Trending

നാല് വർഷ ബി.എഡ്: ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിന് ജൂലായ് 19വരെ അപേക്ഷിക്കാം




ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നാല് വർഷത്തെ ബി.എഡ് കോഴ്സായ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിന് (ITPE) ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ ആയിരിക്കും കോഴ്സ് നടത്തുക.

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിന്റെ (NCET)അടിസ്ഥാനത്തിലാണ് പ്രവേശനം. ഭാഷ അഭിരുചി, ജനറൽ ടെസ്റ്റ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഡൊമെയ്ൻ ആപ്റ്റിറ്റിയൂഡ് എന്നീ വിഭാഗങ്ങളിലായി 160 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക. 

ജൂലായ് 19 ന് രാത്രി 11.30 ന് മുൻപായി അപേക്ഷിക്കണം. 
ജൂലായ് 20, 21 തിയ്യതികളിൽ തെറ്റു തിരുത്താൻ അവസരമുണ്ട്. 
പരീക്ഷാതീയ്യതി പ്രഖ്യാപിച്ചിട്ടില്ല. 

വിവരങ്ങൾക്ക്: https://ncet.samarth.ac.in

രാജ്യത്തെ 178 നഗരങ്ങളിലായി 13 ഭാഷകളിലാണ് പ്രവേശന പരീക്ഷ നടക്കുക. മലയാളത്തിലും പരീക്ഷ എഴുതാൻ അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, എൻ.ഐ.ടി, ഐഐ.ടി അടക്കമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് കോഴ്സുകൾ ഉണ്ടാവുക.

ബിരുദ കോഴ്സിനൊപ്പം ഒരു വർഷം ബി.എഡ് കോഴ്സും ചേർന്നാലാണ് ഇന്റഗ്രേറ്റഡ് കോഴ്സ്. നിലവിൽ രണ്ടു വർഷത്തെ കോഴ്സാണ് ബി.എഡ്. കോഴ്സിന് ഇടയിൽ പഠനം നിർത്താനുള്ള എക്സിറ്റ് സംവിധാനം ഈ പുതിയ കോഴ്സിനുണ്ടാവും. നിലവിലെ രണ്ട് വർഷത്തെ കോഴ്സ് നിർത്തുന്നില്ല. പിജി ക്ക് ശേഷം പഠിക്കാനായി ഒരു വർഷത്തെ ബി.എഡ് കോഴ്സ് ആരംഭിക്കാനും സാധ്യതയുണ്ട്.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...