പരീക്ഷഫലം
- 2024 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
- ഇന്റഗ്രേറ്റഡ് പി.ജി (സി.ബി.സി.എസ്.എസ് 2020 പ്രവേശനം മാത്രം) എം.എസ് സി ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി, എം.എസ് സി സൈക്കോളജി, എം.എ സോഷ്യോളജി ആറാം സെം ഏപ്രിൽ 2023, ഒന്നാം സെമസ്റ്റർ നവംബർ 2021 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ആറാം സെം പുനർമൂല്യനിർണയത്തിന് 29 വരെയും ഒന്നാം സെമസ്റ്ററിന് 31 വരെയും അപേക്ഷിക്കാം.
- ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ്ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എസ്.എസ്) നവംബർ 2023 റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
- ഒന്നാം സെമസ്റ്റർ എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് (സി.സി.എസ്.എസ്) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
- സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി (സി.ബി.സി.എസ്.എസ്) എം.എസ് സി ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി, എം.എസ് സി സൈക്കോളജി, എം.എ സോഷ്യോളജി നവംബർ 2022 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതൽ ലഭ്യമാകും.
പരീക്ഷ
- അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി നവംബർ 2023 (2021 പ്രവേശനം മുതൽ) റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബർ 2022 (2020 പ്രവേശനം മാത്രം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രിൽ ഒന്നിന് തുടങ്ങും.
- സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക് (2017 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ / മേയ് 2024 റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 15ന് തുടങ്ങും
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION