Trending

പ്രഭാത ചിന്തകൾ



ഈ ലോകത്ത് എല്ലാവരും നല്ലവരല്ല എന്നത് നമുക്കറിയാം. ചിലർ സ്വാർത്ഥരും, ദുഷ്ടരും, അസഹിഷ്ണുതയുള്ളവരുമാണ്. എന്നാൽ, നന്മ ഇപ്പോഴും ഈ ലോകത്ത് നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് ഓർമ്മിപ്പിക്കുന്ന ചില അനുഭവങ്ങളുണ്ട്.

അപരിചിതമായ ആ നഗരത്തിൽ അന്ന് പകൽ മുഴുവനും അയാൾ ചുറ്റിക്കറങ്ങി ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴാണ് തന്റെ പേഴ്‌സ് നഷ്ടമായ വിവരം അയാൾ അറിയുന്നത്.  റിസ്പഷനിൽ അറിയിച്ചു അവിടെ നിന്നും താൻ വന്ന ടാക്‌സി ഡ്രൈവറുടെ നമ്പറിൽ പലതവണ വിളിച്ചെങ്കിലും അയാൾ ഫോൺ എടുത്തില്ല.   



തന്റെ പാസ്‌പോർട്ടും പണവുമെല്ലാം നഷ്ടപ്പെട്ടുവെന്ന് അയാൾ ഉറപ്പിച്ചു. പിറ്റേന്ന് രാവിലെ പോലീസിൽ പരാതിനൽകാൻ ഇറങ്ങുമ്പോഴാണ് റിസപ്ഷനിൽ ടാക്‌സി ഡ്രൈവർ അയാളെ കാത്ത് നിൽക്കുന്നത് കണ്ടത്.  ടാക്‌സി ഡ്രൈവർ പറഞ്ഞു:  ഇത് താങ്കളുടെ പേഴ്‌സ് അല്ലേ, ഞാനിന്നലെ ഭാര്യയുമായി ആശുപത്രിയിൽ പോയി വന്നപ്പോൾ രാത്രിയായി.  ഫോൺ വീട്ടിൽ വെച്ച് മറക്കുകയും ചെയ്തു.  സന്തോഷത്തോടെ ആ പേഴ്‌സ് തിരിച്ചുവാങ്ങിയ അയാൾ നന്ദി സൂചകമായി ആയിരം രൂപ നൽകുകയും ചെയ്തു.  ആ രൂപ നിരസിച്ച് അയാൾപറഞ്ഞു:  ഞാൻ പേഴ്‌സ് തിരിച്ചുതന്നത് ഈ രൂപ കിട്ടാനല്ല, ഇത് താങ്കളുടെ ആയതുകൊണ്ടാണ്. 



ഈ അനുഭവം നമ്മെ പഠിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.
എല്ലാമുണ്ടായിട്ടും ഒന്നും നൽകാത്തവരുടെ ഇടയിൽ, ഒന്നുമില്ലാതിരുന്നിട്ടും എല്ലാം നൽകാൻ കഴിയുന്ന ചിലരുണ്ട്. അവരിലാണ് മനുഷ്യരുടെ പ്രതീക്ഷ നിലനിൽക്കുന്നത്.

ഈ ലോകത്ത് നന്മ ഇനിയും പൂർണ്ണമായി ഇല്ലാതായിട്ടില്ല എന്നതിന്റെ അടയാളമാണവർ. ആശ്രയിക്കാനും വിശ്വസിക്കാനും പറ്റുന്നവർ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നതിന്റെ അടയാളം.

നന്മ ചെയ്യുന്നത് മറ്റുള്ളവരിൽ നല്ല മാറ്റങ്ങൾ വരുത്തും. ഈ അടയാളങ്ങൾ മറ്റുള്ളവരിൽ വരുത്തുന്ന ചില വ്യതിയാനങ്ങളുണ്ട്. ആരും ശരിയല്ല എന്ന ധാരണ തിരുത്തപ്പെടുകമാത്രമല്ല, തന്നെ സഹായിച്ചതിന്റെ കടപ്പാട്, സുകൃതങ്ങളുടെ വിത്തുകൾ അയാളുടെ ഹൃദയത്തിൽ മുളപ്പിക്കും.

നാം നമ്മുടെ ചുറ്റുമുളളവരുടെ ജീവിതത്തിൽ സുകൃതങ്ങളുടെ വിത്തുകൾ മുളക്കാൻ കാരണമാകാം. നാളെ അവ വളർന്ന് ആർക്കെങ്കിലുമൊക്കെ തണലുകൾ സമ്മാനിക്കും. 



ഈ ലോകത്ത് നമ്മുടെ ചെറിയ പ്രവർത്തനങ്ങളിലൂടെ നമുക്ക്  മാറ്റം വരുത്താൻ കഴിയും.
എല്ലായ്പ്പോഴും നന്മ ചെയ്യാൻ ശ്രമിക്കാം. നമ്മുടെ നന്മയുള്ള പ്രവർത്തനങ്ങൾ ഈ ലോകത്തെ കൂടുതൽ മനോഹരമാക്കും.

ശുഭദിനം!



Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...