ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) യൂണിറ്റായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലേക്ക് (എൻആർഎസ്സി) 41 ഒഴിവുകളുണ്ട്.
- എഞ്ചിനീയർ, നേഴ്സ്, മെഡിക്കൽ ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
- 18 മുതൽ 35 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
- ഫെബ്രുവരി 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
നിയമനം
- എൻആർഎസ്സി - എർത്ത് സ്റ്റേഷൻ, ഷാദ്‌നഗർ കാമ്പസ്,
- തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല, അല്ലെങ്കിൽ എൻആർഎസ്സി, ബാലാനഗർ, ഹൈദരാബാദ് അല്ലെങ്കിൽ
- റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-സെൻട്രൽ (നാഗ്പൂർ),
- റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-നോർത്ത് (ന്യൂഡൽഹി),
- റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-ഈസ്റ്റ് (കൊൽക്കത്ത),
- റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-വെസ്റ്റ് (ജോധ്പൂർ),
- റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-സൗത്ത് (ബെംഗളൂരു)
ശമ്പളം
- സയിന്റിസ്റ്റ്/എൻജിനിയർ തസ്തികയിൽ 56,100-1,77,500 ആണ് മാസ ശമ്പളം.
- മെഡിക്കൽ ഓഫീസർ-56,100 - 1,77,500.
- നഴ്സ്-44,900 - 1,42,400,
- ലൈബ്രറി അസിസ്റ്റ്- 44,900 - 1,42,400
അപേക്ഷാ ഫോം www.nrsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം, ആവശ്യമായ രേഖകൾ സഹിതം ഫെബ്രുവരി 12 ന് മുമ്പ് പോസ്റ്റ് ചെയ്യണം.
അപേക്ഷിക്കേണ്ട രീതി www.nrsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിക്കുക ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക 'അപ്ലൈ ലിങ്ക്'ൽ ക്ലിക്ക് ചെയ്യുക അപേക്ഷാ ഫോം പൂരിപ്പിക്കുക ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക ഫോം സമർപ്പിച്ച് റെക്കോർഡുകൾക്കായി ഒരു പ്രിന്റ് ചെയ്ത പകർപ്പ് സൂക്ഷിക്കുക
Tags:
CAREER