിലാണ് ഫിഷറീസുമായി ബന്ധപ്പെട്ട് മാത്രം കുഫോസിൽ ഗവേഷണങ്ങൾ നടക്കുന്നത്.
🔹കേരള യൂണിവേഴ്സിറ്റി പി.ജി കോഴ്സുകൾ
എം.എസ്.സി അപ്ലൈഡ് അക്വാകൾച്ചർ- ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, കാര്യവട്ടം ക്യാംപസ്, തിരുവനന്തപുരം
എം.എസ്.സി അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് - ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, കാര്യവട്ടം ക്യാംപസ്, തിരുവനന്തപുരം
🔹 മഹാത്മാഗാന്ധി സർവകലാശാല
എംഫിൽ- ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ
പി.ജി കോഴ്സുകൾ
- എം.എസ്.സി അക്വാകൾച്ചർ ആന്റ് ഫിഷ് പ്രോസസിങ് -സേക്രട്ട് ഹാർട്ട് കോളേജ് തേവര, എറണാകുളം
- എം.എസ്.സി ഫിഷറീസ് ആന്റ് അക്വാകൾച്ചർ- സെന്റ്. ആൽബർട്ട് കോളേജ്, എറണാകുളം
യു.ജി കോഴ്സുകൾ
- ബി.എസ്.സി അക്വകൾച്ചർ
- ബി.എസ്.സി ഇൻഡസ്ട്രിയൽ ഫിഷ് ആന്റ് ഫിഷറീസ്
🔹 കാലിക്കറ്റ് സർവകലാശാല
പി.ജി കോഴ്സുകൾ
- എം.എസ്.സി അക്വാകൾച്ചർ ആന്റ് ഫിഷറി മാനേജ്മെന്റ്- എംഇഎസ് കോളേജ്, പൊന്നാനി
യു.ജി കോഴ്സുകൾ
- ബി.എസ്.സി അക്വാകൾച്ചർ-എംഇഎസ് അസ്മാബി കോളേജ്, കൊടുങ്ങല്ലൂർ
- ബി.എസ്.സി അക്വാകൾച്ചർ ആന്റ് ഫിഷറി മൈക്രോബയോളജി-സ്റ്റെല്ല മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി, പൊയ്യ, തൃശൂർ(സെൽഫ് ഫിനാൻസിങ്)
- ബി.വോക് ഫിഷ് പ്രോസസിങ് ടെക്നോളജി(സെൽഫ് ഫിനാൻസിങ്)- എംഇഎസ് അസ്മാബി കോളേജ്, കൊടുങ്ങല്ലൂർ
🔹 കുസാറ്റ് (കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല)
പി.ജി കോഴ്സുകൾ
- എം.എസ്.സി മറൈൻ ബയോളജി - ഡിപ്പാർട്ട്മെന്റ് ഓഫ് മറൈൻ ബയോ മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി
- എം.എസ്.സി മറൈൻ ജിയോളജി - ഡിപ്പാർട്ട്മെന്റ് ഓഫ് മറൈൻ ജിയോളജി ആന്റ് ജിയോഫിസിക്സ്
- എം.എസ്.സി മറൈൻ ജിയോഫിസിക്സ്- ഡിപ്പാർട്ട്മെന്റ് ഓഫ് മറൈൻ ജിയോളജി ആന്റ് ജിയോഫിസിക്സ്
- എം.എസ്.സി ഓഷ്യാനോഗ്രഫി- ഡിപ്പാർട്ടമെന്റ് ഓഫ് ഫിസിക്കൽ ഓഷ്യാനോഗ്രഫി
- എം.എസ്.സി ഇൻഡസ്ട്രിയൽ ഫിഷറീസ്- സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്
- എം.എഫ്.എസ്.സി സീ ഫുഡ് സേഫ്റ്റി ആന്റ് ട്രേഡ്- സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്
- എം.ടെക് ഓഷ്യൻ ടെക്നോളജി- ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ ഓഷ്യാനോഗ്രഫി
🔹 ഇന്ത്യയിലെ മറ്റ് പ്രധാന പഠന കേന്ദ്രങ്ങൾ
- 1.ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (http://www.nio.org)
- 2.സെന്റർ ഫോർ അറ്റ്മോസ്ഫറിക് സയൻസ്, ഐ.ഐ.ടി, ന്യൂഡൽഹി (http://cas.iitd.ac.in)
- 3.ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓഷ്യൻ എഞ്ചിനീയറിങ്, ഐ.ഐ.ടി, ചെന്നൈ (http://www.doe.iitm.ac.in/)
- 4. സ്‌കൂൾ ഓഫ് എർത്ത്,ഓഷ്യൻ ആന്റ് അറ്റ്മോസ്ഫറിക് സയൻസസ്, ഗോവ സർവകലാശാല (www.unigoa.ac.in)
- 5. കർണാടക് സർവകലാശാല (http://www.kud.a-c.in)
- 6.ഡിപ്പാർട്ട്മെന്റ് ഓഫ് സെന്റർ ഫോർ ഓഷ്യൻ ആന്റ് കോസ്റ്റൽ സ്റ്റഡീസ്, മദ്രാസ് സർവകലാശാല (http://www.unom.ac.in)
- 7.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ മാനേജ്മെന്റ്, അണ്ണാ സർവകലാശാല, ചെന്നൈ (https://www.annauniv.edu)
- 8.ആന്ധ്ര സർവകലാശാല (https://www.andhrauniversity.edu.in/)
- 9.അണ്ണാമലൈ സർവകലാശാല (www.annamaliuniversity.ac.in)
- 10. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്
- 11. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓഷ്യൻ സ്റ്റഡീസ് ആന്റ് മറൈൻ ബയോളജി, പോണ്ടിച്ചേരി സർവകലാശാല (https://www.pondiuni.edu.in/)
- 12.ജെയിൻ സർവകലാശാല, ബെംഗളൂരു (www.jainuniversity.ac.in)
- 13. കലിംഗ സർവകലാശാല,റായ്പുർ (www.kalingauniversity.ac.in)
- 14.ടെക്നോ ഇന്ത്യ സർവകലാശാല, കൊൽക്കത്ത (www.technoindiauniversity.ac.in)
- 15. സെന്റർ ഫോർ ഓഷ്യൻസ് റിവേർസ് അറ്റ്മോസ്ഫിയർ ആന്റ് ലാന്റ് സയൻസ്, ഐ.ഐ.ടി ഖരക്പുർ (http://www.iitkgp.ac.in)
- 16.സ്‌കൂൾ ഓഫ് ഓഷ്യാനോഗ്രഫിക് സ്റ്റഡീസ്, ജാദവ്പുർ സർവകലാശാല (http://www.jaduniv.edu.in)
- 17.ഡിപ്പാർട്ടുമെന്റ് ഓഫ് മറൈൻ സയൻസ്, ഭാരതിദാസൻ സർവകലാശാല, തിരുച്ചിറപ്പള്ളി (https://www.bdu.ac.in)
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam