Trending

ആധാർ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി വിവിധ സേവനങ്ങൾക്ക് ഇനി ജനനസർട്ടിഫിക്കറ്റ് മതി; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യം

2023 ഒക്ടോബർ ഒന്നു മുതൽ, വിവിധ സേവനങ്ങൾക്ക് രേഖയായി ജനനസർട്ടിഫിക്കറ്റ് ഉപയോഗിക്കാം. കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയ ജനന-മരണ (ഭേദഗതി-2023) രജിസ്ട്രേഷൻ നിയമമാണ് ഇത് സാധ്യമാക്കുന്നത്.

ഒക്ടോബർ ഒന്നു മുതൽ സ്കൂൾ- കോളേജ് പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, ആധാർനമ്പർ, പാസ്പോർട്ട്, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്ക് ജനനസർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതി. കഴിഞ്ഞ വർഷകാലസമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ ജനന-മരണ (ഭേദഗതി-2023) രജിസ്ട്രേഷൻ നിയമം പ്രാബല്യത്തിൽ വരുന്നതോടെയാണ് ഈ മാറ്റം സംഭവിക്കുന്നത്.

ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട 1969ലെ നിയമമാണ് സർക്കാർ ഭേദഗതി ചെയ്തത്. ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനും രാജ്യത്ത് ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്നതിനുള്ള രേഖകളുടെ ബാഹുല്യം ഒഴിവാക്കാനുമാണ് ഈ ഭേദഗതി.

സ്കൂൾ- കോളേജ് പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, ആധാർ നമ്പർ, പാസ്പോർട്ട്, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്ക് ഇനി ജനനസർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതി. ഇതുവഴി, ക്ഷേമപദ്ധതികൾ, പൊതുസേവനങ്ങൾ, ഡിജിറ്റൽ രജിസ്ട്രേഷൻ എന്നിവ സുതാര്യവും കാര്യക്ഷമമായും നിർവഹിക്കാൻ സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട 1969ലെ നിയമമായിരുന്നു സർക്കാർ ഭേദഗതിചെയ്തത്. ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനും രാജ്യത്ത് ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്നതിനുള്ള രേഖകളുടെ ബാഹുല്യം ഒഴിവാക്കാനും കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന പാസ്‌പോർട്ട്, ആധാർ നമ്പർ എന്നിവയും മറ്റ് ഉദ്ദേശ്യങ്ങളും നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.

ഒക്ടോബർ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറും. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഭൂമി രജിസ്ട്രേഷൻ എന്നീ വിവരശേഖരങ്ങൾ ജനന, മരണ രജിസ്ട്രേഷനുകൾ അനുസരിച്ച് പുതുക്കാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്.

ഒരു കുട്ടി ജനിച്ചാൽ, 18ാം വയസ്സിൽ തനിയെ വോട്ടർ പട്ടികയുടെ ഭാഗവുമാകും. മരണപ്പെടുന്നവർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാകുകയും തിരിച്ചറിയൽ കാർഡ് റദ്ദാക്കപ്പെടുകയും ചെയ്യും. നിലവിൽ സംസ്ഥാനങ്ങളാണ് ജനന-മരണ രജിസ്ട്രേഷൻ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഒക്ടോബർ ഒന്നിനു ശേഷം ഈ വിവരങ്ങൾ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റ ബേസിലേക്ക് കൈമാറണം.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...