ഒരു ഫിലോസഫി പ്രൊഫസർ തന്റെ വിദ്യാർത്ഥികൾക്ക് ഒരു പ്രഭാത ക്ലാസ്സെടുക്കുകയായിരുന്നു.
അദ്ദേഹം ഒരു വലിയ ജാർ ക്ലാസ്റൂമിലേക്ക് കൊണ്ടുവന്നു. ആദ്യം, അദ്ദേഹം ജാറിൽ വലിയ പാറകഷണങ്ങൾ നിറച്ചു. നിറച്ചു കഴിഞ്ഞപ്പോൾ, അദ്ദേഹം വിദ്യാർത്ഥികളോട് ചോദിച്ചു, ഇനിയും ഈ ജാറിൽ സ്ഥലം ബാക്കി ഉണ്ടോ എന്ന്. വിദ്യാർത്ഥികൾ പറഞ്ഞു, ജാറിൽ നിറച്ച പാറകഷണങ്ങൾക്കു ഇടയിൽ ഇനിയും സ്ഥലം ബാക്കി ഉണ്ട് എന്ന്.
തുടർന്ന്, അദ്ദേഹം ജാറിൽ കുറച്ചു ചെറിയ കല്ലുകൾ നിറച്ചു. ആ ചെറിയ കല്ലുകൾ ജാറിലുള്ള ആ പാറകഷണങ്ങൾക്കു ഇടയിൽ കൂടി ഊഴ്ന്നു ഇറങ്ങി ജാറിൽ നിറഞ്ഞു. തുടർന്ന് അദ്ദേഹം ചോദിച്ചു ഇനിയും ആ ജാറിൽ സ്ഥലം ബാക്കി ഉണ്ടോ എന്ന്. ചെറിയ കല്ലുകളുടെ ഇടയിൽ കുറച്ചു കൂടി സ്ഥലം ബാക്കി ഉണ്ട് എന്ന് അവർ പറഞ്ഞു.
തുടർന്ന്, അദ്ദേഹം ജാറിൽ കുറച്ചു മണൽ നിറച്ചു. ആ മണൽ തരികൾ ആ പാറകഷ്ണങ്ങൾക്കും, ചെറിയ കല്ലുകൾക്കും ഇടയിൽ കൂടി ഊഴ്ന്നു ഇറങ്ങി ജാർ മുഴുവൻ നിറഞ്ഞു. മണൽ നിറച്ചാൽ ജാറിൽ ഒട്ടും വിടവ് ശേഷിക്കാതെ അത് നിറയുമല്ലോ. അദ്ദേഹം തുടർന്ന് വിദ്യാർത്ഥികളോട് ചോദിച്ചു, ഇനിയും ഈ ജാറിൽ സ്ഥലം ബാക്കി ഉണ്ടോ എന്ന്. മണൽത്തരികൾ ജാർ മുഴുവൻ നിറച്ചു, ഇനിയും ഇതിൽ സ്ഥലം ബാക്കി ഇല്ല എന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അപ്പോൾ പ്രൊഫസർ വിദ്യാർത്ഥികളോട് പറഞ്ഞു, "ഇത് പോലെ ആണ് നിങ്ങളുടെ ജീവിതം. ഈ വലിയ ജാർ നിങ്ങളുടെ ജീവിതത്തെ സൂചിപ്പിക്കുന്നു. ഈ ജാറിൽ ആദ്യം നിറച്ച വലിയ പാറക്കഷണങ്ങൾ നിങ്ങളുടെ കുടുംബത്തെ സൂചിപ്പിക്കുന്നു. അത് നിങ്ങളുടെ കുട്ടികൾ, മാതാപിതാക്കൾ, നിങ്ങളുടെ പങ്കാളികൾ, നിങ്ങളുടെ ആരോഗ്യം, അതുപോലെ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം തരുന്ന കാര്യങ്ങൾ അങ്ങനെ എല്ലാം.
രണ്ടാമത് അതിൽ നിറച്ച ചെറിയ കല്ലുകൾ നിങ്ങളുടെ ജോലി, നിങ്ങളുടെ വീട്, നിങ്ങളുടെ വാഹനം തുടങ്ങിയവയെ സൂചിപ്പിക്കുന്നു. മൂന്നാമത് അതിൽ നിറച്ച മണൽത്തരികൾ നിങ്ങളുടെ ചെറിയ ആവശ്യങ്ങളെ സൂചിപ്പിക്കുന്നു."
പ്രൊഫസർ തുടർന്നു, "ഈ ജാറിൽ ആദ്യം ചെറിയ മണൽത്തരികൾ നിറച്ചിരുന്നെങ്കിൽ അത് മുഴുവൻ നിറയുകയും, ബാക്കി പാറകഷ്ണങ്ങൾക്കോ, ചെറിയ കല്ലുകളോ അതിൽ നിറക്കാൻ സ്ഥലം ലഭിക്കില്ല. അതുപോലെ ആദ്യം ചെറിയ കല്ലുകൾ നിറച്ചിരുന്നെങ്കിൽ അതിൽ മണൽത്തരികൾക്കു അല്ലാതെ പാറകഷ്ണങ്ങൾക്കു സ്ഥലം ലഭിക്കയില്ല.
"അതിനാൽ ആദ്യം ജീവിതത്തെ സൂചിപ്പിക്കുന്ന ആ വലിയ ജാറിൽ ആദ്യം നിറക്കേണ്ടത് നിങ്ങളുടെ കുടുംബത്തെ സൂചിപ്പിക്കുന്ന വലിയ പാറകഷ്ണങ്ങൾക്കു ആണ്. അതിൽ നിങ്ങളുടെ കുട്ടികൾക്ക് ഒപ്പം കളിക്കുക, പങ്കാളിയോട് ഒപ്പം സമയം ചിലവിടുക, മാതാപിതാക്കൾക്ക് ഒപ്പം സമയം ചിലവിടുക, അങ്ങനെ നിങ്ങളുടെ കുടുംബത്തിന് ആവശ്യം ഉള്ള കാര്യത്തിന് ഒന്നാം സ്ഥാനം നൽകുക.
അത് ആദ്യം നിറക്കാതെ മറ്റു രണ്ടും നിറച്ചിരുന്നെങ്കിൽ ഈ കാര്യത്തിന് അതിൽ സ്ഥലം അവശേഷിക്കില്ല. അതിനാൽ കുടുംബജീവിത്തിനു ഒന്നാം സ്ഥാനം കൊടുത്താൽ ബാക്കി ഉള്ള ഭാഗം നിറക്കാൻ സ്ഥലം അവശേഷിക്കും.
പണം ഉണ്ടാക്കാനും മറ്റു കാര്യങ്ങൾക്കു ആൾകാർ കൂടുതൽ സമയം ചിലവിടുമ്പോൾ അവർ ജീവിക്കാൻ തന്നെ മറന്നു പോകുന്നു.
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം കുടുംബമാണ്. അവർ നിങ്ങളുടെ ഏറ്റവും വലിയ പിന്തുണയാണ്. അവർ നിങ്ങളെ സ്നേഹിക്കുന്നു, പരിപാലിക്കുന്നു, നിങ്ങൾക്ക് സന്തോഷം നൽകുന്നു.
അതിനാൽ, നിങ്ങളുടെ കുടുംബത്തെ നിങ്ങളുടെ ജീവിതത്തിൽ ആദ്യ സ്ഥാനത്താക്കുക. അവർക്കായി സമയം കണ്ടെത്തുക, അവരെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക. നിങ്ങൾക്ക് അവരെ നഷ്ടപ്പെടുന്നതിന് മുമ്പ് അത് ചെയ്യുക."
ഈ ഫിലോസഫി പ്രൊഫസറുടെ പാഠം നമ്മെ ഓർമ്മിപ്പിക്കുന്നത്, നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ്. നമ്മുടെ കുടുംബം, നമ്മുടെ ആരോഗ്യം, നമ്മുടെ സന്തോഷം എന്നിവയാണ് അവ. നമ്മുടെ ജീവിതത്തിൽ ഈ കാര്യങ്ങൾക്ക് മുൻഗണന നൽകി, മറ്റുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ നമുക്ക് കഴിയും.
ജീവിതം ദൈർഘ്യമേറിയതല്ല, അതിനാൽ നമുക്ക് ഓരോ നിമിഷവും ആസ്വദിക്കാൻ കഴിയണം. നമ്മുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക, നമ്മെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക, നമ്മുടെ ആരോഗ്യം പരിപാലിക്കുക. ഇതാണ് നമ്മുടെ ജീവിതം സമ്പന്നമാക്കുന്നത്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam