Trending

ഒക്ടോബർ 6 - ഇന്നത്തെ കറൻറ് അഫയേഴ്സ്


1) ലോക സെറിബ്രൽ പാൾസി ദിനം ദിനം?

ഒക്ടോബർ 6

 

2)ഇന്ത്യൻ ഭരണഘടന ശില്പി ഡോ.ബി.ആർ അംബേദ്കറുടെ ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രതിമ അനാവരണം ചെയ്യുന്നത് ?

യു.എസിലെ മേരിലാൻഡ്

 

3) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ് തേജസ് യുദ്ധവിമാനത്തിന്റെ ഇരട്ട സീറ്റർ പതിപ്പ് ?

തേജസ്  മാർക്ക്‌ 1-

 

 

ഇന്ന്  2023 ഒക്ടോബർ 06 (1198 കന്നി 19) ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ

📝📝📝📝📝📝📝📝

കലണ്ടർ പ്രകാരം ഒക്ടോബർ 06 വർഷത്തിലെ 279 (അധിവർഷത്തിൽ 280)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 86 ദിവസങ്ങൾ കൂടിയുണ്ട്.

📝📝📝📝📝📝📝📝

 

🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻

♾️♾️♾️♾️♾️♾️♾️♾️

 

💠ലോക പുഞ്ചിരി ദിനം

 

💠ലോക കോളേജ് റേഡിയോ ദിനം

 

💠ലോക സെറിബ്രൽ പാൾസി ദിനം

 

💠പ്ലൈഡർഡേ

 

💠നിർമ്മാണ ദിനം

 

💠കം ആന്റ് ടേക്ക് ഇറ്റ് ഡേ

 

💠കുട്ടികളുടെ സംഗീത ദിനം

 

💠വെളുത്തുള്ളി പ്രേമികളുടെ ദിനം

 

💠ജാക്കി മേയർ പുനരധിവാസ ദിനം

 

💠ദേശീയ പിഎ ദിനം

 

💠ദേശീയ ബാഡ്ജർ ദിനം

 

💠ദേശീയ പരിശീലക ദിനം

 

💠ദേശീയ വൈവിധ്യ ദിനം

 

💠ദേശീയ പ്ലസ് സൈസ് അഭിനന്ദന ദിനം

 

💠ശിശുദിനം (സിംഗപ്പൂർ)

 

💠അധ്യാപക ദിനം (ശ്രീലങ്ക)

 

💠വിദ്യാഭ്യാസ ദിനം (കിരിബതി)

 

💠സായുധ സേനാ ദിനം (ഈജിപ്ത്)

 

💠ദേശീയ ഡെനിം ദിനം (യുഎസ്എ)

 

💠ദേശീയ നൂഡിൽ ദിനം (യുഎസ്എ)

 

💠ആർക്കൈവിസ്റ്റ് ദിനം (ബെലാറസ്)

 

💠ടിഷ്രെൻ വിമോചന ദിനം (സിറിയ)

 

💠വെറ്ററിനറി മെഡിസിൻ ദിനം (ഇറാൻ)

 

💠അക്കൗണ്ടന്റ് ദിനം (കസാക്കിസ്ഥാൻ)

 

💠ദേശീയ ബാഡ്ജർ ദിനം (യുണൈറ്റഡ് കിംഗ്ഡം)

 

💠ദേശീയ ജർമ്മൻ അമേരിക്കൻ ദിനം (യുഎസ്എ)

 

💠പ്രതിരോധ വ്യവസായ തൊഴിലാളി ദിനം (കസാക്കിസ്ഥാൻ)

 

🌐ചരിത്ര സംഭവങ്ങൾ🌐  🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️♾️

 

🌐1891 - ഐവി ഡേ ആയി അയർലൻഡുകാർ ആഘോഷിക്കുന്നു.

 

🌐1889 - തോമസ് ആൽ‌വാ എഡിസൺ  ആദ്യത്തെ ചലച്ചിത്രം പ്രദർശിപ്പിച്ചു.

 

🌐1927 - ആദ്യത്തെ മുഴുനീള സംസാരിക്കുന്ന ചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശിപ്പിക്കപ്പെടുന്നു.

 

🌐1948 - 18 ലക്ഷം വർഷം പഴക്കമുള്ള ആദിമ മനുഷ്യൻറെ തലയോട് വിക്ടോറിയ തടാകത്തിലെ റുസിങാ ദ്വീപിൽ കണ്ടെത്തി.

 

🌐1973 - 25 ദിവസം നീണ്ടുനിന്ന അറബ്- ഇസ്രായേൽ യുദ്ധമായ യോം കീപ്പർ യുദ്ധം തുടങ്ങി.

 

🌐1978 - ഇറാനിലെ മത നേതാവായിരുന്ന അയത്തുള്ള ഖൊമേനിയ്ക്ക്‌ ഫ്രാൻസ് അഭയം കൊടുത്തു.

 

🌐1981 - സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുള്ള അൻവർ സാദത്തിനെ കെയ്റോയിൽ കൊലപ്പെടുത്തി.

 

🌐1995 - ബെല്ലറോഫോൺ എന്ന ഗ്രഹം  കണ്ടെത്തി.

 

🌐2006 - മൂന്നാർ,രാജമല പ്രദേശങ്ങൾ നീലക്കുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിക്കപ്പെട്ടു.

 

🌐2010 - സൗജന്യമായി ചിത്രങ്ങളും വീഡിയോകളും പങ്കു വെക്കുന്നന്നതിനായി സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ഇൻസ്റ്റാഗ്രാമി ന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി.

 

🌐2017 - ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് ന്യൂഡൽഹിയിൽ  തുടക്കം.

 

🌹ജന്മദിനങ്ങൾ🌹 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️

 

🌹അബ്ദുൾ ഹക്കു - ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഡിഫെൻഡറായി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ  കളിക്കാരനാണ് അബ്ദുൾ ഹക്കു നെടിയോടത്ത്. (ജനനം1994 ഒക്ടോബർ 6 )

 

🌹ഏണസ്റ്റോ ലെക്ലോ - അർജന്റീനിയൻ ചിന്തകനായിരുന്നു ഏണസ്റ്റോ ലെക് ളോ.(ജ:6 ഒക്ടോ:1935 – മ: 13 ഏപ്രിൽ 2014)പോസ്റ്റ് മാർക്സിസ്റ്റ് സൈദ്ധാന്തികനായി അറിയപ്പെടുന്ന ലെക്ലോ ബ്യൂണസ് ഐറിസിലെ സർവ്വകലാശാലയിൽ നിന്നും ബിരുദവും ഇംഗ്ലണ്ടിലെ എസ്സെക്സ് സർവ്വകലാശാലയിൽ നിന്നു 1977ൽ ഡോക്ടർ ബിരുദവും കരസ്ഥമാക്കി.

 

🌹കലാമണ്ഡലം ഹൈദരാലി -

പ്രസിദ്ധനായ കഥകളിഗായകനായിരുന്നു കലാമണ്ഡലം ഹൈദരാലി (1946 ഒക്ടോബർ 6 - 2006 ജനുവരി 5). ഹൈന്ദവക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് ഇദ്ദേഹം.

 

🌹കൃഷ്ണാദിയാശാൻ - ദളിതരുടെ സാമൂഹ്യോന്നമനത്തിനായി പ്രവർത്തിച്ച നവോത്ഥാന നായകനാണ് കൃഷ്ണാദിയാശാൻ എന്നറിയപ്പെട്ടിരുന്ന കൃഷ്ണേതി. കൊച്ചി പുലയ മഹാസഭ രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകി

 

🌹കെ. ജയകുമാർ - കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഐ.എ.എസ്.  ഉദ്യോഗസ്ഥനാണ്‌ കെ. ജയകുമാർ

 

🌹കെ.എം. തരകൻ - മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായിരുന്നു ഡോ.കെ.എം. തരകൻ (1930 ഒക്ടോബർ 6 - 2003 ജൂലൈ 15). 1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

 

🌹ജിതിൻ റാം മഞ്ജി - ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവായ ജിതൻ റാം മാൻഝി ബിഹാറിന്റെ  ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയായിരുന്നു. (ജനനം : 6 ഒക്ടോബർ 1944). നിതീഷ് കുമാർ  മന്ത്രി സഭയിലെ പട്ടികജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.

 

🌹ജോസഫ് കളത്തിപ്പറമ്പിൽ - ലത്തീൻ കത്തോലിക്ക സഭയുടെ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയാണ് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പരമ്പിൽ. മാർപ്പാപ്പായുടെ കാര്യാലയത്തിൽ കത്തോലിക്കാ സഭയുടെ പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

🌹ടി.എൻ. കൃഷ്ണൻ - പ്രമുഖനായ വയലിൻ വിദ്വാനാണ് തൃപ്പൂണിത്തുറ നാരായണയ്യർ കൃഷ്ണൻ  എന്ന പ്രൊഫ. ടി.എൻ. കൃഷ്ണൻ (ജനനം: 6 ഒക്ടോബർ 1928). ലാൽഗുഡി ജയരാമൻ,​ ടി.എൻ. കൃഷ്ണൻ,​ എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ കർണ്ണാടകസംഗീതത്തിലെ 'വയലിൻ ത്രയങ്ങൾ' എന്ന് അറിയപ്പെടുന്നു.

 

🌹ടി.പി. സുകുമാരൻ - പ്രമുഖനായ മലയാള നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്നു ഡോ.ടി.പി. സുകുമാരൻ (6 ഒക്ടോബർ 1934 - 7 ജൂലൈ 1996). നാടകം, അദ്ധ്യാപനം, സംഗീതശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമർശനം തുടങ്ങി നിരവധി മണ്ഡലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. 1986ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ദക്ഷിണായനം എന്ന കൃതിക്കു ലഭിച്ചു.

 

🌹ഭീമൻ രഘു - മലയാളചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടനാണ് ഭീമൻ രഘു(ജനനം: 6 ഒക്ടോബർ 1953). ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ്‌ അദ്ദേഹത്തിനു 'ഭീമൻ രഘു' എന്ന പേരു വന്നത്.

 

🌹മേഘനാഥ് സാഹ - ജ്യോതിർഭൗതികത്തിന് (Astrophysics) നിസ്‌തുലമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്‌ത്രജ്ഞനായിരുന്നു മേഘനാഥ്‌ സാഹ (ഒക്ടോബർ 6, 1893 - ഫെബ്രുവരി 16, 1956).

 

🌹റിക്കാർദോ ജാക്കോണി - 1931ഒക്ടോബർ 6 തീയതി ഇറ്റലിയിലാണ് റിക്കാർദോ ജാക്കോണിയുടെ ജനനം.1954-ൽ മിലാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറൽ ബിരുദം നേടി.കോസ്മിക് വികിരണങ്ങളുടെ പഠനത്തിലായിരുന്നു അദ്ദേഹത്തിനു താല്പര്യം.പഠനം തുടർന്ന അദ്ദേഹം തുടർ ഗവേഷണങ്ങളിലെർപ്പെട്ടത്‌ പ്രിൻസ്ടൻ യൂണിവേഴ്‌സിറ്റിയിൽ ആയിരുന്നു. 2002ൽ ഫിസിക്സ്ൽ നോബൽസമ്മാനം ഇദേഹത്തിന് ലഭിച്ചു.

 

🌹റോബർട്ട് ലാംഗ്‍ലൻഡ്സ് - ഒരു അമേരിക്കൻ-കനേഡിയൻ  ഗണിതശാസ്ത്രജ്ഞനാണ് റോബർട്ട് ഫെലാൻ ലാംഗ്‍ലൻഡ്സ് ( ജനനം ഒക്ടോബർ 6, 1936).

 

🌹ലിയു യാങ് - ഒരു ചൈനീസ് യുദ്ധവിമാന പൈലറ്റും ബഹിരാകാശ സഞ്ചാരിയുമാണ് മേജർ ലിയു യാങ്'

 

🌹വിനോദ് ഖന്ന - ഹിന്ദി ചലച്ചിത്രനടനും നിർമ്മാതാവും ഒപ്പം രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു വിനോദ് ഖന്ന (ജനനം: 6 ഒക്ടോബർ, 1946 മരണം : 27 ഏപ്രിൽ, 2017 ).

 

🌹ഷിറിൻ ഷർമിൻ ചൗധരി - ബംഗ്ലാദേശിന്റെ വനിതാ-ശിശുക്ഷേമ മന്ത്രിയാണ് ഷിറിൻ ഷർമിൻ ചൗധരി (6 ഒക്ടോബർ 1966). ബംഗ്ലാദേശ് ചരിത്രത്തിലെ ആദ്യ വനിതാ സ്​പീക്കറായി തിരഞ്ഞെടുക്കപ്പെടാൻ അവാമി ലീഗ്  നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

  

🌹സിബിരാജ് - ഇന്ത്യൻ ചലച്ചിത്രനടനായ സത്യരാജിന്റെ  മകനും, നടനുമാണ് സിബിരാജ്

 

🌹സുകുമാരി - പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിരുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു സുകുമാരി (1940 ഒക്ടോബർ 6-- 2013 മാർച്ച് 26).

 

🌷സ്മരണകൾ🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️

 

🌷ആൽഫ്രെഡ് ലോർഡ് ടെനിസൺ - ഒരു ഇംഗ്ലീഷ് കവിയാണ് ആൽഫ്രെഡ് ലോർഡ് ടെനിസൺ

 

🌷ഗുരു ഹർ റായി - ഗുരു ഹർ റായി16 January 1630 – 6 October 1661).സിഖ് ഗുരു പരമ്പരയിലെ ഏഴാമത്തെ ഗുരു.പിതാമഹനും ആറാം ഗുരുവും ആയിരുന്ന ഹർ ഗോബിന്ദിന്റെ നിര്യാണത്തെ തുടർന്നാണ് സ്ഥാനാരോഹണം.

🌷അൻവർ സാദാത്ത് - ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് അൻവർ അൽ സാദത്ത്

 

🌷വി.കെ. കൃഷ്ണമേനോൻ - ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ.

 

🌷പി.ആർ. ശിവൻ - കേരളത്തിലെ അഞ്ചാമത്തേയും ആറാമത്തേയും നിയമസഭകളിലെ സി.പി.ഐ.എം അംഗമായിരുന്നു ശ്രീ. പി.ആർ. ശിവൻ(22 ജൂലൈ 1937 - 6 ഒക്ടോബർ 2010)

 

🌷ഹെയ്സ്നം കനൈലാൽ - പ്രമുഖ മണിപ്പൂരി നാടക പ്രവർത്തകനും സംവിധായകനുമാണ് ഹെയ്സ്നം കനൈലാൽ (17 January 1941 – 6 October 2016).


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...