Trending

ശുഭ ചിന്ത : അകത്തുള്ളതെ പുറത്തേക്കു വരൂ...


ഗുരുവും ശിഷ്യന്മാരും ഒരുമിച്ചിരിക്കെ  ഒരു ശിഷ്യന് സംശയം: എന്തുകൊണ്ടാണ് ചിലർ ക്ഷിപ്രകോപികളും അക്രമകാരികളും ചീത്തവാക്കുകൾ പറയുന്നവരും ആകുന്നത്? 

ഗുരു അയാളോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഗ്ലാസിൽ വെള്ളവുമായി വന്ന അയാളുടെ കയ്യിൽ ഗുരു തട്ടി. വെള്ളം നിലത്തുവീണു....

ഗുരു ചോദിച്ചു: എന്താണ് വെള്ളം താഴെ വീഴാൻ കാരണം...? ശിഷ്യൻ പറഞ്ഞു: ഗുരു കയ്യിൽ തട്ടിയതുകൊണ്ട്. ഗുരു തിരുത്തി: അല്ല, നിന്റെ കയ്യിൽ വെള്ളം ഉണ്ടായിരുന്നതുകൊണ്ട്....

എത്ര ബാഹ്യസമ്മർദം ഉണ്ടായാലും, പാത്രത്തിൽ ഇല്ലാത്തത് തുളുമ്പില്ല.അകത്തുള്ളതു മാത്രമേ പുറത്തേക്ക് വരൂ.... 

പുറമെ സംഭവിക്കുന്നവയെല്ലാം ചില കാരണങ്ങൾ മാത്രമാണ്. യോജ്യമായ കാരണങ്ങൾക്കായി തക്കംപാർത്തിരിക്കുന്ന ചേതോവികാരങ്ങളെ വെള്ളവും വളവും കൊടുത്തു നമ്മൾ വളർത്തുന്നുണ്ട്. അതത് സാഹചര്യങ്ങളിൽ ഓരോന്നും പ്രത്യക്ഷപ്പെടും....

ഓരോ പ്രതികരണവും പുറമേനിന്നുള്ള പ്രകോപനങ്ങളുടെയോ ഉത്തേജനത്തിന്റെയോ പരിണിതഫലമല്ല. അകമേയുള്ള ചിന്തകളുടെയും മനോഭാവങ്ങളുടെയും പ്രതിഫലനമാണ്.....

പാത്രത്തിൽ ജലമില്ലെങ്കിൽ അത് മറിച്ചിട്ടാലും ഒരു തുള്ളിപോലും പുറത്തേക്ക് വരില്ല....
കരുതൽശേഖരമാണ് പ്രതിസന്ധികളിൽ തുണയാകേണ്ടത്. ഏത് അവസ്ഥയെയും ക്ഷമയോടെ നേരിടാനും അതിക്രമങ്ങളോട് ശാന്തമായി പ്രതികരിക്കാനും ശേഷിയുണ്ടാകണം....

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...