നസിറുദ്ദീൻ ഹോജ ദൂരയാത്രയ്‌ക്കിടയിൽ ഒരു സത്രത്തിൽ തങ്ങി...
അദ്ദേഹത്തിന്റെ മുഷിഞ്ഞതും കീറിയതുമായ വേഷം സത്രത്തിലെ പരിചാരകന് ഇഷ്‌ടപ്പെട്ടില്ല. അതുകൊണ്ട് ഒരു സൗകര്യവുമില്ലാത്ത മുറിയാണ് നൽകിയത്.....
മുഷിഞ്ഞ തോർത്തും ഉപയോഗിച്ച സോപ്പും കൊടുത്തു. ഭക്ഷണം നാമമാത്രം...
രാവിലെ പോകുന്നതിന് മുൻപ് ഹോജ ഒരു സ്വർണനാണയം പരിചാരകന് സമ്മാനമായി നൽകി. അത്ഭുതപ്പെട്ട പരിചാരകന് താൻ ചെയ്‌തത് അപരാധമായല്ലോ എന്ന് തോന്നി.....
മാസങ്ങൾക്കുശേഷം ഹോജ വീണ്ടും സത്രത്തിലെത്തി....
പരിചാരകൻ എല്ലാ സൗകര്യങ്ങളും നൽകി , പട്ടുമെത്ത, മുന്തിയ ഇനം സോപ്പ്, വിഭവസമൃദ്ധമായ ഭക്ഷണം. കിട്ടാൻ പോകുന്ന സ്വർണനാണയങ്ങളെക്കുറിച്ചു ചിന്തിച്ചാണ് ഓരോന്നും ചെയ്‌തത്....
പിറ്റേന്ന് പോകാനിറങ്ങിയ ഹോജ ദ്രവിച്ചുതുടങ്ങിയ ഒരു ഇരുമ്പുനാണയം നൽകിയിട്ട് പറഞ്ഞു:
‘‘ഇത് അന്നത്തേതിന്, അന്നത്തേത് ഇന്നത്തേതിനും...’’_
മുൻവിധികൾകൊണ്ടു പെരുമാറ്റം ക്രമപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. വേഷത്തിലൂടെയും ആകാരത്തിലൂടെയും അവർ ആളുകളെ വിലയിരുത്തും.....
വ്യക്തിയെ വിലയിരുത്തുന്നതിനുള്ള അളവുകോൽ വസ്‌ത്രമാകരുത്. കീറത്തുണിയുടുത്തവന്റെ പ്രകൃതം സുഷിരങ്ങളില്ലാത്തതാകാം. പട്ടുചേല ഇടുന്നവന്റെ സഹജഗുണം മോശമാകാം.....
പെരുമാറ്റവും ഇടപഴകലും സത്യസന്ധമാകണം. പ്രതിഫലം പ്രവർത്തനരീതിയെ ഉത്തേജിപ്പിക്കാം. പക്ഷേ, പ്രവർത്തനശൈലി പ്രതിഫലത്തിനുവേണ്ടിയോ പ്രതിഫലത്തെ ആശ്രയിച്ചോ ആകരുത്....
Tags:
GOOD DAY