Trending

അധ്യാപക നിയമനത്തിന് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET): രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ


കേരള സർക്കാർ ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് നടത്തുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ SET-ന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.


യോഗ്യത
SET-ന് അപേക്ഷിക്കാൻ അടിസ്ഥാന യോഗ്യതകൾ ഇവയാണ്:
  • ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്
  • ബി.എഡ് ബിരുദം
  • ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ബി.എഡ് ബിരുദം ആവശ്യമില്ല. 
  • LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകളിൽ വിജയിച്ചവർക്കും SET-ന് അർഹരാണ്.
  • എസ്.സി./എസ്.ടി. വിഭാഗക്കാർക്കും പി.ഡബ്ലിയു.ഡി. വിഭാഗക്കാർക്കും ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുകയും, അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കുകയും ചെയ്യണം. 
ഈ നിബന്ധന പ്രകാരം SET പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത SET പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാന്സിൽ SET പരീക്ഷ പാസായതായി പരിഗണിക്കില്ല.

SET പരീക്ഷ ജനുവരി 2024-ൽ നടക്കും. പരീക്ഷാഫലം മാർച്ച് 2024-ൽ പ്രഖ്യാപിക്കും.

SET പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ എൽ.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...