Trending

പോളിടെക്നിക് പാർട്ട് ടൈം, രണ്ടാം ഷിഫ്റ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ: അപേക്ഷ 14 വരെ‼️‼️



സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളായ, ഗവ. പോളിടെക്‌നിക് കോളജ്, കോതമംഗലം, ഗവ. പോളിടെക്‌നിക് കോളജ്, പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളജ്, കൊട്ടിയം, കൊല്ലം, സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം, എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 

🔻വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് http://polyadmission.org/pt യിൽ ലഭിക്കും. 

▪️ഭിന്നശേഷിയുള്ളവർക്ക് അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനം വീതം സീറ്റുകൾ സർക്കാർ/ പൊതുമേഖല/ സ്വകാര്യമേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ, രണ്ടു വർഷ ഐ.ടി.ഐ./കെ ജി സി ഇ/വി എച്ച് എസ് ഇ/ടി എച്ച് എസ് എൽ സി യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്. 
SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌ സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.

▪️രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാവും. അപേക്ഷകർ 18 വയസ് തികഞ്ഞവരാകണം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് One Time Registration ഫീസ്. 

അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി
http://polyadmission.org/pt എന്ന വെബ്സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സർക്കാർ / സർക്കാർ എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, Govt / Department group സീറ്റുകളിലേക്കും, സർക്കാർ എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈൻ ആയി പ്രത്യേകം അപേക്ഷകൾ നൽകണം. 

▪️One-Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും.

🛑 ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം 14 ജൂലൈ ആണ്.

▪️കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും അതത് പോളിടെക്‌നിക് കോളജിലും ലഭ്യമാണ്. 

🔻 പാർട്ട് ടൈം ഡിപ്ലോമ ക്ലാസ്സുകൾ ഓഗസ്റ്റ് 16ന് ആരംഭിക്കും

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...