Trending

സെൻട്രൽ റെയിൽവേയിൽ ഐടിഐക്കാർക്ക് 2409 അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ

 

മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേ 2023-24 സാമ്പത്തിക വർഷത്തിൽ വിവിധ ട്രേഡുകളിലായി 2409 ഐടിഐക്കാരെ അപ്രന്റിസ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

യോഗ്യതകൾ
  • പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസിൽ 50 ശതമാനം മാർക്കോടെ നേടിയ വിജയം / തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ സി വി ടി / എസ് സി വി ടി).

പ്രായപരിധി
  • അപേക്ഷകർ 29.08.1999നും 29.08.2008നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
  • എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.
  • ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെ വയസ്സിളവുണ്ട്.
  • വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്
  • പത്താം ക്ലാസ്, ഐ ടി ഐ എന്നിവയിലെ മാർക്ക് അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാവും തിരഞ്ഞെടുപ്പ്.
  • മുംബൈ, ഭുസാവാൾ, പുണെ, നാഗ്പുർ, സോലാപുർ എന്നീ ക്ലസ്റ്ററുകളിൽ യൂണിറ്റുകളുണ്ട്. അപേക്ഷകർക്ക് ഏതെങ്കിലും ഒരു ക്ലസ്റ്റർ തിരഞ്ഞെടുക്കാം.
‌അപേക്ഷാ ഫീസ്
  • 100 രൂപ. ഓൺലൈനായി അടക്കണം.
  • വനിതകൾക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല.
അപേക്ഷിക്കേണ്ട വിധം
  • www.rrccr.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • "അപ്രന്റിസ്ഷിപ്പ്" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് അടയ്ക്കുക.
  • അപേക്ഷ സമർപ്പിക്കുക.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 സെപ്റ്റംബർ 28

ഈ അവസരം പ്രയോജനപ്പെടുത്താൻ താൽപ്പര്യമുള്ള ഐടിഐ വിദ്യാർത്ഥികൾക്ക് മുകളിൽ പറഞ്ഞ വിവരങ്ങൾ പരിശോധിച്ച് അപേക്ഷിക്കാവുന്നതാണ്.

Notification:  Click Here
Instructions; Click Here
Apply Online: Registration | Login

Official Websites: 
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...