Trending

ഡൽഹി സർവകലാശാലയിൽ 5 വർഷ എൽഎൽബിക്ക് അപേക്ഷിക്കാം


 
ഡൽഹി സർവകലാശാലയിൽ ഫാക്കൽറ്റി ഓഫ് ലോയുടെ കീഴിൽ പുതുതായി ആരംഭിച്ച 5 വർഷ എൽഎൽബിക്ക് അപേക്ഷ ക്ഷണിച്ചു. ബിഎ എൽഎൽബി, ബി ബിഎ എൽഎൽബി എന്നിവയ്ക്ക് ദേശീയ നിയമ എൻട്രൻസായ 'ക്ലാറ്റ് 2023ലെ സ്കോർ നോക്കിയാണു പ്രവേശനം. പൊതുവിഭാഗത്തിൽ 1500 രൂപ യും എസ്ടി, എസി വിഭാഗങ്ങളിൽ 1000 രൂപയുമാണ് അപേക്ഷാ ഫീസ്. 

2 പ്രോഗ്രാമിലുമായി ആകെ 120 സീറ്റ്. ആദ്യ വർഷത്തെ ഫീസ് 1.9 ലക്ഷം രൂപ. 
മാതാപിതാക്കളുടെ വാർഷിക വരുമാനം 4 ലക്ഷത്തിൽ കുറവുള്ളവർക്കു 90%, 8 ലക്ഷത്തിൽ താഴെയുള്ളവർക്ക് 50% എന്നിങ്ങനെ ഇളവുണ്ട്. 

അപേക്ഷിക്കേണ്ട വിധം
law.uod.ac.in എന്ന വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക.
'Admissions' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് 'Apply Now' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
5 Year LLB പ്രോഗ്രാമിന് അപേക്ഷിക്കാൻ 'Register' ബട്ടണിൽ ക്ലിക്ക് ചെയ്ത് ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കുക.
നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോറം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടയ്ക്കുക.
അപേക്ഷ സമർപ്പിക്കുക.

മറ്റ് വിശദാംശങ്ങൾക്ക്: law.uod.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 011-27667479 എന്ന നമ്പറിൽ വിളിക്കുക.

കുറിപ്പ്: ഈ വിവരങ്ങൾ സൂചനാർത്ഥം മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് ഡൽഹി സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...