ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് / ടാലി, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് , അക്കൗണ്ട്‌സ് അസിസ്റ്റന്റ്, പഴ്‌സനൽ ഫിറ്റ്‌നസ് ട്രെയിനർ എന്നീ കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് / ടാലി
കെൽട്രോൺ നടത്തുന്ന ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് / ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ ബന്ധപ്പെടുക.
9072592412, 9072592416.
പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ്
കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ് കോഴ്‌സിന് എസ്എസ്എൽസിയും മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്‌സിന് പ്ലസ്ടുവുമാണ് യോഗ്യത.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ ബന്ധപ്പെടുക.ഫോൺ: 9072592458.
അക്കൗണ്ട്‌സ് അസിസ്റ്റന്റ്, പഴ്‌സനൽ ഫിറ്റ്‌നസ് ട്രെയിനർ
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡിഡിയുജികെവൈ മണപ്പുറം ഫൗണ്ടേഷന്റെ ഹ്രസ്വകാല കോഴ്‌സുകളായ അക്കൗണ്ട്‌സ് അസിസ്റ്റന്റ്, പഴ്‌സനൽ ഫിറ്റ്‌നസ് ട്രെയിനർ എന്നിവയ്ക്ക് കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താമസിക്കുന്ന യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗക്കാർക്ക് മുൻഗണന.
പ്രായപരിധി 18-27.
മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം.
താമസം, ഭക്ഷണം എന്നിവ സൗജന്യം.
9072668543, 9072600013.
Tags:
EDUCATION