സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിൽ 2000 ഒഴിവുകൾക്കായി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷ 2023 നവംബറിൽ നടക്കും.
യോഗ്യതകൾ
- ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
- ബിരുദ കോഴ്‌സിന്റെ അവസാന വർഷ / സെമസ്റ്ററിൽ ഉള്ളവർക്കും അപേക്ഷിക്കാം.
- ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി സർട്ടിഫിക്കറ്റ് 31.12.2023-നകം നേടുന്നവർക്കും അപേക്ഷിക്കാം.
- മെഡിക്കൽ, എൻജിനിയറിങ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതകളുള്ളവരും അപേക്ഷിക്കാൻ അർഹരാണ്.
- മെഡിക്കൽ, എൻജിനിയറിങ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതകളുള്ളവരും അപേക്ഷിക്കാൻ അർഹരാണ്.
പ്രായപരിധി
- 02.04.1993-നും 01.04.2002-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
- ഉയർന്ന പ്രായ പരിധിയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി (എൻ സി എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.
പരീക്ഷാ രീതി
പ്രിലിമിനറി പരീക്ഷ
- ഓൺലൈനായി നടത്തുന്ന പ്രിലിമിനറി പരീക്ഷക്ക് ഒരു മണിക്കൂറാണ് സമയം.
- ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ.
- ആകെ 100 ചോദ്യം ഉണ്ടായിരിക്കും.
- ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയെ ആസ്പദമാക്കി ആയിരിക്കും ചോദ്യങ്ങൾ.
- തെറ്റ് ഉത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
മെയിൻ പരീക്ഷ
- മെയിൻ പരീക്ഷ ഓൺലൈനായാണ് നടത്തുക.
- ഇതിൽ 200 മാർക്കിനുള്ള ഒബ്ജക്ടീവ് പേപ്പറും 250 മാർക്കിനുള്ള ഡിസ്‌ക്രിപ്റ്റീവ് പേപ്പറുമുണ്ടാവും.
തിരഞ്ഞെടുപ്പ് പ്രക്രിയ
- പ്രിലിമിനറി പരീക്ഷ
- മെയിൻ പരീക്ഷ
- ഇന്റർവ്യൂ
അപേക്ഷാ ഫീസ്
- എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർ ഒഴികെയുള്ളവർ 750 രൂപ ഓൺലൈനായി അടക്കണം.
അപേക്ഷിക്കേണ്ട വിധം
- sbi.co.in/web/careers എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
- അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
- ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ഓൺലൈനായി അടക്കുക.
- അപേക്ഷ സമർപ്പിക്കുക.
അവസാന തീയതി: 27.09.2023
Notification: Click Here
Apply Online: Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam