Trending

റെയിൽവേയിൽ 5,696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ; ആകർഷകമായ ശമ്പളം, മികച്ച കരിയർ..!

ആകർഷകമായ ശമ്പളം, മികച്ച കരിയർ സാധ്യതകൾ എന്നിവയുമായി 5,696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ ഇന്ത്യൻ റെയിൽവേയിൽ. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വിജ്ഞാപനം പ്രകാരം, ആകെ 5,696 ഒഴിവുകളിൽ 70 ഒഴിവ് തിരുവനന്തപുരത്താണ്.

വിദ്യാഭ്യാസ യോഗ്യത: 
  • പത്താം ക്ലാസ് / എസ് എസ് എൽ സി
  • ഐടിഐ: ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ/ ടിവി), ഇലക്‌ട്രോണിക് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, അർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എസി എന്നീ ട്രേഡുകളിൽ ഒന്നിൽ ഐടിഐയും (എൻ സി വി ടി/ എസ് സി വിടി) അല്ലെങ്കിൽ,
  • പത്താം ക്ലാസ് /എസ് എസ് എൽ സിയും മേൽപ്പറഞ്ഞ ട്രേഡുകളിലൊന്നിൽ ആക്ട് അപ്രന്റിസ്ഷിപ്പും

പ്രായപരിധി

  • 18-30 വയസ്സ്.
  • എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി (എൻ സി എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വി
  • ധവകൾക്കും പുനർ വിവാഹിതരാവാത്ത വിവാഹ മോചിതകൾക്കും അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

  • തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും.
  • ഒന്നാം ഘട്ടത്തിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും.
  • രണ്ടാം ഘട്ടത്തിൽ കംപ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ നടക്കും.

അപേക്ഷാ ഫീസ്

വനിതകൾക്കും ട്രാൻസ് ജെൻഡേഴ്‌സിനും എസ് സി, എസ് ടി വിഭാഗക്കാർക്കും ഒഴിവാക്കി. മറ്റുള്ളവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.

ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

ആകർഷകമായ ശമ്പളവും മികച്ച കരിയർ സാധ്യതകളും ലഭിക്കുന്ന ഒരു മികച്ച അവസരമാണിത്.

അപേക്ഷിക്കേണ്ട വിധം

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.recruitmentrrb.in/#/auth/landing സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Notification : Click Here

Apply online : Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...