കേരള പിന്നാക്കവിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന ഒഇസി പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം, സംസ്ഥാനത്തിനു പുറത്ത് ഐഐടി, ഐഐ.എം, ഐ.ഐ.എ എസ സി അടക്കം ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന ഒബിസി (എച്ച്) വിഭാഗ വിദ്യാർത്ഥികൾക്ക് 100% കേന്ദ്രസഹായം ലഭിക്കും.
യോഗ്യതകൾ
- വിദ്യാർത്ഥി OEC, ഒബിസി (എച്ച്) വിഭാഗത്തിൽപ്പെട്ടവനാകണം.
- OEC വിഭാഗകാർക്ക് വരുമാന പരിധിയില്ല. OEC സമാനമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന 30 സമുദായങ്ങളിൽ പെട്ടവരുടെ കുടുംബ വാർഷികവരുമാനം 6 ലക്ഷം കവിയരുത്
- വിദ്യാർത്ഥി 2023-24 വർഷത്തേക്ക് ഐഐടി, ഐഐ.എം, ഐ.ഐ.എ എസ സി അടക്കം ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം നേടിയിരിക്കണം.
അപേക്ഷിക്കേണ്ട രീതി
- www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
- അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, ആവശ്യമായ രേഖകളോടൊപ്പം സമർപ്പിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 15
സ്കോളർഷിപ്പ് തുക
- ട്യൂഷൻഫീയും മറ്റു ഫീസും 10 ലക്ഷം രൂപ വരെ.
ഈ സ്കോളർഷിപ്പ് പദ്ധതി ഒബിസി (എച്ച്) വിഭാഗ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസം നേടാൻ സഹായകരമാകും. യോഗ്യതയുള്ള വിദ്യാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
SCHOLARSHIP