വിനോദസഞ്ചാര, യാത്രാ മേഖലകളിലെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുവാനും ആ മേഖലകളിൽ ജോലി ചെയ്യുവാൻ വേണ്ട അറിവും നീപുണികളും രൂപപ്പെടുത്താനും ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സുകളിലൂടെ ലക്ഷ്യമിടുന്നു.
മിക്ക പ്രോഗ്രാമുകളും അതിന്റെ മാനേജ്മൻറ് വശങ്ങൾക്ക് ഊന്നൽ നൽകുന്നു.
യോഗ്യതയ്ക്കനുസരിച്ച് ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയുമായി ബന്ധപ്പെട്ട് തൊഴിൽ അവസരങ്ങൾ ഉണ്ട്.
ഹോട്ടലുകൾ, റിസോർട്ടുകൾ, തീം പാർക്കുകൾ, ഈവ്ൻറ് മാനേജ്മൻറ്, ടൂർ ഗൈഡിങ്, ടൂർ ഓപ്പറേറ്റിങ് ഏജൻസികൾ, എയർ പോർട്ട് ഗ്രൗണ്ട് ഡ്യൂട്ടി, ട്രാവൽ ബി.പി.ഒ, എം.ഐ.സി.ഇ (മീറ്റിങ്സ്, ഇൻസൻടീവ്സ്, കോൺഫറൻസ് ആൻഡ് എക്സിബിഷൻസ്) സെൻറ്, ട്രാവൽ ഏജൻസി തുടങ്ങിയ മേഖലകളിൽ തൊഴിൽ ലഭിക്കാം.
സ്വന്തമായി തൊഴിൽ കണ്ടെത്താനും പഠനം സഹായിക്കും.
ട്രാവൽ സേൽസ് ഏജൻറ്/എക്സിക്യൂട്ടീവ്, ട്രാവൽ കൺസൽട്ടൻറ്, ടൂർ എക്സിക്യൂട്ടീവ്, ട്രാവൽ ഏജൻസി മാനേജർ, ടൂർ ഗൈഡ്, ടൂർ മാനേജർ, ട്രാവൽ സ്പെഷ്യലിസ്റ്റ്, ട്രാവൽ ആൻഡ് മീറ്റിങ് കോർഡിനേറ്റർ, ട്രാവൽ കൗൺസലർ, റിസർവേഷൻസ് കൺസൽട്ടൻറ് എക്സിക്യൂട്ടീവ്, കാറ്റലോഗ് മാനേജർ - ട്രാവൽ അഗ്രഗേറ്റർ, ടെലികോളർ, ടിക്കറ്റിങ് എക്സിക്യൂട്ടീവ്, വിസ കൺസൽട്ടൻറ് തുടങ്ങിയവ, ലഭിക്കാവുന്ന ജോലികളാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam