Trending

ശുഭ ചിന്ത: ജീവിതം തിരഞ്ഞെടുപ്പുകളുടെയും സഹയാത്രികരുടെയും പ്രതിഫലനമാണ്



മരണക്കിടക്കയിലായ അച്ഛൻ മകനോടു  പറഞ്ഞു: ഒരു കയ്യിൽ കരിക്കട്ടയും മറ്റേകയ്യിൽ ചന്ദനത്തിന്റെ കമ്പുമായി വരിക.

 അവൻ അങ്ങനെയെത്തി. അച്ഛൻ പറഞ്ഞതുപോലെ അവ താഴെയിട്ടു.

 അവന്റെ രണ്ടു കയ്യിലും പിടിച്ച് അച്ഛൻ പറഞ്ഞു: ഈ കയ്യിലേക്കു നോക്കൂ; ഇതിലെ കറുത്തപാട് അങ്ങനെ തന്നെയുണ്ട്. മറ്റേ കൈ മണത്തു നോക്കൂ; ചന്ദനത്തിന്റെ സുഗന്ധവും അങ്ങനെതന്നെയുണ്ട്. സുഹൃത്തുക്കളെ സൂക്ഷിച്ചു തിരഞ്ഞെടുക്കണം._ 

ആരോടൊപ്പമായിരിക്കുന്നു എന്നതാണ് ആരായിത്തീരുന്നു എന്നതിന് അടിസ്ഥാനം. ചിറകുള്ളവരുടെ കൂടെയായിരുന്നാൽ ആകാശത്തു വിഹരിക്കാം, ഉരഗങ്ങളുടെ കൂടെ ജീവിച്ചാൽ മണ്ണിലിഴയാം. ഇരുകാലികളോടൊപ്പം വളർന്നാൽ നിവർന്നുനിൽക്കാം, നാൽക്കാലികളുടെകൂടെ നടന്നാൽ തലകുനിഞ്ഞേ നിൽക്കൂ. 

ആരിലൂടെ ജനിക്കുന്നു എന്നത് ഒരു തിരഞ്ഞെടുപ്പല്ല. പക്ഷേ, ആരുടെകൂടെ ജീവിക്കുന്നു എന്നതു സ്വയം തീരുമാനമാണ്. ജന്മം നന്നായിട്ടും ജീവിതം പാഴാക്കുന്നവരും ജന്മം അശുഭകരമായിട്ടും ജീവിതം അദ്ഭുതമാക്കുന്നവരുമുണ്ട്.

മണിമാളികയിൽ ജനിച്ചതുകൊണ്ടല്ല ഒരാളുടെയും ശിഷ്ടജീവിതം മേന്മയുള്ളതാകുന്നത്. സഹചാരികൾക്കു ചില സവിശേഷതകളുണ്ടായേ പറ്റൂ. തൽസ്ഥിതി അഭിവൃദ്ധിപ്പെടുത്താൻ അവർക്കാകണം, അവശേഷിപ്പിക്കുന്ന അടയാളങ്ങൾ പ്രചോദനകരമാകണം, സ്വതന്ത്രവഴികളും സ്വത്വബോധവും സമ്മാനിക്കണം. സഹയാത്രികരുടെ തിരഞ്ഞെടുപ്പിലും സൂക്ഷ്മത വേണം. എതിർദിശയിൽ സഞ്ചരിക്കുന്നവർ ഒരിക്കലും ഒരുമിച്ചുപോകില്ല, ആദർശങ്ങളിലും അഭിരുചികളിലും വ്യത്യാസമുള്ളവരോടൊപ്പമുള്ള യാത്ര ആദായമില്ലാത്തതായിരിക്കും, സമാനതകൾ മാത്രമുള്ളവരോടൊപ്പമുള്ള സഞ്ചാരം വിരസവും.


 "ഈ കയ്യിലേക്ക് നോക്കൂ; ഇതിലെ കറുത്തപാട് അങ്ങനെ തന്നെയുണ്ട്. മറ്റേ കൈ മണത്തു നോക്കൂ; ചന്ദനത്തിന്റെ സുഗന്ധവും അങ്ങനെതന്നെയുണ്ട്." മരണക്കിടക്കയിൽ കിടക്കുന്ന ഒരു പിതാവ് തന്റെ മകനോട് പറഞ്ഞ ഈ വാക്കുകൾ ജീവിതത്തിന്റെ ഏറ്റവും വലിയ പാഠങ്ങളിൽ ഒന്നാണ്. നമ്മുടെ ജീവിതം നമ്മുടെ തിരഞ്ഞെടുപ്പുകളുടെയും നമ്മൾ തിരഞ്ഞെടുക്കുന്ന സഹയാത്രികരുടെയും ഫലമാണെന്ന് ഈ വാചകം ഓർമ്മിപ്പിക്കുന്നു.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...