Trending

കേരള സംസ്ഥാന വഖഫ് ബോർഡ് ലോൺ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വഖഫ് ബോർഡ് മെഡിസിൻ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ബോർഡ് നിശ്ചയിച്ച മറ്റു കോഴ്സുകൾ പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർത്ഥികളിൽ നിന്നും പലിശ രഹിത ലോൺ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

2023-24 അദ്ധ്യയന വർഷത്തേക്കുള്ള അലോട്ട്മെന്റ് പ്രകാരം ഒന്നാം വർഷം കോഴ്സിന് ചേർന്നിട്ടുള്ളവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ അർഹതയുണ്ടായിരിക്കുകയുളളു.

MBBS, B.TECH, B.TECH LATTERAL, B.D.S, BVSC, B.H.M.S, B.A.M.S., B.PHAM, D.PHAM, PHAM D, B.SC NURSING, GENERAL NURSING, B.SC MICRO BIOLOGY, B.SC AGRICULTURE, B.SC M.L.T, B.U.M.S (Unani Medicine), BCA, FASHION TECHNOLOGY (NIFT), DEGREE IN TRAVEL & TOURISM, LL.B, B.SC(CYBER FORENSIC), B.P.T., BSC. (RADIOLOGY), B.COM WITH AVIATION, B.SC RESPIRATORY THERAPHY, B.SC OPTOMETORY, DIPLOMA IN CARDIO VASCULAR TECHNOLOGY, B.SC PERFUSION TECHNOLOGY, NAVAL ARCH & SHIP BUILDING, HOSPITALITY MANAGEMENT, B.A. SANSKRIT എന്നീ ഗ്രാജുവേഷൻ കോഴ്സുകളിലും M.PHAM, GENERAL NURSING, M.SC NURSING, MBA, MCA, MSW, M.SC MATHS, HOSPITAL MANAGEMENT, UNANI, HOMEO, VETERINARY എന്നീ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകളിലും കൂടി ആകെ 100 പേർക്കാണ് ഈ വർഷം ലോൺ അനുവദിക്കുക.

അപേക്ഷിക്കേണ്ട വിധം:

  • www.keralastatewakfboard.in എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
  • പൂരിപ്പിച്ച അപേക്ഷകൾ 2023 ഒക്ടോബർ 31-ാം തീയ്യതിക്കകം അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫീസർ, കേരള സംസ്ഥാന വഖഫ് ബോർഡ്, സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ-682 017 എന്ന വിലാസത്തിൽ ലഭിക്കണം.
  • പൂരിപ്പിച്ച അപേക്ഷകൾ 2023 ഒക്ടോബർ 31-ാം തീയ്യതിക്കകം ലഭിച്ചിരിക്കേണ്ടതാണ്. നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

യോഗ്യത:

  • മുസ്ലിം വിദ്യാർത്ഥികളായിരിക്കണം.
  • 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷം കോഴ്സിന് ചേർന്നിട്ടുണ്ടായിരിക്കണം.
  • മുൻ പരീക്ഷയിൽ 60% മാർക്കോ അല്ലെങ്കിൽ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം.
  • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2,50,000/-രൂപയിൽ താഴെയായിരിക്കണം.

അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്: http://www.keralastatewakfboard.in/forms/LOAN2023.pdf

അപേക്ഷ സമർപ്പിക്കേണ്ട വിലാസം:

അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫീസർ, കേരള സംസ്ഥാന വഖഫ് ബോർഡ്, സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ-682 017

അവസാന തീയതി: 2023 ഒക്ടോബർ 31

ഈ സ്കോളർഷിപ്പ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുസ്ലിം വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...