Trending

കോഴിക്കോട് എൻ.ഐ.ടിയിൽ സംരംഭകർക്കും പ്രൊഫഷണലുകൾക്കും സൗജന്യ ഫിനാൻസ് മാനേജ്‌മെന്റ് പഠനം



എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ പിന്തുണയോടെ എൻ.ഐ.ടി കാലിക്കറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസാണ് (SOM) ആറ് ദിന 'അഡ്വാൻസ്ഡ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം' (MDP)നടത്തുന്നത്. 

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായുള്ള പ്രത്യേക പദ്ധതിയാണിത്. 
നവംബർ 23 മുതൽ 29 വരെയാണ് കോഴ്സ് നടക്കുന്നത്.

സാമ്പത്തിക തലങ്ങൾ പഠിക്കാം

സ്റ്റാർട്ടപ്പുകളെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെയും സംബന്ധിച്ചിടത്തോളം സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും ഫലങ്ങൾ അവലോകനം ചെയ്യുന്നതുമെല്ലാം പലപ്പോഴും സംരംഭകർ തന്നെയാവാം. ഫിനാൻഷ്യൽ മാനേജ്‌മെന്റിൽ പ്രാവീണ്യമുള്ളവരല്ലെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ സംരംഭകർക്ക് ഇടപെടേണ്ടതായും വരും. ഈ അവസരത്തിൽ മേഖലയിലെ പരിജ്ഞാനമുണ്ടാകുക എന്നത് വളരെ വലുതാണ്. ഫിനാൻഷ്യൽ റിസ്‌ക് മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ എൻ.ഐ.ടിയിലെ വിദഗ്ധരിൽ നിന്നും പഠിക്കാനാണ് അവസരം ലഭിക്കുക. മാത്രമല്ല പ്രൊഫഷണലുകൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന കോഴ്‌സാണ് ഇത്.

കോഴ്‌സിൽ ഉൾപ്പെടുന്ന കാര്യങ്ങൾ
  • ഫിനാൻസ് പ്രൊഫഷണലുകൾ അല്ലാത്തവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന സാമ്പത്തിക പാഠങ്ങൾ
  • ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ്‌സ് മനസ്സിലാക്കാം
  • ഫിനാൻഷ്യൽ പ്ലാനിംഗും അനാലിസിസും പഠിക്കാം
  • സ്റ്റാർട്ടപ്പുകൾക്കായുള്ള ഫിനാൻസിംഗ് തന്ത്രങ്ങൾ, ചെറുകിടക്കാർക്ക് ഫണ്ട് കണ്ടെത്താനുള്ള മാർഗങ്ങൾ എന്നിവ അറിയാം
  • ഫിനാൻഷ്യൽ റിസ്ക് മാനേജ്‌മന്റ്
  • കമ്പനിയുടെ സാമ്പത്തിക പ്രകടനം എങ്ങനെ വിശകലനം ചെയ്യാം.
  • ഗവേഷകർക്കും അനലിസ്റ്റുകൾക്കും പ്രയോജനപ്പെടുന്ന ഫിനാൻഷ്യൽ ടൂളുകൾ പഠിക്കാം
  • എക്‌സൽ ഉപയോഗിച്ച് ഫിനാൻഷ്യൽ മോഡലിംഗും ഡാറ്റ അനാലിസിസും ചെയ്യുന്നതറിയാം

ആരൊക്കെ പങ്കെടുക്കണം
  • സ്റ്റാർട്ടപ്പുകൾ
  • എം.എസ്.എം.ഇ സംരംഭകർ
  • പ്രൊഫഷണലുകൾ
  • സാമ്പത്തിക ഗവേഷകർ
  • ഫിനാൻഷ്യൽ മാനേജ്‌മെന്റ് സ്‌കില്ലുകൾ നേടാൻ ആഗ്രഹിക്കുന്നവർ

രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും :nitcsoms@nitc.ac.in
ഫോൺ : 0495-2286075

ഈ പരിപാടിയിൽ പങ്കെടുക്കാൻ ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് ഹോസ്റ്റൽ താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...