സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2022-23 വർഷം എം.ബി.ബി.എസ്. പ്രവേശനം നേടിയവരുടെ ഫീസ് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം നടത്തി. ഫീസ് നിർണയസമിതി നിശ്ചയിച്ചുനൽകിയ ഫീസ് ഘടന അംഗീകരിക്കുകയായിരുന്നു. 6.67 ലക്ഷം മുതൽ 7.98 ലക്ഷംവരെയാണ് വിവിധ കോളേജുകൾക്ക് നിശ്ചയിച്ച് നൽകിയത്.
അസീസിയ കൊല്ലം, സി.എസ്.ഐ. കാരക്കോണം, ജൂബിലി തൃശ്ശൂർ, എം.ഇ.എസ്. പെരിന്തൽമണ്ണ, പുഷ്പഗിരി തിരുവല്ല, അൽ അസർ തൊടുപുഴ, അമല തൃശ്ശൂർ, മലബാർ കോഴിക്കോട്, ട്രാവൻകൂർ കൊല്ലം, ഡി.എം. വയനാട് എന്നിവിടങ്ങളിലെ ഫീസ് 6.67 ലക്ഷം മുതൽ 7.34 ലക്ഷംവരെയാണ്.
കരുണ പാലക്കാട്, കെ.എം.സി.ടി. കോഴിക്കോട്, പി.കെ. ദാസ് പാലക്കാട്, ശ്രീഗോകുലം വെഞ്ഞാറമ്മൂട്, മലങ്കര കോലഞ്ചേരി എന്നിവിടങ്ങളിലെ ഫീസ് 7.09 ലക്ഷം മുതൽ 7.65 ലക്ഷംവരെയാണ്.
എൻ.ആർ.ഐ. ഫീസ് എല്ലാ കോളേജുകളിലും 20 ലക്ഷംവീതമാണ്. 2022-28 അധ്യയനവർഷം പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അഞ്ചുവർഷവും ഇതേ വാർഷികഫീസ് തന്നെയാവും.
ഫീസ് വിവരം
- അസീസിയ കൊല്ലം, സി.എസ്.ഐ. കാരക്കോണം, ജൂബിലി തൃശ്ശൂർ, എം.ഇ.എസ്. പെരിന്തൽമണ്ണ, പുഷ്പഗിരി തിരുവല്ല, അൽ അസർ തൊടുപുഴ, അമല തൃശ്ശൂർ, മലബാർ കോഴിക്കോട്, ട്രാവൻകൂർ കൊല്ലം - 7,34,852
- ഡി.എം. വയനാട് - 7,98,554
- കരുണ പാലക്കാട് - 7,09,404
- കെ.എം.സി.ടി. കോഴിക്കോട് - 7,27,005
- പി.കെ. ദാസ് പാലക്കാട് - 6,67,365
- ശ്രീഗോകുലം വെഞ്ഞാറമ്മൂട്, മലങ്കര കോലഞ്ചേരി - 6,94,830
- ശ്രീനാരായണ എറണാകുളം - 7,65,400
- മൗണ്ട് സിയോൺ പത്തനംതിട്ട - 7,29,359
- എസ്.യു.ടി, വട്ടപ്പാറ - 6,99,251
എൻ.ആർ.ഐ. ഫീസ് - എല്ലാ കോളേജുകളിലും 20 ലക്ഷംവീതം.
എൻ.ആർ.ഐ. ക്വാട്ടാ വിദ്യാർഥികളിൽനിന്ന് വാങ്ങുന്ന വാർഷിക ഫീസിൽനിന്ന് അഞ്ചുലക്ഷം രൂപ ബി.പി.എൽ. സ്കോളർഷിപ്പിനായി കോർപ്പസ് ഫണ്ടിലേക്ക് നീക്കിവെക്കും. നിലവിൽ കോടതികളിലുള്ള കേസുകൾ പരിഗണിച്ച് ഫീസ് നിർണയം വൈകിയിരുന്നു.
ഫീസ് നിർണയം വൈകിയതിനാൽ മുൻവർഷങ്ങളിലെ ഘടനനുസരിച്ചാണ് മിക്ക കോളേജുകളും 2022-23 വർഷം പ്രവേശനം നേടിയ വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കിയിരുന്നത്.
ഈ വിജ്ഞാപനത്തോടെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർധനവ് 5.76 ശതമാനമായി കുറഞ്ഞു. 2022-23 വർഷത്തെ ഫീസ് 6.98 ലക്ഷം മുതൽ 8.25 ലക്ഷംവരെ ആയിരുന്നു. ഈ വിജ്ഞാപനം സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ആശ്വാസം പകരുന്നതാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam