Trending

INSPIRE (SHE) സ്കോളർഷിപ്പ്: സയൻസ് വിദ്യാർത്ഥികൾക്ക് വലിയ അവസരം



കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ (SHE) സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്കോളർഷിപ്പാണിത്.

യോഗ്യത

  • 2023-24 അധ്യയന വർഷത്തിൽ സയൻസ് വിഷയങ്ങളിൽ BSc, BS, int MSc, int MS എന്നിവയിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം.
  • +2 പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് അനുവദിക്കുക.
  • അല്ലെങ്കിൽ JEE advanced, NEET, KVPY തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർ ആയിരിക്കണം.

താഴെ പറയുന്ന സയൻസ് വിഷയങ്ങളിൽ BSc, BS, int MSc, int MS എന്നിവയിൽ  ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം
(1) Physics
(2) Chemistry
(3) Mathematics
(4) Biology
(5) Statistics
(6) Geology
(7) Astrophysics
(8) Astronomy
(9) Electronics
(10) Botany
(11) Zoology
(12) Bio-chemistry 
(13) Anthropology
(14) Microbiology
(15) Geophysics
(16) Geochemistry
(17)Atmospheric sciences 
(18) Oceanic Sciences.

സ്കോളർഷിപ്പ് തുക
  • പ്രതിവർഷം 60000 രൂപയും Project allowance ആയി 20000 രൂപ വരെയും PG രണ്ടാം വർഷം വരെ ലഭിക്കുന്നതാണ്.

അപേക്ഷാവിധം

  • 09-11-2023 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
  • അപേക്ഷാ ഫോം https://online-inspire.gov.in/ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.

അപേക്ഷാഫോമിൽ ഉൾപ്പെടുത്തേണ്ട രേഖകൾ

  • ഫോട്ടോ
  • Class X Mark Sheet
  • Class XII Mark Sheet
  • Endorsment Form (കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയത്)
  • Eligibility Note/Advisory Note (ആവശ്യമെങ്കിൽ)
  • IIT-JEE/AIPMT/ NEET/ KVPY /JBNSTS/NTSE /International Olympic Medalists എന്നിവയിൽ റാങ്ക് നേടിയവരുടെ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)

ബാങ്ക് ഡീറ്റെയിൽസ്

  • അപേക്ഷ സമയത്ത് ബാങ്ക് ഡീറ്റെയിൽസ് നൽകേണ്ടതില്ല. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം SBI account ന്റെ ഡീറ്റെയിൽസ് നൽകേണ്ടി വരും.

പ്രധാനപ്പെട്ട കാര്യങ്ങൾ

  • അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ കോളേജിൽ നൽകേണ്ടതില്ല.
  • അപേക്ഷ സമയത്ത് ഫീസ് ഒന്നും നൽകേണ്ടതില്ല.

സയൻസ് വിഷയങ്ങളിൽ ഉന്നത വിജയം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ഒരു വലിയ അവസരമാണ്. ഈ സ്കോളർഷിപ്പ് ഉപയോഗിച്ച് സയൻസ് രംഗത്ത് മികച്ച ഗവേഷണം നടത്താനും ഭാവിയിൽ ശാസ്ത്രജ്ഞരാകാനും അവർക്ക് കഴിയും.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...