Trending

എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ് 2023-24: ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം



കേരള സർക്കാർ, ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്കായി എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ് 2023-24 ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യത.

യോഗ്യത
  • കേരളത്തിലെ സ്ഥിര താമസക്കാരനായിരിക്കണം.
  • കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥിയായിരിക്കണം.
  • സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥിയായിരിക്കണം.
മുൻഗണന
  • ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും.
  • ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
സ്‌കോളർഷിപ്പ് തുക
  • 6000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.

അപേക്ഷിക്കേണ്ടത് എങ്ങനെ
താഴെ നൽകിയ ലിങ്ക് മുഖേന നേരിട്ടോ അല്ലെങ്കിൽ  minority വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25

പ്രത്യേകം ശ്രദ്ധിക്കുക 
  • രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.
  • ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളു.
  • കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക്
Applicatin Link: Click Here
Website: Click Here
Phone: 0471 2300524

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...