Trending

കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ



 
പുനഃപരീക്ഷ
  • 2023 നവംബർ 27ന് നടത്തിയ രണ്ടാം വർഷ അഫ്സലുൽ-ഉലമ പ്രിലിമിനറി സെപ്റ്റംബർ 2022 പാർട്ട് 2 പേപ്പർ 1 പ്രോസ്, ഗ്രാമർ ആൻഡ് കോംപസിഷൻ ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഏപ്രിൽ 8നു നടക്കും.

പരീക്ഷാ അപേക്ഷ
  • ഒന്ന്, മൂന്ന് സെമസ്റ്റർ എംസിഎ (2019 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 9 വരെയും 180 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

ഹാൾടിക്കറ്റ്
  • ഏപ്രിൽ 1ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സലുൽ ഉലമ/ ബിഎ മൾട്ടീമീഡിയ/ ബിഎസ്‌സി ഏപ്രിൽ 2024/ 2023 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം
  • എസ്ഡിഇ മൂന്നാം സെമസ്റ്റർ എംകോം നവംബർ 2023 (2021 & 2022 പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെയും നവംബർ 2022 (2019 & 2020 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 6 വരെ അപേക്ഷിക്കാം.
  • ഒന്നാം സെമസ്റ്റർ ബിവോക് ഇസ്‌ലാമിക് ഫിനാൻസ് (2022 പ്രവേശനം) നവംബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 6 വരെ അപേക്ഷിക്കാം.
  • അഞ്ചാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്‌സ്) (2020 പ്രവേശനം) ഒക്ടോബർ 2022 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 9 വരെ അപേക്ഷിക്കാം.

ഫീസിളവിന് രേഖകൾ സമർപ്പിക്കണം
  • പട്ടിക ജാതി - പട്ടിക വർഗ വികസന വകുപ്പിൽനിന്ന് അനുവദിച്ച തുക കൈപ്പറ്റുന്നതിന് രേഖകൾ ഹാജരാകാത്ത സിഡിഒഇയിലെ (മുൻ വിദൂര വിദ്യാഭ്യാസ വിഭാഗം) എസ്‌സി, എസ്ടി, ഒഇസി വിഭാഗത്തിൽപെട്ട യുജി, പിജി വിദ്യാർഥികൾ ഏപ്രിൽ 20നു മു‍ൻപ് സിഡിഒഇയിൽ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ തുക ഗ്രാന്റ് അനുവദിച്ച വകുപ്പിലേക്ക് തിരിച്ചടയ്ക്കും. ഫീസിളവിന് അർഹരായ വിദ്യാർഥികളുടെ പട്ടിക വിദൂര വിഭാഗം വെബ്സൈറ്റിൽ.

ഗ്രേഡ് കാർഡ് വിതരണം
  • അഞ്ചാം സെമസ്റ്റർ ബിആർക് (2014 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ അതതു കോളജുകളിൽ നിന്ന് കൈപ്പറ്റാം. തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...