Trending

മദ്രാസ് ഐ.ഐ.ടിയിൽ ബി.എസ് മെഡിക്കൽ സയൻസ് ആൻഡ് എൻജിനിയറിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.



◾️മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) നടത്തുന്ന മെഡിക്കൽ, എൻജിനിയറിങ് മേഖലകളെ ബന്ധിപ്പിക്കുന്ന ഇന്റർഡിസിപ്ലിനറി സ്വഭാവമുള്ള മെഡിക്കൽ സയൻസ് ആൻഡ് എൻജിനിയറിങ് നാലുവർഷ ബാച്ച്‌ലർ ഓഫ് സയൻസ് (ബി.എഡ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

◾️മെഡിക്കൽ, എൻജിനിയറിങ് മേഖലകളിലെ ഫാക്കൽറ്റികളാണ് വിഷയങ്ങൾ കൈകാര്യം ചെയ്യുക.

◾️വിദ്യാർഥികൾക്ക് ശക്തമായ ഗവേഷണ അടിത്തറ നൽകുന്ന ഈ കോഴ്‌സിൽ തിയറി, പ്രാക്ടീസ് എന്നിവ തമ്മിൽ ബന്ധിപ്പിക്കുവാൻ ഒരു ആശുപത്രിയിലുള്ള ഇന്റേൺഷിപ്പും ഉൾപ്പെടുന്നു.

◾️ഓർഗൻ സെപ്‌സിഫിക് ഡിവൈസ് ഡെവലപ്‌മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അപ്ലൈഡ് ടു ഹെൽത്ത്, മെഡിക്കൽ ഇമേജ് അനാലിസിസ്, ക്വാണ്ടിറ്റേറ്റീവ് ഫാർമക്കോളജി, ഡ്രഗ് ഡിസൈൻ ആൻഡ് ഡിപ്ലോയ്‌മെന്റ്, ട്രാൻസ്ലേഷണൽ റിസർച്ച് ഇൻ മെഡിസിൻ ആൻഡ് റെഗുലേറ്ററി പ്രൊസസ്, ഫണ്ടമെന്റൽ ഫിസിയോളജിക്കൽ സയൻസസ് എന്നീ മേഖലകളിൽ സ്‌പെഷ്യലൈസേഷൻ അവസരങ്ങൾ പ്രോഗ്രാമിൽ ലഭ്യമാണ്.

◾️ക്ലാസ് 12/തത്തുല്യ പരീക്ഷ, സയൻസ് സ്ട്രീമിൽ പഠിച്ച്, 2022-ലോ 2023-ലോ ജയിച്ചിരിക്കണം. പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്‌സും, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നിവയിൽ രണ്ടുവിഷയങ്ങളും പഠിച്ചിരിക്കണം. പ്ലസ് ടു തല പരീക്ഷയിൽ മൊത്തം 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക്)/ തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം.

◾️2023-ലെ ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐ.ഐ.ടി) യോഗ്യത നേടിയിരിക്കണം. ഈ ചാനൽ വഴി അപേക്ഷിക്കുന്നവർ ഇന്ത്യൻ/പഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡർ ആയിരിക്കണം.

◾️അപേക്ഷ വഴി ജൂലായ് എട്ടിന് വൈകിട്ട് 4.59 വരെ നൽകാം. പ്രവേശന ബ്രോഷർ ഈ സൈറ്റിൽ ലഭിക്കും.

◾️അപേക്ഷാ ഫീസ് 500 രൂപയാണ് വനിതകൾ/പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 250 രൂപ)ഐ.ഐ.ടി റാങ്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. മൊത്തം 30 സീറ്റുണ്ട് (ഓപ്പൺ-12, ഇ.ഡബ്ല്യു.എസ്-3, ഒ.ബി.സി-8, എസ്.സി-5, എസ്.ടി-2.ഭിന്നശേഷി സംവരണം-5 ശതമാനം.

Course Detail : Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...