2024-ലെ വാര്‍ഷിക പരീക്ഷ കലണ്ടര്‍ കേരള പബ്ലിക് സർവീസ് കമ്മീഷന്‍ (PSC) പ്രസിദ്ധീകരിച്ചു. 2023-ല്‍ വിജ്ഞാപനം ചെയ്തതും പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചിട്ടില്ലാത്തതുമായ എല്ലാ തസ്തികകളുടേയും പരീക്ഷകള്‍ മാര്‍ച്ച് മുതല്‍ നടക്കുമെന്നും പി.എസ്.സി അറിയിച്ചു.
പ്രധാന തസ്തികകളുടെ പരീക്ഷാ തീയ്യതികള്‍
- എൽ.ഡി.ക്ലാർക്ക് (വിവിധ വകുപ്പുകള്‍): ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ
- ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ്: സെപ്റ്റംബർ, ഒക്ടോബർ, നവംബർ
- പുരുഷ/വനിതാ പോലീസ് കോൺസ്റ്റബിൾ, സിവിൽ എക്‌സൈസ് ഓഫീസർ: മേയ്, ജൂൺ, ജൂലായ്
- യു.പി.സ്‌കൂൾ അധ്യാപക: ജൂൺ മുതൽ ഓഗസ്റ്റ് വരെ
- എൽ.പി.സ്‌കൂൾ അധ്യാപക: ജൂലൈ മുതൽ സെപ്റ്റംബർ വരെ
പ്രാഥമിക പരീക്ഷകളും മുഖ്യപരീക്ഷകളും
- എൽ.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ്, യു.പി.സ്‌കൂൾ അധ്യാപക, എൽ.പി.സ്‌കൂൾ അധ്യാപക തസ്തികകളിലേക്ക് പ്രാഥമിക പരീക്ഷ ഒഴിവാക്കി.
- തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറി, പോലീസ് എസ്.ഐ., എക്‌സൈസ് ഇൻസ്‌പെക്ടർ, കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, മിൽമയിൽ മാർക്കറ്റിങ് ഓർഗനൈസർ തുടങ്ങി ബിരുദം യോഗ്യതയുള്ള തസ്തികകൾക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പൊതുപ്രാഥമിക പരീക്ഷ നടക്കും
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam